“”എനിക്ക് നിന്റെ ഇഷ്ടം അറിഞ്ഞാൽ മതി…. നിനക്ക് സമ്മതം ആണോ ജസ്റ്റിനെ വിവാഹം കഴിക്കാൻ…””
“”അങ്ങനെ ചോദിച്ചാൽ സമ്മതകുറവൊന്നുമില്ല….. “”
സെലിൻ ഇരുന്ന് ഉരുളാൻ തുടങ്ങി…അവളുടെ മുഖത്ത് നാണത്തിന്റെ ലാഞ്ചന മിന്നി മറഞ്ഞു….
“”അന്ന് ഞാൻ നോ പറഞ്ഞെങ്കിലും ആള് കുറച്ചു നാള് കൂടി എന്റെ പിന്നാലെ നടന്നിരുന്ന കാര്യം ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലോ…എനിക്കൊരു ശല്യവും ജസ്റ്റിൻ അന്നൊന്നും ഉണ്ടാക്കിയിരുന്നില്ല…. വളരെ മാന്യമായാണ് അന്നെന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചത്…. ഒരു പക്ഷെ മമ്മി ഓക്കേ പറഞ്ഞിരുന്നെങ്കിൽ മുന്പേ ഞങ്ങളുടെ വിവാഹം നടന്നേനെ…. “”
“”സൊ, തനിക്ക് ജസ്റ്റിനെ ഇഷ്ട്ടമാണ്…അവനുമായുള്ള ഈ വിവാഹത്തിന് സമ്മതമാണ്…. അങ്ങനെയാണേൽ പിന്നേ ബാക്കിയെല്ലാം അതിന്റെ രീതിക്ക് തന്നെ മുന്നോട്ട് പോട്ടെടോ….””
“”ഹ്മ്മ്,, ചിലപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ മമ്മി നിന്നെ വിളിക്കും കല്യാണക്കാര്യത്തെപ്പറ്റി സംസാരിക്കാൻ…. “”
“”വിളിക്കട്ടെ…. മറ്റു കാര്യങ്ങളൊന്നും ഓർത്ത് നീ ടെൻഷൻ അടിക്കണ്ട.. അതൊക്കെ ഞങ്ങൾ കാരണവന്മാർ കൂടിയാലോചിച്ച് വേണ്ട പോലെ ചെയ്തോളാം…. “”
ഞാൻ സ്വൽപ്പം കപട ഗൗരവത്തോടെ പറഞ്ഞു….
‘’ഹയ്യട ഒരു കാരണവര് വന്നിരിക്കുന്നു…നീ പോടാ ചെക്കാ…””
എന്റെ ഭാവം കണ്ട് പുച്ഛം കേറിയ അവൾ സോഫയിൽ കിടന്നിരുന്ന പില്ലോ എടുത്ത് മുഖത്തേക്ക് എറിഞ്ഞു….. എന്നിട്ട് പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു…
“”അല്ലേടി നിന്റെ ഡാഡി എന്ന് പറയുന്ന മാരണം ഇതിന്റെ ഇടയിൽ വല്ല കോടാലിയുമായി വരുമോ…The great protagonist ജോർജ്ജ് മാളിയേക്കൽ….””