❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

ഇല്ലാതിരുന്നതിനാൽ അവർ ജസ്റ്റിനെ നിരാശനാക്കി മടക്കി അയച്ചു…സെലിന്റെ മമ്മിക്ക് ജസ്റ്റിന്റെ പ്രൊപോസലിൽ താല്പര്യകുറവ് തോന്നാനുള്ള കാരണം അവന്റെ ഫാമിലി ബാക്ക് ഗ്രൗണ്ട് ആയിരുന്നു…ജസ്റ്റിൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ആണ് അവന്റെ പപ്പ മരിക്കുന്നത്‌…അധികം താമസിയാതെ അവന്റെ മമ്മി വേറെ കല്യാണം കഴിച്ചു…അതും അവന്റെ പപ്പയുടെ സുഹൃത്തിനെ തന്നെ….പതിയെ പതിയെ ജസ്റ്റിൻ അവന്റെ മമ്മയ്ക്കും പുതിയ ഭർത്താവിനും ഒരു ഭാരമായി തുടങ്ങി….അങ്ങനെ അവൻ മമ്മയെ വിട്ട് തനിച്ചു മാറി താമസിക്കാൻ തുടങ്ങി…..ചില അടുത്ത ബന്ധുക്കളും നാട്ടിലെ കുറച്ചു സുമനസ്സുകളുമായിരുന്നു അവന്റെ ആശ്രയം….പ്രത്യക്ഷത്തിൽ ഒരു അനാഥനെപ്പോലെയുള്ള ജീവിതം… അതൊരു വലിയ കുറവായി വലിയ തറവാട്ടുകാരായ സെലിന്റെ മമ്മിക്ക് അനുഭവപ്പെട്ടിരിക്കാം…..

 

“”അല്ല.. കക്ഷിയെപ്പറ്റി കുറച്ചു നാളായി ഒരു വിവരുമില്ല എന്നല്ലേ നീ പറഞ്ഞെ…നാട് വിട്ട് പോയിന്നോ അങ്ങനെയെന്തോ മറ്റോ…?? “”
സോഫയിൽ ചാരി കിടന്നിരുന്ന സെലിന്റെ ചെവിയിൽ നുള്ളി കൊണ്ട് ഞാൻ ചോദിച്ചു….

 

 

“”ഹ്മ്മ് അതേടാ…. ചെന്നൈയിൽ ആണിപ്പോൾ ആള് വർക്ക്‌ ചെയ്യുന്നത് ഹി ഈസ്‌ എ സിവിൽ എഞ്ചിനീയർ…ചെന്നൈയിൽ ജോലി കിട്ടി പോയതിന് ശേഷം പുള്ളിക്ക് നാടുമായി വല്ല്യ കോൺടാക്ട് ഒന്നുമില്ലായിരുന്നു.. ഇപ്പോൾ കുറച്ചു നാളായി നാട്ടിൽ ഉണ്ട്…അന്നൊരു ദിവസം പ്രതീക്ഷിക്കാതെ പുള്ളിക്കാരൻ വീട്ടിൽ വന്നു…സർജ്ജറി കഴിഞ്ഞ് മമ്മി വീട്ടിൽ വിശ്രമത്തിലാണെന്ന് അറിഞ്ഞു കാണാൻ വന്നതാ….കുറെ നാള് കൂടി കണ്ടതിന്റെ ഒരു സങ്കോചം എനിക്കും മമ്മിക്കും ഉണ്ടായിരുന്നു…ഒരു ഫോർമൽ വിസിറ്റ്,, അത്രയേ ഞങ്ങൾ കരുതിയുള്ളു….പക്ഷെ ജസ്റ്റിൻ പിന്നെയും രണ്ട് മൂന്ന് പ്രാവശ്യം മമ്മയെ കാണാൻ വീട്ടിൽ വന്നു….മമ്മയോടൊപ്പം ഒരുപാട് സമയം സംസാരിച്ചിരിക്കും….. എങ്ങനെയോ എന്തോ മമ്മിക്ക് ജസ്റ്റിനെ ശരിക്കും അങ്ങ് ബോധിച്ചു മട്ടാണ് ഇപ്പോൾ….. “””

 

 

 

“”അങ്ങനെ പഴയതെല്ലാം ഓർത്ത് മനസ്സ് ഉഴറിയ പാവം മമ്മി തന്നെ ആ കല്യാണകാര്യം വീണ്ടും എടുത്തിട്ടു അല്ലേ….അതല്ലേ സംഭവിച്ചത്…. “”
ഞാൻ പെട്ടന്ന് ഇടയിൽ കയറി തിരക്കി….

 

“”സ്വാഭാവികം….. “”

സെലിൻ പൊട്ടി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *