❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

“”ഓക്കേ…അപ്പോൾ ഈവെനിംഗ് കാണാം…””

ഞാൻ ഫോൺ കട്ട്‌ ചെയ്തു…കോൺടാക്ട് ഇമേജിലെ സെലിന്റെ ചിരിക്കുന്ന ഫോട്ടോയിൽ അല്പനേരം നോക്കിയിരുന്നു…കുറെ നാള് കൂടിയാണ് സെലിനെ കാണുന്നത്… വരുന്ന കാര്യം ഇന്നലെ എനിക്ക് അവൾ മെസ്സേജ് ചെയ്തിരുന്നു…മെസ്സേജിൽ കണ്ട പ്രകാരം നാളെ എത്തുമെന്ന് കരുതിയാണ് ഞാൻ ഇരുന്നിരുന്നതെന്ന് മാത്രം……സെലിന്റെ മമ്മിക്ക് ഇപ്പോൾ സുഖപ്പെട്ടു…ശസ്ത്രക്രിയയുടെ അവശതയെല്ലാം പൂർണമായും മാറി….. അത്യാവശ്യം സഹായത്തിന് സമീപത്ത് തന്നെ സെലിന്റെ ഇളയപ്പനും കുടുംബവും ഉള്ളത് കൊണ്ട് വേറെ പേടിക്കാനും ഇല്ലാ…അത് കൊണ്ടാണ് ലീവ് ഇനിയും ബാക്കിയുണ്ടായിട്ടും അവൾ അത് ക്യാൻസൽ ചെയ്ത് ജോലിക്ക് ജോയിൻ ചെയ്യാൻ തീരുമാനിച്ചത്….

 

 

വൈകുന്നേരം 6 മണിയോട് കൂടി ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി…രാവിലെ ചേട്ടന്റെ ഒപ്പം സി ഐ യുടെ ഓഫീസിൽ പോകേണ്ടിയിരുന്നതിനാൽ ഞാൻ ഹാഫ് ഡേ ലീവ് എടുത്തിരുന്നു…സകല തെളിവ് സഹിതം ചേട്ടന്റെ നിരപരാധിത്വം പ്രൂവ് ചെയ്തതിനാൽ ആ പ്രശ്നം കൂടുതൽ ഗുരുതരമാകാതെ സോൾവ് ചെയ്യാൻ സാധിച്ചു….മാത്രമല്ല മഹേഷിന്റെ മൊഴിയിലും ചേട്ടനെതിരായി ആരോപണങ്ങളൊന്നും ഉണ്ടായിരുന്നില്ല……
രാജശേഖർ സാറുമായി ഞാൻ ഫോണിൽ സംസാരിച്ചു…. അദ്ദേഹത്തിന്റെ ഇടപെടലും ഞങ്ങൾക്ക് സഹായകരമായി……കുറ്റസമ്മതം നടത്തിയിട്ടില്ലെങ്കിലും സുദേവന്റെ കേസിൽ പ്രതികൾ മഹേഷും കൂട്ടരും തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്…തെളിവുകളും അവർക്ക് പ്രതികൂലം…ആ കൂട്ടത്തിലെ ബാക്കി മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്ത് കേസ് ക്ലോസ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ് എന്ന് മോഹൻ കുമാർ സർ പറഞ്ഞു….പ്രശ്നങ്ങൾ എല്ലാം സോൾവ് ചെയ്തതിന് ശേഷമാണ് ഞങ്ങൾ വിവരങ്ങളെല്ലാം വീട്ടിൽ അറിയിച്ചത്…കൂടുതൽ കുഴപ്പങ്ങളൊന്നും ഉണ്ടാകാതെ എല്ലാം ഒഴിഞ്ഞു പോയതിന്റെ ആശ്വാസത്തിലായിരുന്നു അവർ…..

 

 

 

ഓഫീസിൽ നിന്നും നേരെ ഞാൻ സെലിനെ കാണാനാണ് പോയത്….ഇടയ്ക്ക് ഞാനും ഭദ്രയും ഏട്ടത്തിയുമെല്ലാം അവളുമായി വീഡിയോ കാൾ ചെയ്യാറുണ്ടെങ്കിലും കുറെ നാള് കൂടി നേരിൽ കണ്ടതിന്റെ സന്തോഷം സെലിന്റെ മുഖത്ത് പ്രകടമായിരുന്നു…കണ്ട പാടെ ഓടി വന്ന് എന്നെ പുണർന്ന പെണ്ണ് കുറുമ്പോടെ മുഷ്ടി ചുരുട്ടി എന്റെ കൂമ്പിനിട്ട് ഇടിച്ചു കൊണ്ടായിരുന്നു സംസാരിച്ചത്…..

 

ഇത്രയും നാളത്തെ വിശേഷം പറച്ചിലുകളും മറ്റും പറഞ്ഞതിന് ശേഷം അത് വരെയുണ്ടായിരുന്ന comfortable level വിട്ട് സെലിൻ പെട്ടെന്ന് സീരിയസ് ആയ പോലെ തോന്നി എനിക്ക്…..

Leave a Reply

Your email address will not be published. Required fields are marked *