❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

 

“”ഹ്മ്മ്…. നാളെ രാവിലേ തന്നെ വിട്ടോ സ്റ്റേഷനിലേക്ക്…ഞാനും കൂടെ വരാം…. സി ഐ യെ എനിക്ക് പരിചയമുണ്ട്…രാജശേഖർ സാറിനെയൊന്നു വിളിച്ച് സംസാരിക്കാം.. പുള്ളി ഇടപെട്ടാൽ കാര്യം വല്ല്യ തലവേദന ഇല്ലാതെ അവസാനിക്കും…””

 

 

“”ഹ്മ്മ് അങ്ങനെ ചെയ്യാം…. ഈ കാലമാടൻമാരെയാണ്‌ സുദേവന്റെ കേസിൽ പോലീസ് തപ്പുന്നതെന്ന് ഞാൻ അറിഞ്ഞോ…ഇനി മൂന്ന് എണ്ണം കൂടി പിടിയിലാവാനുണ്ടത്രേ…ഇനിയിപ്പോൾ ഈ കേസിന്റെ പിന്നാലെ അവന്മാരുടെ സ്ഥാപനത്തിനു നേരെയും അന്വേഷണം ഉണ്ടാകും…അങ്ങനെ സംഭവിച്ചാൽ കൃഷ്ണമൂർത്തി സാറും കുടുങ്ങും…. വയസ്സാം കാലത്ത് അങ്ങേർക്ക് ഇനി കേസും കോടതിയുമായി നടക്കാം….””

പുറം ഉഴിഞ്ഞു കൊണ്ട് വീടിനകത്തേക്ക് കേറവേ ചേട്ടൻ പിറുപിറുത്തു….മനസ്സിൽ ഇരുണ്ടു കൂടിയ കാർമേഘം ഒരു മഴയായ്‌ പെയ്തൊഴിഞ്ഞ കുളിർമയോടെ ഞാൻ പുഞ്ചിരിച്ചു കൊണ്ട് ചുമരിൽ ചാരിയിരുന്നു…. ഏട്ടൻ പോയതിന് പിന്നാലെ ഏട്ടത്തി ഉമ്മറത്തേക്ക് വന്നു….. കണ്ടാലേ അറിയാം എന്തോ കാര്യമായി ചോദിക്കാൻ ധൃതിയിലുള്ള വരവ് ആണ്…

 

“”ടാ ഏട്ടൻ വല്ലോം പറഞ്ഞോ….. “”

വിടർന്ന കണ്ണുകളോടെ എന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു കൊണ്ട് ഏട്ടത്തിയമ്മ ചോദിച്ചു…..

 

“”ഹ്മ്മ് പിന്നേ….. എല്ലാം പറഞ്ഞു…ഏട്ടത്തി ആ കയ്യൊന്നു നീട്ടിക്കേ….””

 

“”എന്തടാ…. “”

ഇരു കയ്യും എന്റെ നേരെ നീട്ടിപ്പിടിച്ചു കൊണ്ട് ഏട്ടത്തി കൗതുകത്തോടെ ഇരുന്ന….

 

 

“”എന്റെ പൊന്നു ഏട്ടത്തി ഈ നഖമൊന്നു വെട്ടിക്കൂടെ…ഭദ്രയും ഇതൊക്കെ കണ്ടല്ലേ പഠിക്കുന്നെ…. “”

 

 

“ഹയ്യട അതൊന്നും പറ്റില്ല…നിന്നെയും നിന്റെ ഏട്ടനെയുമൊക്കെ നിലയ്ക്ക് നിർത്തണമെങ്കിലെ ഞങ്ങൾക്ക് ഇങ്ങനെ ചില ആയുധങ്ങളൊക്കെ കയ്യിൽ കരുതണം…””

എന്റെ കൈത്തണ്ടയിൽ ചെറുങ്ങനെ ഒന്ന് നുള്ളിക്കൊണ്ട് ഏട്ടത്തി കണ്ണിറുക്കി ചിരിച്ചു….

Leave a Reply

Your email address will not be published. Required fields are marked *