❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

പോരാത്തതിന് തലങ്ങും വിലങ്ങും നഖം കൊണ്ടുള്ള മാന്തലുകളും പോറലുകളും…. അതും പല ആകൃതിയിൽ പല വലിപ്പത്തിൽ…ഞാൻ പതിയെ അതിലൂടെ ഒന്ന് വിരലോടിച്ചതും ഏട്ടൻ എന്റെ കൈ തട്ടി മാറ്റി കൊണ്ട് ഷർട്ട്‌ നേരെയിട്ടു…..

“””തൊടല്ലേ മോനെ,, നല്ല വേദനയുണ്ട്…””

 

 

“”ടാ ഇതെന്ത് പറ്റിയതാ…. “”
വേദന കൊണ്ട് ഞെളിപിരി കൊള്ളുന്ന ചേട്ടനെ നോക്കി ഞാൻ ആകാംഷയോടെ ചോദിച്ചു….

 

“”നിന്റെ ഏട്ടത്തി എന്ന് പറയുന്ന എന്ന് ആ രാക്ഷസ്സി ഇല്ലേ,,,?? ആ സാധനം തന്നതാ…ഇപ്പൊ കണ്ടതില് നാലു ദിവസം മുന്നേ കിട്ടിയത് തൊട്ട് ഇന്ന് ലേറ്റസ്റ്റ് ആയി കിട്ടിയത് വരെയുണ്ട്…ഒടുക്കം സഹി കെട്ടിട്ട് ആണ് ഇന്നലെ ഉള്ളിൽ കള്ള് കിടക്കുന്ന ധൈര്യത്തിൽ ഞാൻ അവൾക്കിട്ട് കനത്തിലൊരണ്ണം പൊട്ടിച്ചത്…. കുറെ നാളത്തെ കണക്കു തീർക്കാനുണ്ടേ…. എന്നിട്ട് അത് ഇത്തിരി കൂടിപ്പോയോ എന്നൊരു കുറ്റബോധം തോന്നിയതോണ്ടാ ഞാൻ ഇന്ന് അവളോട് സോറി പറയാൻ ചെന്നത്…. കിട്ടിയ അവസരം മുതലാക്കി ആ യക്ഷി എന്റെ പുറം മുഴുവൻ മാന്തിപ്പൊളിച്ചുടാ….പിശാച് ആണെങ്കിൽ നഖവും വെട്ടത്തില്ല….എന്നിട്ടവൻ പറയുന്നു ഏട്ടത്തി പാവമാണെന്ന് പോലും…“”

പതിയെ നടന്ന് ഉമ്മറത്തിണ്ണയിൽ ഇരുന്ന ചേട്ടൻ പുറം തടവി കൊണ്ട് പറഞ്ഞു…ഞാൻ ഊറി ചിരിച്ചു കൊണ്ട് പതിയെ അവന്റെ അടുത്തു പോയിരുന്നു…പാവം ഏട്ടന്റെ അവസ്ഥ കണ്ട് എല്ലാം മറന്ന എനിക്ക് ചിരി വരുന്നുണ്ടായിരുന്നു….

 

“”നല്ല വേദനയുണ്ടല്ലേ…സാരമില്ല…മേല് വേദനയുണ്ടെങ്കിൽ അമ്മയുടെ അടുത്ത് കുഴമ്പ് കാണും…. അത് മേടിച്ചൊന്നു നന്നായി തേച്ച് ചൂട് വെള്ളത്തിൽ കുളിച്ചോ…. “”

 

 

“”നീ പോടാ തെണ്ടി…എന്നിട്ട് വേണം മരുമോളുടെ കയ്യിൽ നിന്ന് മോൻ മേടിച്ചു കൂട്ടുന്നത് അമ്മ അറിയാൻ….പൊന്നു മോനെ നീ ഒരു കാരണവശാലും ഭദ്രയെ നഖം വളർത്താൻ അനുവദിക്കരുത്ട്ടോ…. പിന്നെ ദുഖിക്കേണ്ടി വരും…””

 

 

“”ഏയ് അത് പറ്റുമെന്ന് തോന്നുന്നില്ല…നീ ഇത് കണ്ടോ എനിക്ക് ഇന്ന് കിട്ടിയതാ…. “”

ഞാൻ ഇന്ന് എന്റെ കയ്യിൽ ഭദ്ര നുള്ളിപ്പറിച്ച ഭാഗം കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു….

 

Leave a Reply

Your email address will not be published. Required fields are marked *