വണ്ടർ വുമൺ
Wonder Woman | Author : Amal Srk
DC ആരാധകർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.
അവന്റെ പേര് ജോണി എന്നാണ്. കുട്ടിക്കാലം മുതലേ DC യുടെ വണ്ടർ വുമൺ എന്ന കഥാപാത്രത്തോട് വലിയ ആരാധനയായിരുന്നു.
കളികൂട്ടുകാരൊക്കെ സൂപ്പർ മാന്റെയും, ബാറ്റ് മന്റെയുമൊക്കെ ആരാധകരായപ്പോൾ ജോണിക്ക് മാത്രം അതിൽ നിന്നും വ്യത്യസ്തമായി വണ്ടർ വുമണി നോട് അടങ്ങാത്ത ആരാധന തോന്നി.
എന്നെങ്കിലും ഒരിക്കൽ വണ്ടർ വുമൺ ( ഡയാന പ്രിൻസ് ) തന്റെ അടുത്തു വരും എന്ന പ്രതീക്ഷയിലായിരുന്നു അവന്.
കാലിഫോർണിയ ഡെപ്ത് ഓഫ് സോഷ്യൽ സർവീസ് ഓർഫനേജിൽ അനാഥനായി വളർന്നു. ജോണിക്ക് ഇപ്പൊ 18 വയസ് തികഞ്ഞു പക്ഷെ കാണാൻ അതിലും ചെറുപ്പം തോന്നിക്കും.
ഗ്രാമത്തിൽ കൃഷി ചെയ്യുന്ന ബെർലിനും, സ്റ്റെല്ലയുമാണ് ജോണിയെ അനാഥാലയത്തിൽ നിന്നും എടുത്തു വളർത്തിയത്.
അത്യാവശ്യം മോശമില്ലാത്ത രീതിയിൽ പഠിക്കുന്ന ഒരു കുട്ടിതന്നെയാണ് അവൻ. വളർത്തച്ഛന് വയസ്സായി ഇപ്പൊ പഴയപോലൊന്നും കൃഷി നോക്കാൻ വയ്യാ.
അങ്ങനെയിരിക്കെ പഠനം പാതിയിൽ ഉപേക്ഷിച് അച്ഛനെ സഹായിക്കാൻ ഇറങ്ങി.
കർഷകരെ ഡോക്ടറെക്കാളും ബഹുമാനിക്കുന്ന നാടായതുകൊണ്ട് വളർത്തച്ഛനും, അമ്മയും അവനെ തടഞ്ഞില്ല. സഹായത്തിന് ഒപ്പം കൂട്ടി.
20 ഏക്കറോളം വരുന്ന വലിയ കൃഷി സ്ഥലം. അതിൽ കൂടുതലും ചോളമാണ്. കോഴിയും, ആടും, പശുവും തുടങ്ങി ഒട്ടുമിക്ക സാധനങ്ങളും അവിടെ കൃഷി ചെയ്യുന്നുണ്ട്.
വല്ലപ്പോഴുമുണ്ടാവുന്ന കാലാവസ്ഥ വെധ്യാനങ്ങളല്ലാതെ മറ്റൊന്നും അവർക്കൊരു തടസമായിരുന്നില്ല.
” മോനെ ജോണി.. നമ്മുക്കിപ്പോ അത്യാവശ്യം ആർഭാടമായി ജീവിക്കാനുള്ള അത്രയും സമ്പത്തൊക്കെയുണ്ട്. വേണമെങ്കിൽ നിനക്ക് നിന്റെ പഠനം നിർത്തിയിടത്തു നിന്ന് തുടരാം.. ”
ബെർലിൻ പറഞ്ഞു.
” അതെ മോനെ നിനക്ക് നിന്റെ വഴി തിരഞ്ഞെടുക്കാം… ”
സ്റ്റെല്ലയും അതിനോട് യോജിച്ചു.
” അതൊന്നും വേണ്ട… ഞാൻ എനി പഠിക്കാനൊന്നും പോകുന്നില്ല.. ഇവിടുത്തെ കൃഷിയും കാര്യങ്ങളുമൊക്കെ നോക്കി നടത്തിക്കൊള്ളാം. എനിക്ക് അതാ ഇഷ്ടം… “