വേശ്യായനം 12 [വാല്മീകൻ]

Posted by

സ്ഥലം അവൾ കൈ കൊണ്ട് കാണിച്ച് കൊടുത്തു. ഒരാൾ ഉള്ളിലാണെന്നും അവൾ ആംഗ്യം കാണിച്ചു.

 

അകത്തുള്ള ബോഡി ഗാർഡ് സംശയം തോന്നി തോക്കു ചൂണ്ടി മുകളിലേക്ക് കയറി വന്നു. സലീന വേഗം ബാഗിൽ നിന്നും ഒരു കത്തിയെടുത്ത് വാതിലിനു പുറകിൽ മറഞ്ഞിരുന്നു. അയാൾ അകത്തേക്ക് കയറിയതും അവൾ അയാളുടെ കഴുത്തിൽ കത്തി ആഞ്ഞിറക്കി. കഴുത്തിലെ പ്രധാന ഞരമ്പ് മുറിഞ്ഞ് നാലുപാടും ചോര തെറിച്ചു . കഴുത്ത് പൊത്തിപ്പിടിച്ച് അയാൾ നിലത്ത് വീണു. അലീന ഇതെല്ലാം കണ്ട് ഉറക്കെ ആർക്കാൻ തുടങ്ങി.

 

സലീന ചോര പുരണ്ട ആ കത്തി അവളുടെ കഴുത്തിനു നേരെ നീട്ടി.

 

“ശബ്‌ദിക്കരുത്. അല്ലെങ്കിൽ നിന്നെയും ഇവിടെ അരിഞ്ഞു വീഴ്ത്തും. ഇനി ഞാൻ പറഞ്ഞതനുസരിച്ച് നിന്നാൽ നിനക്ക് കൊള്ളാം.”

 

അലീന ഭയന്ന് വിറച്ച് നിന്നു. അപ്പോളേക്കും ഷെട്ടിയുടെ ആൾക്കാർ മുകളിലേക്ക് കയറി വന്നു.

 

“നിങ്ങൾ സ്ഥലം വിട്ടോ. ഇനി ഞങ്ങൾ നോക്കിക്കൊള്ളാം. ഞങ്ങളുടെ രണ്ടുപേർ നിങ്ങളുടെ കാറിൽ കൂടെയുണ്ടാകും.

 

രണ്ട് പേരും പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങി. കാറിനടുത്തെത്തിയപ്പോൾ വേറെ രണ്ട് ആളുകൾ  അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവർ അലീനയോട് കാറിൻ്റെ ഡിക്കി തുറക്കാൻ പറഞ്ഞു. രണ്ട് പേരും ഡിക്കിയിൽ കയറി ഒളിച്ചിരുന്നു. കാറോടിക്കുമ്പോളും അലീനക്ക് വിറയൽ മാറിയിരുന്നില്ല. സലീന ഭാവി കാര്യങ്ങളെക്കുറിച്ചുള്ള ആലോചനയിൽ മുഴുകി.

 

അതേ സമയം ഷെട്ടിയുടെ ആളുകൾ ഹീരാലാലിൻ്റെയും ബോഡി ഗാർഡ്സിൻ്റെയും ശരീരങ്ങൾ അവിടെ നിന്നും മാറ്റി ബംഗ്ളാവ് ക്ലീൻ ചെയ്തു. അവിടെ ഒരു കോല നടന്നതിൻ്റെ തെളിവ് ഒന്നും അവശേഷിപ്പിക്കാതെ അവർ അവിടുന്ന് പോയി. നരേന്ദ്ര ഷെട്ടി അയാളുടെ ആളുകളുമായി മംഗലാപുരത്ത് കാത്ത് നിൽക്കുകയായിരുന്നു. ഹീരാലാലിൻ്റെ വാർത്ത അയാളുടെ കൂട്ടാളികൾ ഫോൺ ചെയ്തപ്പോൾ അയാൾ ഹീരാലാലിൻ്റെ താവളത്തിൽ ഇരച്ചു കയറി. ചുരുക്ക സമയത്തിനുള്ളിൽ തന്നെ അവരെ കീഴ്‌പ്പെടുത്തി നരേന്ദ്ര ഷെട്ടി കർണാടകയിലെ ഒരേ ഒരു ഡോൺ ആയി മാറി.

 

ശാന്തിബെന്നിൻ്റെ ബംഗ്ളാവിൽ അലീന കാർ നിർത്തി. അവൾക്ക് കാറിൽ നിന്നും പുറത്തിറങ്ങാൻ ഭയമായിരുന്നു. സലീന പുറത്തിറങ്ങിയപ്പോൾ വരാന്തയിൽ തന്നെ ശാന്തിബെൻ ധൃതിയിൽ ഉലാത്തുന്നത് കണ്ടു.

 

“നിങ്ങൾ ഭായിയുടെ അടുത്ത് നിന്നല്ലേ വരുന്നത്? അങ്ങേരെന്താ ഫോണെടുക്കാത്തത്. അങ്ങേരെ ഫോണിൽ കിട്ടാത്തതു കൊണ്ട് മംഗലാപുരത്ത് നിന്ന് എന്നെ വിളിച്ചിരുന്നു. അവിടെ എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് പറഞ്ഞ്. ഈ ഭായി ഇവിടെ പോയി കിടക്കാ.”

 

സലീന ഒന്നും പറയാതെ ശാന്തിബെന്നിൻ്റെ അടുത്തേക്ക് നടന്നു ചെന്നു. അപ്പോളാണ് അവർ സലീനയുടെ മുഖത്തെ ചോരപ്പാടുകൾ ശ്രദ്ധിച്ചത്. അവരുടെ മുഖത്ത് ഒരു ചോദ്യചിഹ്നമുയർന്നപ്പോളേക്കും സലീന അവരുടെ മുഖത്ത് ആഞ്ഞടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *