സ്ത്രീ: ങാ. ഞാന്‍ അരമണിക്കൂര്‍ കഴിഞ്ഞാല്‍ പോവും. അപ്പോളേക്കും വരും.
അതും പറഞ്ഞ് അവര്‍ പോയി. ഞാന്‍ മുറ്റത്തേക്കിറങ്ങി. ചുറ്റും കാടുപിടിച്ചിരിക്കുന്നു. സന്ദീപും എന്റെ കൂടെ പിന്നാലെ നടന്നു. കുറച്ചകലെ ഒരു കുളക്കടവ് കണ്ടു. ചുറ്റും പറമ്പ്. മതിലിന്റെ ആവശ്യം ഈ വീടിനില്ല. കാരണം. മുളകളും വലിയ വൃക്ഷങ്ങളും വീടിനെ മറച്ചിരിക്കുന്നു. ഞങ്ങള്‍ കുളക്കരയില്‍ പോയിരുന്നു. വീടിന്റെയും കുളത്തിന്റെയും കുറച്ച് ഫോട്ടോയെടുത്ത് വിജിതയ്ക്ക് അയച്ചുകൊടുത്തു.
കുറച്ച് കഴിഞ്ഞ് അങ്ങോട്ട് വന്നുകൊണ്ട് സ്ത്രീ: നിങ്ങളെ തിരുമേനി വിളിക്കുന്നുണ്ട്.
ഞങ്ങള്‍ വേഗം വീടിന്റെ മുന്‍വശത്തേക്ക് പോയി. അതാ അവിടെ ആ ചാരുകസേരയില്‍ ഒരു മുണ്ടുടുത്ത് ഷര്‍ട്ടിടാതെ മെലിഞ്ഞ് വെളുത്ത് ശരീരത്തോടെ തലനരച്ച ഏതാണ്ട് 65 വയസോളം വരുന്ന ഒരാള്‍ ഇരിക്കുന്നു.
നാരായണന്‍: വരൂ. നിങ്ങള്‍ വരാന്‍ വൈകിയപ്പോള്‍ ഇനി വരുന്നുണ്ടാവില്ലാന്ന് കരുതി. കയറി ഇരിക്കൂ..
സന്ദീപും ഞാനും അയാളോട് ചിരിച്ചു അയാള്‍ക്കഭിമുഖമായി ചാരുപടിയില്‍ ഇരുന്നു.
നാരായണന്‍: ഞാന്‍ പരിശോധന ആര്‍ക്കും ചെയ്തുകൊടുക്കാറില്ല. പരിചയക്കാര്‍ നിര്‍ബന്ധിച്ചാല്‍ മാത്രം. അതും ആവുന്നത്ര ഒഴിഞ്ഞ് പറയും. ഇപ്പോള്‍ നിങ്ങള്‍ വരുന്നതിന് മുമ്പ് രണ്ട് സ്ത്രീകള്‍ വന്നിരുന്നു ഇവിടെ.
അനുരാഗ്: അതെ ഞങ്ങള്‍ കണ്ടു.
നാരായണന്‍: ആ.. അവര്‍ എന്‍ജിനീയറിംഗ് കോളേജിലെ ടീച്ചേഴ്‌സാ. ഒരു പുസ്തകത്തിന് അവതാരിക എഴുതാന്‍ പറഞ്ഞിരുന്നു. ഇന്നാ തരപ്പെട്ടത്. അത് വാങ്ങാന്‍ വന്നതാ. ഇവിടെ ആരു വരുന്നുണ്ടെങ്കിലും എന്നെ വിളിച്ചിട്ടേ വരൂ.
സ്ത്രീ: എന്നാ ഞാന്‍ പോട്ടെ തിരുമേനി. ഞാന്‍ വരില്ല.
നാരായണന്‍: ശരി.
ആ സ്ത്രീ അവിടെ നിന്ന് പോയി.
നാരായണന്‍: ഇവിടെ ജോലിക്ക് വരുന്നതാ അവര്. വീടും പറമ്പും അടിച്ചുവാരി വൃത്തിയാക്കാന്‍. ഇന് അടുത്ത രണ്ട് ദിവസം കഴിഞ്ഞിട്ട് നോക്കിയാല്‍ മതി.
സന്ദീപ്: തിരുമേനി തനിച്ചാണോ ഇവിടെ..
നാരായണന്‍: അതെ..
സന്ദീപ്: പകല് തന്നെ പേടിയാവുന്നു ഇവിടെ നില്‍ക്കാന്‍ അപ്പോള്‍ രാത്രിയില്‍.
ചിരിച്ചുകൊണ്ട് നാരായണന്‍: ഉം.. ഞാന്‍ കുറെ കാലം നോര്‍ത്ത് ഇന്ത്യയിലായിരുന്നു. അവിടെ ഒരു ആയൂര്‍വേദ ഹോസ്പിറ്റലില്‍. പിന്നെ വാസ്തുശാസ്ത്രം, ജ്യോതിഷം എല്ലാം പഠിച്ചു. ബന്ധുക്കാരെല്ലാം വിദേശത്താ. മാസം പത്താവുമ്പോളേക്കും മണിയോഡറായി പണം ഇവിടെയെത്തും.
അനുരാഗ്: തിരുമേനിയുടെ വിവാഹം.
നാരായണന്‍: തരപ്പെട്ടില്ല… വയസ് അറുപത്തിയഞ്ചായി. ഞാന്‍ കണ്ട സ്ത്രീകളൊന്നും എനിക്ക് ബോധ്യച്ചില്ല. ഞാന്‍ ആഗ്രഹിച്ച ഗുണങ്ങളൊന്നും അവര്‍ക്കില്ലായിരുന്നു.
ഞാനും സന്ദീപും മുഖത്തോട് മുഖം നോക്കി.
നാരായണന്‍: ആരാ ഇതില്‍ രോഗി..
ഞാന്‍: ഞാനാ
നാരായണന്‍: ഇങ്ങുവരൂ..
ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.
നാരായണന്‍: താഴെ ചമ്രംപടിഞ്ഞിരിക്കൂ.
ഞാന്‍ അതുപോലെയിരുന്നു. എന്റെ രണ്ട് കണ്ണിന്റെയും പോളകള്‍ കൈവിരല്‍വെച്ച് താഴ്ത്തി. അയാളുടെ കൈകള്‍ക്ക് നല്ല മിനുസവും ചൂടും ബലവും അനുഭവപ്പെട്ടു. അയാള്‍ എന്റെ രണ്ടു കണ്ണുകളിലേക്ക് മാറി മാറി നോക്കി. നെറ്റിയില്‍ രണ്ടുഭാഗത്തും കൈവെച്ചു.
നാരായണന്‍: ഉം ദാ വരുന്നു.
എന്നു പറഞ്ഞു. അകത്തേക്ക് പോവുന്നു. ഞാന്‍ അവിടെ താഴെയിരുന്നു. ചുമരിലേക്ക് നോക്കി. നോര്‍ത്ത് ഇന്ത്യയിലെ വിവിധങ്ങളായ ഫോട്ടോകള്‍. പക്ഷെ ആ ഫോട്ടോയെല്ലാം വളരെ വ്യത്യസ്തവും ആകര്‍ഷവുമുള്ളതായി ഞാന്‍ കണ്ടു.