“ഇയാള് എന്നെ ആക്കിയതാണോ..??”
“ഏയ് ആക്കിയത് ഒന്നും അല്ല… എന്നാലും നാട്ടിൽ ഇത്രേം പേരുള്ളപ്പോ നിൻ്റെ അച്ഛൻ ഈ അമേരിക്ക കാരനെ എവിടെ നിന്ന് ഒപ്പിച്ചു..”
“അല്ല… ഞാൻ അമേരിക്ക കാരനെ കെട്ടുന്നതിൽ തനിക്കെന്താടോ ഇത്ര അസൂയ.. താനും ഒരു കോടീശ്വരൻ്റെ മോളെ അല്ലേ നോട്ടം ഇട്ട് വച്ചിരിക്കുന്നത്..”
“ഏയ്.. ഞാൻ നിന്നോട് പറഞ്ഞില്ലേ.. അതിഥി എനിക്ക് സെറ്റാവില്ല..”
“അതെന്താ പെട്ടന്ന് അങ്ങനെ തോന്നാൻ..??”
“അത് അങ്ങനെ ആണ്.. ഞാൻ ഇപ്പൊ ഒരു റിലേഷൻ ഷിപ്പിന് പറ്റിയ മൂഡിൽ ഒന്നും അല്ല.. ”
“എന്താ തേപ്പ് വല്ലതും കിട്ടിയിട്ടുണ്ടോ..??”
“തേച്ചിട്ട് പോകാൻ പോലും ഒരുത്തി ഉണ്ടായിട്ട് വേണ്ടേ..”
“ശെടാ.. ഇതരിഞ്ഞിരുന്നേൽ ഞാൻ നിന്നെ ഒന്ന് പ്രേമിച്ചിട്ട് തേച്ചേനെ…”
“ഹ..ഹ.. പോടി..”
അവള് ഒന്ന് കോട്ട് വാ ഇട്ടു…
“എന്താടോ ഉറക്കം വരുന്നുണ്ടോ..??”
“ചെറുതായിട്ട് പക്ഷേ കുഴപ്പം ഇല്ല…”
“ഉം…”
പിന്നെയും ഞങൾ ഓരോന്ന് സംസാരിച്ച് നിൽക്കുമ്പോൾ ആണ് ടി ടി അങ്ങോട്ട് വന്നത്..
“അതേ.. രണ്ടാളും സീറ്റിൽ പോയി ഇരുന്ന് കഥ പറയാൻ നോക്ക്.. ഡോറിൽ നിൽക്കരുത്…”
അത് കേട്ടതും ഞങൾ സീറ്റിലേക്ക് തന്നെ മടങ്ങി പോയി…
വേറെ വേറെ സീറ്റിൽ ഇരിക്കുന്നതിന് പകരം ഞാനും ആതിരയും ഒരേ സീറ്റിൽ ആണ് ഇരുന്നത്…