പിന്നെ പറയണ്ടല്ലോ.. ആകെ പ്രശ്നം ആയി..
അമ്മാവനും മറ്റുള്ളവരും ഒക്കെ വന്നപ്പോൾ അവൾ നൈസ് ആയിട്ട് എൻ്റെ പേരങ്ങ് പറഞ്ഞു…
കഷ്ടകാലത്തിന് ഞാൻ ആണെങ്കിൽ ഒരു കല്ല് എറിഞ്ഞ് അടുത്തത് കയ്യിലും പിടിച്ച് നിൽക്കുമ്പോൾ ആണ് അവർ വന്നത്.
അതോടെ അമ്മാവൻ്റെ വക നന്നായി കിട്ടി…
അത് കണ്ട് അവൾക്ക് സങ്കടം ഒക്കെ ആയി എന്ന് തോന്നുന്നു പക്ഷേ എൻ്റെ ഉള്ളിൽ അപ്പോഴേക്കും പ്രതികാരം നിറഞ്ഞിരുന്നു…
അങ്ങനെ ഞാൻ അവൾക്കിട്ടു ഒരു പണി കൊടുക്കാൻ തീരുമാനിച്ചു..
അന്ന് വൈകുന്നേരം അവളും ഞാനും മാത്രം അടുക്കളയിൽ ഉള്ളപ്പോൾ ഞാൻ അടുപ്പിൽ തീ അണഞ്ഞു കിടന്നിരുന്ന ഒരു തീ കൊള്ളി എടുത്ത് അവളുടെ മുതുകത്ത് ഒരു കുത്ത് വച്ച് കൊടുത്തു…
പക്ഷേ സംഭവം നൈസ് ആയിട്ട് പാളി..
കൊള്ളിക്കു ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ ചൂട് ഉണ്ടായിരുന്നു…
അവളുടെ പുറം നന്നായിട്ട് പൊള്ളി..
അവളുടെ കരച്ചിലും അലർച്ചയും കേട്ടതും ഞാൻ വേഗം അടുക്കള വഴി വീട്ടിലേക്ക് ഇറങ്ങി ഓടി…
പക്ഷേ പിന്നെ അതിനെ ചൊല്ലി വഴക്കോ തർക്കങ്ങളോ ഒന്നും ഉണ്ടാകാതെ ഇരുന്നതിനാൽ അവള് അത് ഞാൻ ചെയ്തതാണ് എന്ന് ആരോടും പറഞ്ഞു കാണില്ല എന്ന് എനിക്ക് മനസ്സിലായി…
ആ സംഭവങ്ങൾക്ക് ശേഷം കുറച്ച് കാലം കഴിഞ്ഞപ്പോൾ ഞങ്ങളൂടെ വീട്ടുകാർ തമ്മിലുള്ള പ്രശ്നങ്ങളും ആരംഭിച്ചു…
അതോടെ എല്ലാം ഓരോ വഴിക്ക് ആയി..
ഞാൻ ഓർമകളിൽ നിന്ന് മോചിതനായി അവളുടെ പുറത്തെ ആ പൊള്ളലേറ്റ പാടിലേക്ക് നോക്കി…
പെട്ടന്ന് അവള് ഉറക്കം ഉണരുന്ന പോലെ തോന്നിയപ്പോൾ ഞാൻ സീറ്റിലേക്ക് ചാഞ്ഞ് ഉറങ്ങുന്ന പോലെ അഭിനയിക്കാൻ തുടങ്ങി…
അവള് എന്താണ് ചെയ്യുന്നത് എന്നറിയാൻ ഞാൻ കണ്ണുകൾ പതിയെ തുറന്ന് നോക്കി..
അവള് എണീറ്റ് മുടി നേരെ ആക്കി എന്നെ നോക്കി…
എന്നിട്ട് എഴുന്നേറ്റിരുന്നു എന്നെ വിളിച്ചു..