ഹും…”
അവള് പിന്നെയും ഹെഡ്സെറ്റ് ചെവിയിൽ വച്ചു…
എല്ലാവരും ഫോണിൽ ആണ്.. അല്ലാത്തവർ കിടന്നുറങ്ങുന്നു…
സൂപ്പർ ഫാസ്റ്റ് ആയതുകൊണ്ട് അടുത്തടുത്ത് സ്റ്റേഷൻ പോലും ഇല്ല..
പിന്നെയും ഇരുന്ന് ബോറടിച്ചപ്പോൾ ഞാൻ അവളെ തോണ്ടി വിളിച്ചു…
“അതെ..”
“എന്താ..??”
“നിനക്ക് ബോറടിക്കുന്നുണ്ടോ..??”
“ഇല്ല.. ഞാൻ സിനിമ കാണുന്ന കണ്ടില്ലേ.. കുറെ നാളായി കാണാൻ മാറ്റി വച്ച പടമാ..”
“ഏതാ..??”
“വരനെ ആവശ്യമുണ്ട്..”
“അത് കുറച്ച് പഴയത് ആയില്ലേ…??”
“അതല്ലേ പറഞ്ഞത് കുറെ നാളായി മാറ്റിവച്ചത് ആണെന്ന്..”
“ഞാനും കണ്ടിട്ടില്ല ഈ പടം.. വേണേൽ.. നമുക്ക്.. ഒരുമിച്ച് കണ്ടാലോ..??”
“മോന് ബോർ അടിക്കുന്നുണ്ടല്ലെ..”
“ചെറുതായിട്ട്…”
“ഹും കൂടിക്കോ…”
അവള് ഒരു സൈഡിലെ ഹെഡ്സെറ്റ് എടുത്ത് എനിക്ക് നേരെ നീട്ടി…
ഞാൻ അത് എൻ്റെ ചെവിയിൽ വച്ച് അവളോട് ചേർന്നിരുന്നു…
കുട്ടിക്കാലത്ത് മിക്ക സമയങ്ങളിലും ആതിരയും ഞാനും ഇങ്ങനെ ആയിരുന്നു..
എല്ലാ കാര്യത്തിലും ഒരുമിച്ച്.. എന്നാല് എല്ലാ കാര്യത്തിലും മുട്ടൻ വഴക്കും…
പിന്നീട് സ്വത്തിൻ്റെ പേരിൽ ഉണ്ടായ ഒരു ചെറിയ സൗന്ദര്യ പിണക്കത്തിൽ അമ്മയും അമ്മാവനും പിനങ്ങിയതോടെ ഞങൾ തമ്മിൽ ഉണ്ടായിരുന്ന സൗഹൃദവും ഇല്ലാതായി…
സ്കൂളിൽ എൻ്റെ താഴെ ക്ലാസിൽ ആയിരുന്നു ആതിര…
ഒന്നിച്ചായിരുന്നു വരവും പോക്കും എല്ലാം..
പിന്നീട് അതും ഇല്ലാതായി…
എല്ലാം കഴിഞ്ഞ് കൗമാര പ്രായത്തിലേക്ക് വന്നതോടെ ചിന്തകളും പ്രവർത്തികളും ഒക്കെ വേറെ വഴിക്ക് പോയി…
അത് കഴിഞ്ഞ് യൗവനം പഠനത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ളതായി…
എല്ലാം കഴിഞ്ഞ് ഈ അടുത്ത കുറച്ച് കാലങ്ങളിൽ ആണ് വീണ്ടും അവളുമായി കൂടുതൽ അടുക്കുന്നത്…
കൃത്യമായി പറഞാൽ ആ ബാംഗ്ലൂർ യാത്രക്ക് ശേഷം…
ചെറുപ്പത്തിൽ കാട്ട് വള്ളികൊണ്ട് മാല ഉണ്ടാക്കി ചാർത്തുകയും അച്ഛനും അമ്മയും കളിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്…