ഒളിച്ചോട്ടം 3 [KAVIN P.S]

Posted by

എനിയ്ക്ക്. അപ്പോഴാണ് രാവിലത്തെ പല്ലു തേപ്പും ബാക്കിയുള്ള പരിപാടികളൊന്നും നടത്തിയിട്ടില്ലാന്നുള്ള ഓർമ്മ വന്നത്.

” അനു കുട്ടി നമ്മുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കണ്ടെ? സമയം എത്രയായെന്ന് നോക്കിയെ? എന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ചിരുന്ന അനുവിനെ കുലുക്കി വിളിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

ക്ലോക്കിലെ സമയം കണ്ടതോടെ പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി എഴുന്നേറ്റ് ബെഡിൽ ഇരുന്നിട്ട് അവളുടെ അഴിഞ്ഞ് കിടന്ന മുടി കെട്ടി നേരെയാക്കിയിട്ട് ചോദിച്ചു.
“എന്നാ ഞാൻ ആദ്യം പോയി റെഡി ആയി വരട്ടെ ആദി?”

“എന്നാൽ അനു കുട്ടി ചെല്ല് ഞാൻ അപ്പോഴെയ്ക്കും ഇടാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു വയ്ക്കട്ടെ”.

ഞാൻ അത് പറഞ്ഞ് കട്ടിലിൽ നിന്ന് എഴുന്നേറ്റ് റൂമിന്റെ മൂലയിൽ വച്ച ട്രോളി ബാഗും അനുവിന്റെ ഡ്രസ്സിന്റെ കവറും എടുത്ത് കൊണ്ടുവന്ന് കട്ടിലിൽ വച്ചു.

അനു കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവളുടെ ഡ്രസ്സിന്റെ കവർ തുറന്ന് ഓരോരോ ഡ്രസ്സുകൾ എടുത്ത് കട്ടിലിൽ നിരത്തി വച്ചിട്ട് അതിൽ നിന്ന് ഒരു ചുവന്ന നിറത്തിലുള്ള ഫ്രോക്കും മഞ്ഞയിൽ വെള്ള പുള്ളികളുള്ള മറ്റൊരു ഫ്രോക്കും എടുത്ത് കയ്യിൽ പിടിച്ചിട്ട് എന്നോട്:

“ആദി ഇതിൽ ഏതാ ഞാൻ ഇടണ്ടേ?”

“ആ മഞ്ഞ ഫ്രോക്ക് കൊള്ളാം” ഞാൻ അത് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

പെണ്ണ് ചിരിച്ചു കൊണ്ട് ആ ഫ്രോക്ക് എടുത്ത് തോളത്തിട്ടു കൊണ്ട് എന്നെ നോക്കിയിട്ട് പറഞ്ഞു:
“എന്നാൽ ഞാൻ പോയി റെഡിയായിട്ട് വരാം”….

ഞാൻ ‘ചെല്ലെന്ന്’ അർത്ഥത്തിൽ ചിരിച്ചു കൊണ്ട് തലയാട്ടി.
അതോടെ പെണ്ണ് ബാത്ത് റൂമിലേയ്ക്ക് നടന്നു.

ഞാൻ കട്ടിലിൽ എടുത്ത് വെച്ച ട്രോളി ബാഗ് തുറന്ന് കൊണ്ടുവന്ന ഡ്രസ്സുകൾ ഒക്കെ വലിച്ച് പുറത്തിട്ടിട്ട് എനിയ്ക്ക് ഇഷ്ടമായ ഒരു നീല ഡെനിം ഷർട്ടും ചാര നിറത്തിലുള്ള ജീൻസും എടുത്തു മാറ്റി വച്ചു കുളി കഴിഞ്ഞു വന്ന് ഇടാനായിട്ട്.

പുറത്തിട്ട ഡ്രസ്സുകൾ ഒക്കെ തിരിച്ച് ബാഗിലേയ്ക്ക് തിരിച്ചു വച്ചിട്ട് ബാഗെടുത്ത് ഇരുന്നിരുന്ന സ്ഥലത്ത് തന്നെ കൊണ്ടു വച്ചു.

അപ്പോഴാണ് അച്ഛന്റ ഓഫീസ് ബാഗ് കണ്ടത്. ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം അമ്മ അനുവിന്റെ കൈയ്യിൽ ഏൽപ്പിച്ചതാണ് അത്. ഇന്നലെ രാത്രി റൂമിൽ കൊണ്ടു വെച്ചത് ഞാൻ ആയിരുന്നെങ്കിലും ഇന്നലത്തെ യാത്രാ ക്ഷീണം കാരണം അതിലെന്താണെന്ന് തുറന്ന് നോക്കിയിരുന്നില്ല.

ഞാൻ ആ ബാഗെടുത്ത് നേരെ കാണുന്ന സ്പേയ്സിന്റെ സിബ് തുറന്നു. അതിൽ പോളോ കാറിന്റെ ആർ സി ബുക്കും ഇൻഷുറൻസ് പേപ്പറും സെർവീസ് ബുക്കും പിന്നെ ഡൂപ്ലീക്കേറ്റ് കീ ഒക്കെ അടങ്ങിയ ഒരു ചെറിയ ബാഗായിരുന്നു ഉണ്ടായത്. ഞാനതെടുത്ത് തുറന്നു പരിശോധിക്കാൻ തുടങ്ങി. വണ്ടി രജിസ്ട്രർ ചെയ്തത് എന്റെ പേരിൽ തന്നെയാണ്. ഞാനതെല്ലാം ഒന്ന് പരിശോധിച്ച ശേഷം തിരികെ ബാഗിൽ തന്നെ വച്ചു. ബാഗിന്റെ അടുത്ത സ്‌പേസ് തുറന്നപ്പോൾ അതിൽ നിറയെ നോട്ടു കെട്ടുകളായിരുന്നു. പിന്നെ ഒരു ചെക്ക് ചെക്ക് ലീഫും ഉണ്ടായിരുന്നു. അതിൽ അച്ഛൻ ഒപ്പിട്ട് വെച്ചിട്ടുണ്ട് എന്നാൽ അതിൽ തുക എഴുതി വച്ചിട്ടും ഇല്ല.

ഇതൊക്കെ കണ്ടപ്പോൾ അച്ഛനും അമ്മയും എനിക്ക് തരുന്ന കരുതലും സ്നേഹവും കുറിച്ചോർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *