ഒളിച്ചോട്ടം 3 [KAVIN P.S]

Posted by

ഒളിച്ചോട്ടം 3 💘
Olichottam Part 3 |  Author-KAVIN P.S | Previous Part

 

ഈ ഭാഗം നിങ്ങളിലേയ്ക്കെത്തിക്കാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ജോലി തിരക്കുകൾ കാരണമാണ് ഈ ഭാഗത്തിന്റെ എഴുത്ത് സ്വല്പ്പം വൈകിയത്. കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്ക് വെച്ച എല്ലാ വായനക്കാരോടും സ്നേഹത്തിന്റെ ഭാഷയിൽ ഞാൻ നന്ദി അറിയിക്കുന്നു. ഈ ഭാഗം എനിക്ക് വേണ്ടി എഡിറ്റിംഗ് നടത്തി തന്ന ഫേസ്ബുക്ക് കൂട്ടുകാരൻ ആദിത്യൻ ആദിയോടും ഞാൻ നന്ദി അറിയിക്കുന്നു.

 

രാവിലെ ദു:സ്വപ്നം കണ്ട് ചാടി എഴുന്നേറ്റ് ഉറക്കം പോയ ഞാൻ പിന്നെ റൂമിലെ സോഫയിൽ പോയി കിടന്നപ്പോൾ എന്നെ ബെഡിൽ കാണാതെ പെണ്ണ് വിളിച്ചുണർത്തിയപ്പോഴൊക്കെ എന്റെ ഉറക്കം പിന്നേം പോയി കൊണ്ടിരുന്നു. ഇതിനിടയ്ക്ക് രാവിലെ നിയാസ് ഫോണിൽ വിളിച്ചു എത്തിയ കാര്യം വിളിച്ച് പറഞ്ഞില്ലാന്ന് പരിഭവം പറഞ്ഞ അവനോടും കുറേ സമയം ഫോണിൽ സംസാരിച്ചു.

ഇനി എന്ത് വന്നാലും പരമാവധി ഉറങ്ങി ക്ഷീണം തീർത്തിട്ടേ എഴുന്നേൽക്കൂന്നുള്ള വാശിയിൽ അനു കുട്ടിയെ കെട്ടിപിടിച്ച് പുതച്ച് നന്നായി ഉറങ്ങി കൊണ്ടിരുന്ന ഞാൻ ടിംഗ് … ടോംഗ് …. എന്നുള്ള കേട്ടേജിന്റെ കോളിംഗ് ബെൽ ശബ്ദം കേട്ട് ഞാനും അനുവും ഞെട്ടി കണ്ണുകൾ തുറന്നു..

അനു എഴുന്നേറ്റിരുന്ന് മുടി കെട്ടിയൊതുക്കിയിട്ട് കട്ടിലിന്റെ ക്രാസിയിൽ തലയണ എടുത്ത് വെച്ച് ചാരി ഇരുന്നു കൊണ്ട് എന്നെ വിളിച്ചിട്ട്: “ആദി അതാരാന്ന് നോക്കിയെ ” പെണ്ണ് എന്നെ കുലുക്കി വിളിച്ചു.

വീണ്ടും ഉറക്കം പോയതിലുള്ള ദേഷ്യത്തിൽ “ആരാന്ന് ” കട്ടിലിൽ ഇരുന്ന് വിളിച്ച് ചോദിച്ച് കൊണ്ട് ഞാൻ പുതപ്പ് മാറ്റി ഡോറിനടുത്തേയ്ക്ക് നടന്നു.
ഉറക്ക ക്ഷീണം മാറാത്തതു കൊണ്ട് കണ്ണ് തിരുമ്മി കൊണ്ട് ആടി ആടി പോയാണ് ഡോർ തുറന്നത്. ഡോർ തുറന്നപ്പോൾ ഞാൻ കാണുന്നത് ചാര നിറത്തിലുള്ള കോട്ടും അതേ നിറത്തിലുള്ള പാന്റ്സും ധരിച്ച് ഒരു കക്ഷി പുറം തിരിഞ്ഞ് നിൽപ്പുണ്ട്. ഞാൻ ‘ആരാണെന്ന്’ ചോദിച്ചതോടെ പുള്ളി എനിക്കഭിമുഖമായി തിരിഞ്ഞു നിന്നു. നല്ല വെളുത്ത വട്ട മുഖവും അൽപ്പം ചാടിയ കവിളുകളും കട്ടി മീശയോടും കൂടിയ പുള്ളിയെ കണ്ടാൽ ഒറ്റ നോട്ടത്തിൽ സിനിമാ നടൻ അനൂപ് മേനോന്റെ ഒരു പകർപ്പ് തന്നെയെന്ന് തോന്നിക്കും. കക്ഷി എന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ചോദിച്ചു “ആദിത്യൻ അല്ലേ?” പെട്ടെന്ന് പരിചയമില്ലാത്ത ആൾ വന്ന് എന്റെ പേര് പറഞ്ഞപ്പോൾ ഞാൻ ചെറുതായൊന്ന് അമ്പരുന്നു കൊണ്ട് ‘അതേയെന്ന്’ പറഞ്ഞു. അതോടെ കക്ഷി എനിക്ക് ഷേക്ക് ഹാന്റ് തരാനായിട്ട് വലത്തെ കൈയ്യ് നീട്ടികൊണ്ട് പുഞ്ചിരിച്ച മുഖത്തോടെ പറഞ്ഞു.”ഞാൻ വിനോദ് നിയാസ് പറഞ്ഞു കാണുമല്ലോ?”
കക്ഷി ആരാണെന്ന് അറിഞ്ഞ ആശ്വാസത്തിൽ ഞാനും ഒന്ന് പുഞ്ചിരിച്ചിട്ട് വിനോദിന് ഷേക്ക് ഹാന്റ് കൊടുത്ത് കൊണ്ട് പറഞ്ഞു.” നിയാസ് പറഞ്ഞിരുന്നു വിനോദ് ഏട്ടനെ കുറിച്ച്”

Leave a Reply

Your email address will not be published. Required fields are marked *