ഒളിച്ചോട്ടം 3 [KAVIN P.S]

Posted by

ഞാൻ: ശരി അച്ഛാ ഞാൻ അവിടെ എത്തിയിട്ട് വിളിയ്ക്കാം
അച്ഛൻ ഫോൺ അമ്മേടെ കൈയ്യിൽ കൊടുത്തിട്ട് പോയി.

അമ്മ: മോനെ ആദി നീ എന്താ ഡാ എത്തിയ വിവരം വിളിച്ചു പറയാഞ്ഞെ?

ഞാൻ: അത് അമ്മ … ഇന്ന് രാവിലെ അനൂന് നല്ല വയറ് വേദന ആയിരുന്നു. അങ്ങനെ വിളിക്കാൻ മറന്ന് പോയതാ.

അമ്മ: എന്നിട്ട് ഇപ്പോ മോൾക്ക് എങ്ങനെയുണ്ട്?
അടുത്ത് ഉണ്ടെങ്കിൽ നീ ഫോൺ ഒന്ന് കൊടുത്തേ…

ഞാൻ: അമ്മാ ഞങ്ങൾ പുറത്തൊക്കെ ഒന്ന് കറങ്ങാനായി പോയിരിക്കായിരുന്നു. തിരിച്ചു വന്നപ്പോൾ മുതൽ നടു വേദനിക്കുന്നൂന്ന് പറഞ്ഞ് അവൾ റൂമിലോട്ട് പോയി ഞാൻ കാറിൽ നിന്നിറങ്ങാൻ നിൽക്കുമ്പോഴാ അച്ഛൻ വിളിച്ചത്.

അമ്മ: അനൂന് രാവിലെ വയ്യാതായിട്ട് നിങ്ങൾ രണ്ടാളും കൂടി പിന്നെ പുറത്ത് പോകേണ്ടിയിരുന്നില്ല മോനെ.

അമ്മ അൽപ്പം നീരസത്തിൽ എന്നോട് പറഞ്ഞു.

ഞാൻ: എന്റെ അമ്മാ… അവൾ പുറത്ത് പോകണമെന്ന് പറഞ്ഞിട്ടാ ഞാൻ കൊണ്ട് പോയെ. ഇപ്പോ കുറ്റം മൊത്തം എനിക്കായോ?

ഞാൻ വന്ന ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു.

അമ്മ: നാളെ മോളോട് എനിക്കൊന്ന് വിളിക്കാൻ പറ നീ. പിന്നെ കോഴിക്കോട് നിങ്ങൾക്കു നോക്കി വച്ചിരിക്കുന്ന വില്ലയുടെ ഫോട്ടോ ഒക്കെ ഞങ്ങൾ കണ്ടു. ഞങ്ങൾക്ക് ഇഷ്ടമായ വില്ലയാണ് ഇപ്പോ സെലക്ട് ചെയ്തിരിക്കുന്നെ ….
നാളെ അപ്പോ രാവിലെ തന്നെ പോകൂ ലേ അങ്ങോട്ടെയ്ക്ക്?

ഞാൻ: അനു നോട് വിളിക്കാൻ പറയാം അമ്മ ഞാൻ. വില്ലയുടെ ഫോട്ടോ ഞങ്ങൾ രണ്ടാളും കണ്ടിട്ടില്ല ഇതുവരെ. എങ്ങനെയുണ്ട് കാണാൻ?

അമ്മ: ഒരു നിലയുള്ളതാണ് വീട്. 3 ബെഡ് റൂമും അതിനോട് ചേർന്ന് തന്നെ ടോയ്ലറ്റും ഉണ്ട്. അത്യാവശ്യം വലുപ്പമുണ്ട് മുറിക്കൊക്കെ ഫോട്ടോ കണ്ടിട്ട് അങ്ങിനെയാ തോന്നുന്നെ. ബാക്കി അവിടെ ചെന്നിട്ട് നേരിട്ട് കാണാലോ നിങ്ങൾക്ക്.

ഞാൻ: അപ്പോ നാളെ നേരിട്ടു കാണാം ലേ വീട് . ( ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു)

അമ്മ: അനൂന് കോഴിക്കോട് എന്ന് തൊട്ട് പോയി തുടങ്ങണമെന്നാ പറഞ്ഞെ ജോലിയ്ക്ക്?

ഞാൻ: ഒരു മാസത്തിനകം മാറ്റം കിട്ടുമെന്നാ പറഞ്ഞിരിക്കുന്നെ …അടുത്ത ആഴ്ച മുതൽ വീട്ടിലിരുന്ന് വർക്ക് ചെയ്യണം.

അമ്മ: ഉം.. നിന്നോട് അച്ഛൻ വേറെ എന്തേലും കാര്യം പറഞ്ഞിരുന്നോ?

ഞാൻ: വീടിന്റെ കാര്യം മാത്രേ അച്ഛൻ എന്നോട് പറഞ്ഞുള്ളൂ.
എന്താ അമ്മാ കാര്യം?

അമ്മ: നിന്നോട് പി.ജി യ്ക്ക് എതെങ്കിലും കോഴ്സിന് ചേരാൻ പറയുന്നുണ്ട് അച്ഛൻ.

ഞാൻ: ഏയ് ഈ കാര്യമൊന്നും അച്ഛൻ എന്നോട് പറഞ്ഞിട്ടില്ലാ.

അമ്മ: എന്തായാലും അടുത്ത ആഴ്ച ഞങ്ങൾ വരുന്നുണ്ട് നിങ്ങൾ താമസമാക്കാൻ പോകുന്ന പുതിയ വീട്ടിലോട്ട് . അപ്പോ വരുമ്പോൾ അച്ഛന് നിന്നോട് നേരിട്ട് പറയാനാകും. ഞാൻ ഈ കാര്യം നേരത്തെ പറഞ്ഞെന്നെ ഉള്ളൂ.

ഞാൻ: അഞ്ജു എവിടെ അമ്മേ? അടുത്തുണ്ടെങ്കിൽ അവൾക്ക് ഫോൺ ഒന്ന് ഫോൺ കൊടുത്തെ.

Leave a Reply

Your email address will not be published. Required fields are marked *