ഒളിച്ചോട്ടം 3 [KAVIN P.S]

Posted by

ലക്ഷ്യമാക്കി നടന്നു. റിസപ്ഷനിന്റെ മുൻപിൽ എത്തിയപ്പോൾ അവിടെ വിനോദേട്ടൻ നിൽപ്പുണ്ടായിരുന്നു.
പുള്ളി എന്നെ കണ്ടപാടെ ചിരിച്ച് കൊണ്ട് അടുത്തേയ്ക്ക് വന്നിട്ട്
“ഹായ് ആദിത്യൻ ഞാൻ കുറച്ച് മുൻപ് കോട്ടെജിൽ ചെന്നിരുന്നു അപ്പോ മിസിസ്സാണ് പറഞ്ഞത് താൻ ഒന്ന് പുറത്തേയ്ക്ക് പോയിരിക്കുകയാണെന്ന്”.

“ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങാനായി ഒന്ന് പുറത്ത് പോയതായിരുന്നു”, ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

” ഞാൻ വന്നത് വില്ലയുടെ കാര്യം പറയാനായിരുന്നു. എവിടെയാ നോക്കുന്നത് മലപ്പുറത്ത് ആണോ കോഴിക്കോട് ആണോ?”
വിനോദ് ഗൗരവത്തിൽ ചോദിച്ചു.

” കോഴിക്കോട് മതി വിനോദേട്ടാ, അവിടത്തെ സൈബർ പാർക്കിലോട്ട് വൈഫിന് ട്രാൻസ്ഫർ കിട്ടും ഒരു മാസത്തിനുള്ളിൽ, അതുകൊണ്ട് കോഴിക്കോട് നോക്കാമെന്നാ ഞങ്ങൾ തീരുമാനിച്ചത്”

” ഓക്കെ ആദിത്യൻ എന്നാൽ ഞാൻ വർക്ക് കംപ്ലീറ്റ് ആയി കിടക്കുന്ന വില്ലകളുടെ പിക്ചേഴ്സ് അയച്ചു തരാം” വിനോദ് ചിരിച്ചു കൊണ്ട് പറഞ്ഞു.
പോകുന്നതിനു മുൻപ് പരസ്പരം മൊബൈൽ നമ്പർ ഷെയർ ചെയ്തതിനു ശേഷം ആണ് ഞങ്ങൾ പിരിഞ്ഞത്.

കോട്ടെജിന്റെ ഡോർ ഓപ്പൺ ചെയ്ത് ബെഡ് റൂമിൽ എത്തിയപ്പോൾ അവിടെ അനൂനെ കാണുന്നില്ല
കക്ഷി ബാത്ത് റൂമിൽ ആയിരുന്നു.
ഞാൻ ബെഡിലേയ്ക്ക് വാങ്ങി കൊണ്ടുവന്ന സാധനങ്ങൾ വച്ചിട്ട് ബെഡിൽ കേറി കിടപ്പായി. ഒരു പത്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ പെണ്ണ് ബാത്ത് റൂമിൽ നിന്ന് പുറത്തിറങ്ങിയിട്ട് ബെഡിനരികിലേയ്ക്ക് വന്നു എന്നെ വിളിച്ചു :
“ആദീ, എന്ത് പറ്റി മോനെ ….എന്താ ഇപ്പോ കിടക്കുന്നെ നീ?

” ഒന്നൂല്ല അനു വെയിൽ കൊണ്ടിട്ടാണെന്ന് തോന്നുണു തല വേദനിക്കുന്നു. ദേ നീ പറഞ്ഞ സാധനങ്ങൾ വാങ്ങിയത് ബെഡിൽ വച്ചിട്ടുണ്ട്.
ഞാൻ ബെഡിൽ കിടന്നു കൊണ്ടു പറഞ്ഞു.

“വെയിൽ കൊണ്ടതിന്റെ മാത്രമാകൂല തല വേദന സമയം എത്രയായെന്ന് നോക്കിയെ 3 മണി ആയി, ചോറ് കഴിക്കാൻ വൈകുന്നതിന്റെ കൂടി ആയിരിക്കും തലവേദന” പെണ്ണ് എന്റെ നെറ്റിയിൽ പതിയെ തടവി കൊണ്ട് പറഞ്ഞു.

“ഉം ശരിയാ” ഞാൻ അവൾ പറഞ്ഞതിനെ പിന്താങ്ങി.

“ആദി കുട്ടാ ഞാൻ ഇപ്പോ വരാം എന്നിട്ട് നമ്മുക്ക് ഇവിടത്തെ റെസ്സ്റ്റോറന്റിൽ പോയി എന്തെങ്കിലും കഴിക്കാം”
പെണ്ണ് ഞാൻ വാങ്ങി കൊണ്ടു വന്ന പാഡ് അടങ്ങിയ കവറുമായി ബാത്ത്റൂമിലേയ്ക്ക് പോയി.
ഇതിനിടയിൽ ഞാൻ ചെറുതായൊന്ന് ഉറങ്ങി. പിന്നെ അനു വന്ന് എന്നെ വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ എഴുന്നേറ്റത്.

കോട്ടേജിൽ നിന്നിറങ്ങിയ ഞങ്ങൾ രണ്ടാളും കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് റിസോർട്ടിന്റെ പരിസരത്തുള്ള റെസ്ടോറന്റിലേയ്ക്ക് നടന്നു. ഉച്ച സമയമായതിനാൽ നല്ല വെയിലുണ്ട് ഇതിനിടയിൽ വീശുന്ന കാറ്റ് ചെറിയൊരു ആശ്വാസം നൽകി. പോകുന്ന വഴിയിൽ അനു എന്നോട് കൊഞ്ചി ഓരോന്ന് പറഞ്ഞു കൊണ്ടാണ് നടക്കുന്നത്. ഞാൻ അവൾ പറയുന്നതൊക്കെ മൂളി കേട്ട് കൊണ്ട് അവളെ ചേർത്ത് പിടിച്ചു നടന്നു.

റെസ്റ്റോറിൽ എത്തിയ ഞങ്ങൾ ഫാമിലി ഡൈനിംഗ് ഏരിയയിൽ പോയി ഇരുന്നു. കഴിക്കാൻ വൈകിയതിനാൽ ഞങ്ങൾ രണ്ടാളുടെയും വയറ്റിൽ പാട്ട് കച്ചേരി തുടങ്ങിയിരുന്നു. അത് കൊണ്ട് എന്ത് കിട്ടിയാലും കഴിക്കാമെന്ന അവസ്ഥയിലാണ് ഞങ്ങൾ പോയി ഇരുന്നത്. വെയിറ്റർ വന്ന് എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ മീൽസ് ഉണ്ടാകില്ലേന്ന് ചോദിച്ചപ്പോൾ മീൽസ് തീർന്നു പോയെന്ന് അയാൾ പറഞ്ഞു. പിന്നെ എന്താ ഉള്ളതെന്ന് ചോദിച്ചപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *