ഒളിച്ചോട്ടം 3 [KAVIN P.S]

Posted by

മനസ്സിലാക്കി തരാൻ എനിക്കെന്റ പെണ്ണില്ലെ. എന്നാൽ ഞാൻ നീ പറഞ്ഞ ഐറ്റംസ് വാങ്ങി വരാം” ഞാൻ ബെഡിൽ മുട്ടു കുത്തി നിന്ന് പെണ്ണിന്റെ മൂക്കിൽ എന്റെ മൂക്ക് മുട്ടിച്ചു കൊണ്ടാണത് പറഞ്ഞത്.

ഞാൻ കട്ടിലിൽ നിന്നിറങ്ങി കോട്ടെജിന്റെ ഡോറിന്റ അടുത്തേയ്ക്ക് നീങ്ങവേ പെണ്ണ് പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു “വേഗം വരണെ ആദീ” ….

ഞാൻ തിരിഞ്ഞു നിന്ന് അവൾക്കൊരു ചിരി സമ്മാനിച്ചിട്ട് കേട്ടെജിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി റിസോർട്ടിലെ പാർക്കിങ്ങ് ഏരിയയിലേയ്ക്ക് നടന്നു. അവിടെ നമ്മുടെ പോളോ കുട്ടൻ എന്നെയും പ്രതീക്ഷിച്ചെന്ന പോലെ കിടപ്പുണ്ടായിരുന്നു. കൈയ്യിലെ കീ ലെസ്സ് റിമോർട്ടിലെ അൺ ലോക്ക് സ്വിച്ചിൽ കൈമർത്തിയതോടെ ഇൻഡിക്കേറ്റർ ഒന്ന് കണ്ണ് ചിമ്മി അടഞ്ഞു. കാറിൽ കയറിയ പാടെ ഞാൻ സീറ്റ് ബെൽറ്റ് വലിച്ച് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട് ചെയ്ത് ടൗൺ ലക്ഷ്യമാക്കി നീങ്ങി. ഒരു ഇരുപത് മിനിറ്റിനുള്ളിൽ പാലക്കാട് ടൗണിൽ എത്തി അവിടെ കണ്ട ഒരു പേ ആൻഡ് പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്ത് ഇറങ്ങിയ ഞാൻ മെഡിക്കൽ ഷോപ്പ് അന്വേഷിച്ച് നടപ്പായി. വഴിയിൽ കണ്ട ആളോട് ഇവിടെ അടുത്ത് എവിടെയെങ്കിലും മെഡിക്കൽ ഷോപ്പുണ്ടോന്ന് ചോദിച്ചപ്പോൾ റോഡിന്റെ എതിർവശത്തുള്ള ഷോപ്പിംഗ് കോംപ്ലക്സ് ചൂണ്ടിക്കാണിച്ചിട്ട് അതിൽ ഒരു നീതി മെഡിക്കൽ സ്റ്റോറുണ്ടെന്ന് അയാൾ പറഞ്ഞു. അയാൾക്ക് ‘താങ്ക്സ് ‘ പറഞ്ഞ് ഞാൻ റോഡ് മുറിച്ചു കടന്ന് മെഡിക്കൽ ഷോപ്പ് ലക്ഷ്യമാക്കി നടന്നു. മെഡിക്കൽ ഷോപ്പിൽ ഉച്ച സമയമായതിനാൽ തിരക്കുണ്ടായിരുന്നില്ല അവിടെ ആ സമയം ഒരു 35 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന സാരി ഉടുത്ത ഒരു ലേഡീ സ്റ്റാഫ് ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. പാഡ് എങ്ങനെ ചെന്ന് ചോദിക്കുമെന്ന ചമ്മലിൽ ഞാൻ മെഡിക്കൽ ഷോപ്പിന്റെ അകത്തേയ്ക്ക് കയറി. പിന്നെ അനൂന് ഇപ്പോ അത് അത്യാവശ്യമാണെന്ന കാര്യം ഓർത്തപ്പോൾ ഞാൻ എന്റെ ചമ്മലൊക്കെ മാറ്റി വച്ചിട്ട് ചോദിച്ചു.
“ചേച്ചി ഒരു സാനിറ്ററി പാഡ് വേണം”
“ഏത് സൈസ്സാണ് വേണ്ടതെന്ന് ” അവർ ചോദിച്ചു.
ഇതിനെ കുറിച്ച് വല്യ പിടിയില്ലാത്തത് കൊണ്ട് ഞാൻ വലിയ പാക്ക് തന്നെ തരാൻ പറഞ്ഞു.

അങ്ങനെ അത് അവർ കടലാസിൽ പൊതിഞ്ഞു എന്റെ കൈയ്യിലേയ്ക്ക് തന്നപ്പോഴാണ് അനു പറഞ്ഞ ഗുളിക വാങ്ങണമെന്ന കാര്യം ഓർത്തത്. അതിന്റെ പേര് മറന്നു പോകുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ഫോണിൽ അത് സേവ് ചെയ്ത് വച്ചിരുന്നു. ഞാൻ അത് ഓപ്പൺ ചെയ്ത് ആ പേര് പറഞ്ഞതോടെ അവർ അത് എത്ര വേണമെന്ന് ചോദിച്ചു. അതൊരു 20 എണ്ണം എടുത്തോളളാൻ ഞാൻ അവരോട് പറഞ്ഞു. അങ്ങനെ മെഡിക്കൽ ഷോപ്പിൽ നിന്ന് പറഞ്ഞ സാധനങ്ങൾ വാങ്ങി ബിൽ പേ ചെയ്തിട്ട് ഞാൻ കാർ പാർക്ക് ചെയ്ത പേ ആൻഡ് പാർക്ക് ലക്ഷ്യമാക്കി നടന്നു. നടക്കുന്ന വഴിയിൽ ‘മൈജിയുടെ’ ഒരു വലിയ ഷോറും കണ്ടപ്പോഴാണ് അനു മൊബൈൽ വാങ്ങണമെന്ന് പറഞ്ഞ കാര്യം ഓർത്തത്. പിന്നെയാണ് അതിനുള്ള പൈസ എടുത്തില്ലാന്നുള്ള കാര്യം ഓർമ്മ വന്നത്. എന്തായാലും വൈകീട്ട് അനൂനെയും കൂട്ടി ഒന്ന് കറങ്ങാൻ ഇറങ്ങാം അപ്പോൾ വന്ന് വാങ്ങാലോന്ന് മനസ്സിൽ വിചാരിച്ച് ഞാൻ പേ ആൻഡ് പാർക്കിലേയ്ക്ക് നടന്നു.

പേ ആൻഡ് പാർക്കിങ്ങിൽ നിന്ന് കാറുമെടുത്ത് റിസോർട്ടിലേയ്ക്ക് തിരിച്ച ഞാൻ ഒരു പത്തിരുപത്തഞ്ച് മിനിറ്റിൽ അവിടെ തിരിച്ചെത്തി.

കാർ പാർക്കിംഗിൽ ഇട്ട ശേഷം വാങ്ങിയ സാധനങ്ങളുമായി കോട്ടെജ്

Leave a Reply

Your email address will not be published. Required fields are marked *