“വിനോദ്.. ഇതൊരു ലേഡീസ് ഹോസ്റ്റൽ ആണ്.. ഇവിടെ പാലിക്കേണ്ട ചില മര്യാദകൾ ഒക്കെ ഉണ്ട്.. ആതിരയുടെ കസിൻ ആയതുകൊണ്ടും ഒരു മലയാളി ആയതുകൊണ്ടും മാത്രമാണ് ഞാൻ ഇന്നലെ നിങ്ങൾക്ക് രണ്ടാൾക്കും ഒരു ഇളവ് തന്നത്.. പക്ഷേ ആ തീരുമാനം തെറ്റായി പോയി എന്ന് എന്നെ കൊണ്ട് പറയിപ്പിക്കരുത്…”
“മേടം..ഞാൻ പറഞ്ഞല്ലോ.. ഞാൻ അങ്ങനെ വേറൊന്നും ഉദ്ദേശിച്ച് അല്ല.. അവിടെ ആർക്കെങ്കിലും എന്തെങ്കിലും അപകടം പറ്റി കാണുമോ എന്ന് കരുതി……..”
“ഹും.. മതി.. ഏതായാലും അത് കഴിഞ്ഞല്ലോ… ഇനി ഇങ്ങനെ ഒന്നും ഉണ്ടാവാൻ പാടില്ല.. ഓകെ..??”
“ഓകെ മേടം…”
“ശരി.. പിന്നെ.. കസിൻ ആണെന്ന് കരുതി ഇടക്കിടെ ഇവിടെ വന്ന് വിസിറ്റ് ചെയ്യാൻ ഒന്നും നോക്കരുത്…”
“അതിനു ഇന്ന് പോയാ ഞാൻ ഇനി ഇങ്ങോട്ട് വരാനെ പോണില്ല…”
“ആഹാ.. നല്ല ബെസ്റ്റ് ലോക്കല് ഗാർഡിയൻ… എടോ ഇങ്ങോട്ട് വന്നില്ലെങ്കിലും ആതിരയുടെ കാര്യങ്ങള് ഒക്കെ ഭംഗി ആയി നോക്കണം.. ഈ കുട്ടിയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തു എന്ന് പറഞ്ഞുകൊണ്ടുള്ള സ്റ്റേറ്റ് മെൻ്റ് ആണിത്.. ഇത് വായിച്ച് സൈൻ ചെയ്.. പിന്നെ ഈ ഫോമിൽ തൻ്റെ ഡീറ്റെയിൽസ് എല്ലാം ഫിൽ ചെയ്യണം…”
“ശരി മേടം…”
ഞാൻ അതെല്ലാം ചെയ്യുമ്പോഴും ആതിര തല താഴ്ത്തി തന്നെ ഇരിക്കുകയായിരുന്നു.. അവളുടെ മുഖം കണ്ടാൽ തന്നെ നല്ല ദേഷ്യത്തിൽ ആണെന്ന് മനസ്സിലാവും…
അങ്ങനെ എല്ലാം കഴിഞ്ഞ് ഞാനും അവളും വാർഡനോട് പറഞ്ഞ് മുറിയുടെ പുറത്തേക്ക് ഇറങ്ങിയതും ആതിര പൊട്ടി തെറിച്ചു…
“നാണം ഇല്ലല്ലോ കണ്ട പെണ്ണുങ്ങളുടെ മുറിയിൽ പോയി ഒളിഞ്ഞ് നോക്കാൻ…”
“ഒളിഞ്ഞ് നോക്കിയതല്ല.. അബദ്ധം പറ്റിയതാണ് എന്ന് നിൻ്റെ മുന്നിൽ വച്ചല്ലെ പറഞ്ഞത്.. എല്ലാവരും വിശ്വസിച്ചല്ലോ.. നിനക്ക് മാത്രം എന്താ ഇത്ര പ്രയാസം…”