“ഹും… അതെ… അവള് അവളുടെ മാത്രം ഒരു മായിക ലോകത്ത് ആണ്.. പുസ്തകങ്ങളും ചില ഡോക്യുമെൻ്ററി സിനിമകളും ഒഴിച്ചാൽ അവിടെ മറ്റൊന്നിനും സ്ഥാനം ഇല്ല… വിനുവിന് അറിയാലോ അവളുടെ ട്രീറ്റ്മെൻ്റ് ഇപ്പോഴും നടന്നു കൊണ്ട് ഇരിക്കുകയാണ്… പതിയെ പതിയെ അവളിൽ നിന്ന് നഷ്ടപെട്ട ആ പ്രസരിപ്പും ഊർജവും എല്ലാം തിരികെ വരും എന്നാണ് ഞങൾ എല്ലാവരും വിചാരിച്ചിരുന്നത് പക്ഷേ ഇത് വരെ….. കഴിഞ്ഞ ആഴ്ച അവളുടെ ട്രീറ്റ്മെൻ്റിൻ്റെ ഭാഗമായി തെറാപ്പി സെക്ഷന് പോയപ്പോൾ ഡോക്ടർ ഇക്കാര്യം ഞങ്ങളോട് സൂചിപ്പിച്ചു….”
“ഡോക്ടർ എന്താ പറഞ്ഞത് ചേച്ചി..??”
“അതിഥി പഴയ അവസ്ഥയിലേക്ക് തിരികെ വരണമെങ്കിൽ അവള് അവളുടെ സ്വപ്ന ലോകത്ത് നിന്ന് ആദ്യം പുറത്ത് വരണം…
ഭൂമിയിലേക്ക് ജനിച്ച് വന്ന ഒരു കുഞ്ഞിനെ പോലെ ആണ് അവളുടെ മനസ്സ് ഇപ്പോള്.. അവിടെ അവള് മാത്രമേ ഒള്ളു.. അച്ഛനും അമ്മയും മറ്റുള്ളവരും അടങ്ങുന്ന ബന്ധുക്കളെ പോലും അവള് ആ ലോകത്തേക്ക് കടക്കാൻ അനുവദിക്കില്ല…
അവളെ കൊണ്ട് തനിയെ പഴയ നിലയിലേക്ക് മാറാൻ സാധിക്കില്ല.. അതിനു അവളെ സഹായിക്കാൻ ഒരാള് വേണം.. ഒരു കൂട്ടുകാരനെ പോലെ അവളോടൊപ്പം നിന്ന് അവളെ ഈ ലോകത്തെ നിറങ്ങളും സന്തോഷങ്ങളും പഠിപ്പിക്കാൻ കഴിയുന്ന ഒരാളെ…”
“സ്വന്തം അച്ഛനും അമ്മയും പോലും കടന്ന് വരാൻ ആഗ്രഹിക്കാത്ത അവളുടെ ലോകത്തേക്ക് ഒരു കൂട്ടുകാരൻ കടന്ന് ചെല്ലാൻ അവള് അനുവദിക്കും എന്ന് ചേച്ചിക്ക് തോന്നുണ്ടോ..??”
“അവളുടെ മനസ്സ് കീഴടക്കാൻ ഉള്ള ഒരേ ഒരു താക്കോൽ ആണ് കൗതുകം…..
അവളിലേക്ക് കൗതുകം നിറക്കുന്ന എന്തിനോടും അവൾക്ക് വേഗം അടുക്കാൻ പറ്റും.. പുസ്തകങ്ങൾ അവളിലേക്ക് നിറക്കുന്ന കൗതുകം ആണ് അവള് പുസ്തകങ്ങളെ ഇത്ര അധികം ഇഷ്ടപ്പെടാൻ കാരണം… അത് പോലെ അവളിലേക്ക് കൗതുകം നിറക്കാൻ കഴിവുള്ള ഒരാൾ അവളുടെ ജീവിതത്തിലേക്ക് കടന്ന് വരണം..”
“ചേച്ചി പറയുന്നത്… അവളെ പ്രണയത്തിലേക്ക് കൊണ്ടുപോകണം എന്നാണോ..??”
“ഒരിക്കലും അല്ല… ഇത് തീർത്തും ട്രീറ്റ്മെൻ്റ്ൻ്റെ ഭാഗം ആയി മാത്രം ആയിരിക്കും… അവളുടെ കൂടെ ഒരു നല്ല സുഹൃത്തായി മാത്രമേ അവൻ ഉണ്ടാകാൻ പാടുള്ളൂ…”
“അവൻ തന്നെ വേണോ..? അവളും ആയിക്കൂടെ..??”