പെട്ടന്ന് ആ മുറിയുടെ വാതൽ വലിയ ശബ്ദത്തോടെ തുറന്നു…. മുറിയുടെ അകത്തേക്ക് വെള്ളകസവുമുണ്ട് ഉടുത്ത് കഴുത്തിൽ സ്വർണം കെട്ടിയ രുദ്രാക്ഷവും അണിഞ്ഞു നെറ്റിയിൽ ഭസ്മകുറിയും ആയി വാർദ്ധക്യം ചേക്കേറികൊണ്ടിരിക്കുന്ന ശരീരം തലയിലെ മുടികൾ ഏകദേശം പൂർണമായും നരവീണ് താടിയും അതെ അവസ്ഥയിൽ…. എന്നാൽ മിഴികളിൽ നിറയുന്ന തേജസ്സും മുഖത്തെ ദിവ്യത്വവും ആയി വള്ളിയംങ്കാട്ട് വലിയ തിരുമേനി മുറിയിലെ തറയുടെ മുകളിലേക്ക് നടന്നു കയറി….
അദ്ദേഹം മുറിയിലേക്ക് പ്രേവേശിച്ചപ്പോൾ ഗുരുവിനോടുള്ള ബഹുമാർനർത്ഥം വാസുദേവൻ തിരുമേനി എഴുന്നേറ്റ് അദ്ദേഹത്തെ നോക്കി ശിരസ്സ് കുനിച്ചു കൈകൾ കൂപ്പി…..,അദ്ദേഹം അരികിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് നമസ്കരിച്ചു….
“””””സുഖമായിരിക്കുന്നോ…. വാസുദേവ….. “””””
വലിയ തിരുമേനി അദ്ദേഹത്തിന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദത്തോടെ ചോദിച്ചു.
“”””ഉവ്വ്…. നന്നായി തന്നെ പോകുന്നു…. “””””
വാസുദേവൻ തിരുമേനി ബഹുമാനത്തോടെ മറുപടി പറഞ്ഞു.
“””””എല്ലാവരും ഇരിക്ക്യ… “”””
വലിയ തിരുമേനി പീഠത്തിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.
ശേഖരനും ഗോവിന്ദനും വലിയ തിരുമേനിയും ഇടത് വശത്തും വാസുദേവൻ തിരുമേനി വലത് വശത്തുമായി ഇരുന്നു..
“””””പറയു…. എന്താ നിങ്ങൾ എന്നേക്കാണാൻ വരാനുള്ള കാരണം…?? “”””
വലിയ തിരുമേനി മൂവരോടുമായി ചോദ്യം ഉയർത്തി.
“”””തിരുമേനി…. ഞങ്ങൾ ഇവിടെ വരാനുള്ള ഏക കാരണം ഒരു അപൂർവ ജാതകമാണ്…..!! “”””