വെറുതെ വിശന്നു ഇരിക്കണ്ടേ
അത് സാരം ഇല്ല പപ്പാ എനിക്ക് അത് ശീലം ആയി.പപ്പാ ഇരുന്നോ ഞാൻ വിളമ്പി തരാം
അങ്ങനെ അവർ തീൻമേശയിൽ എത്തി ജോസഫ് അവിടെ ഇരുന്നു ഡയാന പപ്പാക്ക് കഴിക്കാൻ പുട്ടും കടല കറിയും പിന്നെ പപ്പാടവും കൊടുത്തു.
പപ്പാ ഇരിക്ക് ഞാൻ ചായ ചൂടാക്കി കൊണ്ട് വരാം
ശെരി മോളെ
അവൾ അടുക്കളയിൽ പോയി ചായ ചൂടാക്കി കൊണ്ട് വന്ന്.ജോസഫ് ഇത്തിരി പുട്ട് എടുത്തു മകൾക്ക് നീട്ടി
മോളെ ഇത് എങ്കിലും കഴിക്ക് അല്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല.
ഈ പപ്പേടെ ഒരു കാര്യം
അവൾ ചെറുതായി വായ തുറന്നു ജോസഫ് പൂട്ട് ഡയാനയുടെ വായിൽ വെച്ച് കൊടുത്തു.അവൾ അത് കഴിച്ച് കഴിഞ്ഞ് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ് അവളുടെ ഫോൺ ബെൽ അടിച്ചു.
ഹലോ
എടി ഞാൻ താഴെ ഉണ്ട് വേഗം
നീ കേറി വാ എന്റെ പപ്പേനെ നീ നേരിട്ട് കണ്ടട്ടില്ലല്ലോ
എടി അതിനു സമയം ഒന്നും ഇല്ല
എന്തായാലും വൈകി നീ ഒന്ന് കേറി വാ
ശെരി ശെരി ഞാൻ ഇപ്പൊ വരാം
ഡയാന ഫോൺ കട്ട് ചെയ്യ്തു
പപ്പാ എന്റെ ഫ്രണ്ട് മിയയെ കണ്ടട്ടില്ലല്ലോ
ഇല്ല
ഇപ്പൊ വരും അവള്
അണ്ണോ
മ്മ്
ഒരു രണ്ട് മിനിറ്റ് കഴിഞ്ഞ് അവരുടെ കതകിൽ തട്ടുന്നാ ശബ്ദം കേട്ടു
പപ്പാ അവള് വന്നൂന്നാ തോന്നുന്നേ
ഡയാന കസേരയിൽ നിന്ന് ചാടി എണീറ്റ് വേഗം പോയി വാതിൽ തുറന്നു അവർ രണ്ട് പേരും ജോസെഫിന്റെ അടുത്ത് ചെന്നു ഡയാന ഒന്നും കൂടി അവരെ രണ്ട് പേർക്കും പരിചയപ്പെടുത്തി
പപ്പാ ഇത് മിയ,മിയ ഇതാണ് എന്റെ പപ്പാ
ഹലോ അങ്കിൾ
ഹായ് മോളെ
അങ്കിൾ ഇവിടെ വന്നത് നന്നായി ഇവൾക്ക് ഒരു കൂട്ടായല്ലോ.ആന്റിയെ കുറിച്ച് ഒന്നും ഓർത്ത് വിഷമിക്കണ്ട
ഇല്ല മോളെ.ആട്ടെ മോള് വല്ലതും കഴിച്ചോ