Soul Mates [Rahul RK]

Posted by

ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത്.. നോക്കിയപ്പോൾ നീതു ചേച്ചി ആയിരുന്നു…
എന്തായിരിക്കും ഇത്ര രാവിലെ വിളിക്കുന്നത് എന്ന ആകാംക്ഷയിൽ ഞാൻ ഫോൺ എടുത്തു…

“ഹലോ.. ഗുഡ് മോണിംഗ് ചേച്ചി എന്താ ഇത്ര രാവിലെ..??”

“വിനു നീ ഇന്ന് ഫ്രീയാണോ..??”

“ഇന്ന് സൺഡേ അല്ലെ പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ല…”

“എന്നാ നമുക്ക് ഒരു സ്ഥലം വരെ പോയാലോ..??”

“എവിടേക്ക് പോവാൻ..??”

“അതൊക്കെ പറയാം.. നീ വീട്ടിലേക്ക് വാ.. പിന്നെ നിനക്ക് ഡ്രൈവിംഗ് അറിയില്ലേ..??”

“അറിയാം.. ഞാൻ ഇപ്പോ വരാം ചേച്ചി..”

ചേച്ചി എങ്ങോട്ട് പോവാൻ ആണ് വിളിച്ചത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു.. മുന്നേ ഒരിക്കലും എന്നെ ഇങ്ങനെ പുറത്ത് പോവാൻ ഒന്നും വിളിച്ചിട്ടില്ലായിരുന്നു…

ഏതായാലും ഞാൻ എഴുന്നേറ്റ് കുളിച്ച് ഫ്രഷ് ആയി ചേച്ചിയുടെ വീട്ടിലേക്ക് പോയി..
അവിടെ ചേച്ചിയുടെ ഭർത്താവിൻ്റെ അമ്മയും ചേച്ചിയുടെ മോളും ഉണ്ടായിരുന്നു…

ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ അവിടെ നിന്ന് ഇഡ്ഡലിയും കറിയും ഒക്കെ കഴിച്ചു…

അത് കഴിഞ്ഞ് ഞാനും ചേച്ചിയും മോളും കൂടി കാറിൽ കയറി യാത്ര ആരംഭിച്ചു..

“അല്ല ചേച്ചി നമ്മൾ എങ്ങോട്ടാ ഈ പോണത്..??”

“പറയാടാ നീ വണ്ടി ഒടിക്ക്…”

“എങ്ങോട്ടാ എന്നറിയാതെ ഞാൻ എങ്ങോട്ട് ഒടിക്കാനാണ്..??”

“ഓകെ എന്നാ വണ്ടി ഹോപ് ചൈൽഡ് കെയർ സെൻ്ററിലേക്ക് ഓടിക്ക്..”
[Hope Child Care Center already exists in Calicut]

“അവിടെ എന്താ..??”

“അവിടെ കുറെ കുഞ്ഞു മക്കൾ ഉണ്ട് എന്ത് ചെയ്തിട്ടാണോ എന്തോ പാവം മിക്ക കുട്ടികൾക്കും കാൻസർ ആണ് ടാ..”

“ഓഹ്…”

“ഞാൻ ഇങ്ങനെ ഇടക്കൊക്കെ അവിടെ പോവാറുണ്ട്.. കുറച്ച് നേരം അവരുടെ കൂടെ ഒക്കെ ചിലവഴിക്കും പോരും.. നീ ഫ്രീ ആണെന്ന് പറഞ്ഞത് കൊണ്ടാ നിന്നെയും കൂട്ടിയത്…”

“അതേതായാലും നന്നായി ചേച്ചി.. എനിക്കും കുട്ടികളെ ഭയങ്കര ഇഷ്ടമാണ്…”

അങ്ങനെ കുറച്ച് നേരത്തെ ഡ്രൈവിന് ശേഷം ഞങൾ ചേച്ചി പറഞ്ഞ ചൈൽഡ് കെയർ സെൻ്ററിൽ എത്തി…

ഒരുപാട് നേരം ഞങൾ അവിടെ ചിലവഴിച്ചു… ആ കുട്ടികളുടെ കൊഞ്ചലും ചിരിയും കളിയും കണ്ടിരിക്കാൻ തന്നെ വല്ലാത്തൊരു രസമായിരുന്നു…

ഇടയ്ക്ക് ഒരു ഫോൺ വന്നപ്പോൾ ഞാൻ ഫോൺ അറ്റൻഡ് ചെയ്യാൻ വേണ്ടി പുറത്തേക്ക് ഇറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *