Soul Mates [Rahul RK]

Posted by

അവിടെ ഇറങ്ങി കൂട്ടുകാരെയോ ചേട്ടനയോ അച്ഛനെയോ വിളിച്ചാൽ വീട്ടിൽ എത്താം… പക്ഷേ സമയം നല്ലതായത് കൊണ്ട് ഓഫീസിൽ വച്ച് ഫോൺ ചാർജ് ചെയ്യാൻ ഒത്തില്ല.. ഇപ്പോ നോക്കുമ്പോൾ സ്വിച്ച് ഓഫ് ആയിരിക്കുന്നു…

പകൽ സമയത്ത് പോലും ഒരു ഓട്ടോ കിട്ടാത്ത ഈ നാട്ടിൽ രാത്രി അതും നടു രാത്രിയിൽ ഒരു വണ്ടി പോലും കിട്ടുമോ എന്ന കാര്യം സംശയമാണ്..

മിക്കവാറും ബസ്സ് സ്റ്റോപ്പിൽ കിടന്ന് ഉറങ്ങേണ്ടി വരും എന്നാണ് തോന്നുന്നത്…

ബസ്സ് സ്റ്റോപ്പിൽ നിർത്തിയതും ഞാൻ അവിടെ ഇറങ്ങി.. വാച്ചിൽ സമയം രണ്ട് മണി ആയിരുന്നു.. ഭാഗ്യമോ നിർഭാഗ്യമോ എന്നോടൊപ്പം അവിടെ ഇറങ്ങാൻ ഒരു കുഞ്ഞു പോലും ഉണ്ടായിരുന്നില്ല..

എന്നെ അവിടെ സേഫ് ആയി ഇറക്കി ബസ്സ് വിട്ടടിച്ച് പോയി.. വിശാലമായ റോഡും നോക്കി ഞാൻ ആ ബസ്സ് സ്റ്റോപ്പിൽ തന്നെ ഇരുന്നു…

വട്ടം വച്ചിട്ടാണെങ്കിലും ഒരു വണ്ടി നിർത്തിക്കാം എന്ന് വെച്ചാൽ ഒരു വണ്ടി പോലും വരുന്നും ഇല്ല…
അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ നായ്ക്കളുടെ ഓരിയിടൽ ശബ്ദം കേൾക്കുമ്പോൾ ചെറിയ ഒരു ഭയം ഉള്ളിൽ തോന്നുന്നില്ലേ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും…

ഇത്തരം ഒരു അവസ്ഥയിൽ എൻ്റെ സ്ഥാനത്ത് ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ എന്നോർത്തപ്പോൾ ഉള്ളിൽ വലിയ ഭയമാണ് തോന്നിയത്..

ഏകദേശം പത്ത് മിനിറ്റ് കഴിഞ്ഞിട്ടും ഒന്ന് രണ്ട് ലോറികൾ ചീറിപ്പാഞ്ഞു പോയതല്ലാതെ ഒറ്റ വണ്ടി പോലും വന്നില്ല..
അടുത്തത് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് ദൂരെ നിന്ന് ഒരു കാർ വരുന്ന പോലെ തോന്നിയത്…

റോഡിലേക്ക് ഇറങ്ങി നിന്ന് വേഗം കാറിന് കൈ കാണിച്ചു…
പ്രതീക്ഷിച്ച പോലെ തന്നെ അതും നിർത്തിയില്ല… തിരികെ ബസ്സ് സ്റ്റോപ്പിൽ കയറാൻ നിന്നപ്പോൾ ആണ് ആ കാർ റിവേഴ്സ് എടുത്ത് എൻ്റെ അടുത്തേക്ക് തന്നെ വരുന്നത് കണ്ടത്…

ഇപ്പോഴാണ് ശ്രദ്ധിച്ചത് ഒരു ബെൻസ് കാറാണ്.. ഞാൻ അതിൻ്റെ അടുത്തേക്ക് ചെന്നു.. കറുത്ത കണ്ണാടി ആയത് കൊണ്ട് അകത്തേക്ക് കാണുന്നില്ലായിരുന്നു.. പെട്ടന്ന് കാറിൻ്റെ മുൻ വശത്തെ കണ്ണാടി പതിയെ താഴ്ന്നു…

ഡ്രൈവറും അല്പം പ്രായമുള്ള ഒരാളും ആയിരുന്നു മുന്നിൽ ഇരുന്നിരുന്നത്..
അതിൽ പ്രായം തോന്നിക്കുന്ന ആൾ എന്നോട് സംസാരിച്ച് തുടങ്ങി..

“എന്താടോ..?? എന്താ കൈ കാണിച്ചെ..??”

“എൻ്റെ വീട് മൂന്ന് നാല് സ്റ്റോപ്പ് അപ്പുറത്താണ്.. പക്ഷേ ഞാൻ വന്ന ബസ്സ് ഇവിടെ വരെയേ ഉണ്ടായിരുന്നുള്ളൂ.. ബുദ്ധിമുട്ടില്ലെങ്കിൽ ഒരു ലിഫ്റ്റ് തരാവോ.. ഇവിടെ വേറെ വണ്ടി ഒന്നും കിട്ടാൻ ഇല്ല…”

ഞാൻ എൻ്റെ നിസ്സഹായ അവസ്ഥ അവരെ പറഞ്ഞ് ബോധ്യമാക്കി.. ഞാൻ പറഞ്ഞത് കേട്ട് എന്നെ നോക്കി ഒന്ന് മൂളിയ ശേഷം അയാൾ തല പുറകിലേക്ക് തിരിച്ച് കാറിനുള്ളിലേക്കു നോക്കി ചോദിച്ചു…

“ഇയാള് വന്ന ബസ്സ് ഇവിടെ വരെ ഒള്ളൂ എന്ന്.. ലിഫ്റ്റ് വേണം എന്നാ പറയുന്നത്.. എന്ത് ചെയ്യണം മോളെ…??”

“എന്തായാലും ഈ നേരം ആയില്ലേ കയറി കോളാൻ പറയൂ ശങ്കരൻ മാമ…”

സത്യത്തിൽ കാറിനുള്ളിൽ മറ്റൊരാലുണ്ട് എന്ന് അപ്പോഴാണ് ഞാൻ അറിഞ്ഞത്.. നല്ല അടിപൊളി ശബ്ദം.. ആളെ ഒന്ന് കാണാൻ വേണ്ടി ഞാൻ കാറിനുള്ളിലേക്ക് ഏന്തി നോക്കിയതും മുന്നിലെ ആൾ തിരിഞ്ഞതും ഒപ്പം ആയിരുന്നു…

“എന്താടോ..??”

Leave a Reply

Your email address will not be published. Required fields are marked *