നല്ല രുചി ഉണ്ട് കേട്ടോ…” ഞാൻ അമ്മായിയെ പുകഴ്ത്തി. അമ്മായി ചിരിച്ചു
” മക്കള് നല്ല വിറ്റാമിൻ ഉള്ള ഭക്ഷണം കഴിച്ച് വളരണം
അത് എൻ്റെ കൈ കൊണ്ട് ഉണ്ടാക്കണം അത് എനിക്ക് നിർബന്ധം ആണ്.” അമ്മായി പറഞ്ഞു
” എൻ്റെ അമ്മേകൂടി ഇതൊക്കെ ഉണ്ടാക്കാൻ പഠിപ്പിക്കണം അമ്മായി ” ഞാൻ പറഞ്ഞു
” നിൻ്റെ അമ്മയെ നമുക്ക് എല്ലാം പഠിപ്പിക്കണം കല്യാണം കഴിഞ്ഞു മൂന്ന് മാസം മാത്രേ നിൻ്റെ ഇവിടെ ഉണ്ടായുള്ളൂ അത് കഴിഞ്ഞു നിൻ്റെ അച്ഛൻ്റെ കൂടെ കൊച്ചിക്ക് പോയില്ലേ..? ഇനി ഞങൾ എല്ലാം പഠിപ്പിക്കാം” അമ്മായി പറഞ്ഞു
” മുത്തശ്ശി ഓരോന്ന് പറഞ്ഞു അവൻ്റെ മൂഡ് കളഞ്ഞു ഇനി അമ്മയും കൂടി…” അവൻ അമ്മായിയെ നോക്കി.ഞാൻ കഴിപ്പു നിർത്തി കുനിഞ്ഞു ഇരുന്നു
” ടാ…. കഴിക്കെടാ…. മോനെ… നീ… മോൻ അല്ലേ..? ” അമ്മായി അടുത്ത് വന്നു എൻ്റെ തലയിൽ തലോടി ഞാൻ അമ്മായിയെ നോക്കി.അമ്മായിയുടെ കണ്ണ് നിറഞ്ഞു
” മോനെ ഞാൻ കഷ്ടപ്പെട്ട് ഇതൊക്കെ ഉണ്ടാക്കിയിട്ട് കഴിക്കാതെ ഇരുന്നാൽ എനിക്ക് വിഷമം വും ഞാൻ വാരി തരാം… ” അമ്മായി ചോറ് എനിക്ക് വാരി
തന്നു ഞാൻ കഴിക്കാൻ തുടങ്ങി
“കണ്ടോ സ്വന്തം മോൻ അടുത്ത് ഇരിക്കുമ്പോൾ മരുമോന് വാരി കൊടുക്ക്..! കണ്ടോ ചേട്ടാ… നമ്മൾ
ഇപ്പൊ ആരായി… ” അകത്തേക്ക് വന്ന വീണയാണ് അത് പറഞ്ഞത്. അവൻ ചിരിച്ചു.
” ഇവനും എൻ്റെ മോൻ തന്നെയാണ് മോളെ….. ഞാൻ പ്രസവിക്കാത്ത എൻ്റെ പോന്നു മോൻ ” അമ്മായി എനിക്ക് കവിളിൽ ഒരു ഉമ്മ തന്നു.
ഞാൻ ചിരിച്ചു കൊണ്ട് ആഹാരം കഴിച്ചു. ഞങ്ങൾ രണ്ടു പേരും കൂടി സിറ്റൗട്ടിൽ ഇരുന്നു.
” ടാ… നമുക്ക്… ഒന്ന് ചുറ്റാൻ പോയാലോ… ? അവൻ ചോദിച്ചു
“എവിടെ…?” ഞാൻ ചോദിച്ചു
” വെറുതെ പറമ്പിൽ ഒക്കെ കറങ്ങാൻ….” അവൻ മറുപടി പറഞ്ഞു
” ഞങ്ങളും വരുന്നു…. ” വീണ ആണ് പറഞ്ഞത്
ഞാൻ അവളുടെ പുറകിലേക്ക് നോക്കി.
” എന്താ മനുഷ്യാ അങ്ങോട്ട് നോക്കുന്നത്….?” അവള് എന്നോട് ചോദിച്ചു
” അല്ല ഞങൾ എന്ന് പറഞ്ഞു നിന്നെ മാത്രേ.. ഞാൻ കണ്ടുള്ളൂ ” ഞാൻ അവളെ നോക്കി കളിയാക്കി പറഞ്ഞു
” പോടാ… പൊട്ടാ… ഞാൻ പോയി ആര്യയെ വിളിച്ചിട്ട് വരാം ” അവള് വീട്ടിലേക്ക് പോയി.
“നിനക്ക് അത് വേണം ” വിനു ചിരിച്ചു കൊണ്ട് പറഞ്ഞു
കുറച്ചു കഴിഞ്ഞപ്പോൾ വീണ ആര്യയും ആയി എത്തി ഞങൾ പതുക്കെ പറമ്പിലേക്ക് നടന്നു.അവിടെ കുളത്തിൻ്റെ കരയിൽ വഴുതിനയും ചീരയും പാവലും പയറും എല്ലാം നല്ല ഭംഗി ആയി കൃഷി ചെയ്തിരിക്കുന്നു. ഒരു വശത്ത് മുത്തച്ഛൻ നിന്നു കിളക്കുന്നു. മുത്തച്ഛൻ തല ഉയർത്തി നോക്കി ഞങ്ങളെ കണ്ടു
” എന്താ മക്കളെ എന്താ പരിപാടി…. ?” മുത്തച്ഛൻ ചോദിച്ചു.
“വെറുതെ മുത്തച്ഛൻ്റെ കൃഷി ഒക്കെ കാണാൻ വന്നതാ… ” വിനു പറഞ്ഞു
വിയർപ്പിൽ കുളിച്ച് നിന്ന മുത്തച്ഛൻ്റെ ശരീരം തിളങ്ങി. പുല്ല് ഞാൻ മാത്രം ഒരുമാതിരി പെണ്ണുങ്ങളുടെ ശരീരം പോലെ.എന്തായാലും നാളെ മുതൽ വിനുവിൻ്റെ കൂടെ വർക്കൗട്ട് തുടങ്ങണം,ഞാൻ തീരുമാനിച്ചു. മുത്തച്ഛൻ്റെ ഫോൺ ബെല്ലടിച്ചു .മുത്തച്ഛൻ ഒരു തൂണിൽ തൂക്കി ഇട്ടിരുന്ന ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു
“ഹലോ…… ഹാ… പറ മോനെ… ഓക്കേ… ഞാൻ ഇപ്പൊൾ വരാം…. ” മുത്തച്ഛൻ പെട്ടെന്ന് തൂമ്പ ഒക്കെ കുളത്തിൻ്റെ കരയിൽ ഉള്ള വാഴയുടെ ചുവട്ടിൽ വച്ചു
“ശേഖരനാ വിളിച്ചത് ശങ്കരൻ മരിച്ചു ഹാർട്ട് അറ്റാക്ക് ആയിരുന്നു ” ഞങൾ വീട്ടിൽ എത്തി അവിടെ ഒരു ആടിനെയും കുട്ടികളെയും കൊണ്ട് ഒരാൾ നിൽക്കുന്നു.
“ശേഖരൻ സാറ് പറഞ്ഞിട്ട് വന്നതാ ഇവിടെ ആടിനെ വേണം എന്ന് പറഞ്ഞു ” അയാള് പറഞ്ഞു