അളിയൻ ആള് പുലിയാ 21
Aliyan aalu Puliyaa Part 21 | Author : G.K | Previous Part
അയ്യോ….സ്നേഹം വാരിക്കോരി വിതറുന്ന എന്റെ വായനക്കാരിൽ നിന്നും എനിക്കിനിയും വിടപറയാൻ നേരമായിട്ടില്ല എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ ഈ ഭാഗവും നിങ്ങൾ നെഞ്ചോട് ചേർത്ത് പിടിക്കും എന്നുറപ്പുള്ളതു കൊണ്ടും കമന്റുകളും ലൈക്കുകളും കൊണ്ട് എന്റെ ഈ ഭാഗവും വിജയിപ്പിക്കും എന്നുറപ്പുള്ളതുകൊണ്ടും ഭാഗം ഇരുപത്തിയൊന്ന് തുടങ്ങട്ടെ….ആ ചങ്കിൽ കുത്തി എന്നെയൊന്നു ആത്മാർത്ഥമായി ബൂസ്റ്റ് ചെയ്തേ….അടുത്ത ഭാഗത്തിനുള്ള തൂലിക ചലിപ്പിക്കാനുള്ളതാ…..
“ഇതന്റെ ആരാടാ പഹയാ…..സേട്ട് അസ്ലാമിനോട് ചോയിച്ചു…..
“എന്റെ ഭാര്യയുടെ ചേട്ടത്തിയാ…അപ്പോഴേക്കും ഫായിസ് വണ്ടിയുമായിട്ടെത്തി…..
എടാ ജബ്ബാറെ ഒന്ന്.രണ്ടു.മൂന്നു …നാല് സോഡാ നാരങ്ങാ വെള്ളം വാങ്ങിക്കൊണ്ടു വാടാ…..സേട്ടു ജബ്ബാറിനെ നോക്കി പറഞ്ഞു…ജബ്ബാർ കേട്ട പാതി കേൾക്കാത്ത പാതി റോഡിലേക്കിറങ്ങി……
“മൂത്താപ്പ വണ്ടി കുഴപ്പമില്ല….ഫായിസ് വന്നു സേട്ടുവിനോട് പറഞ്ഞു…..
എന്റെ അനിയന്റെ മോനാണ് ,,,,ഓൻ..മിടുക്കനാണ്……ഇനി ഇയ്യ് ആ ആർ സി ബുക്കൊക്കെ നോക്കിയേച് നമ്മടെ വിൽപ്പന പേപ്പർ എടുത്തോണ്ട് വാ…..
ഫായിസ് അകത്തേക്ക് പോയി….എല്ലാ പേപ്പറും ഫിൽ ചെയ്തു പുറത്തേക്കു വന്നു…ഒപ്പം സേട്ടിന്റെ പേരിലേക്ക് വണ്ടി മാറാനുള്ള പേപ്പറും…..
“ആരാ ബാരി റഹുമാൻ……ഫായിസിന്റെ ചോദ്യം കേട്ട് ആലിയെയും അസ്ലമും മുഖത്തോടു മുഖം നോക്കി
“എന്താ പ്രശ്നം…അസ്ലം ഫാരിസിനെ നോക്കി ചോദിച്ചു…
ഈ വണ്ടി മൂത്താപ്പയുടെ പേരിൽ മാറണമെങ്കിൽ പുള്ളിയുടെ ഒരു കൺസൈന്മെന്റ് സൈൻ ചെയ്യണം ..ആർ സി ബുക്ക് ബാരി റഹുമാൻറെ പേരിലാണ്….പുള്ളി നേരിട്ട് എം വി ഓഫീസിൽ എത്തി കൺസൈന്മെന്റ് സൈൻ ചെയ്താലേ കാര്യം നടക്കൂ…ഇൻ കേസ് ജീവിച്ചിരിപ്പില്ല എങ്കിൽ ആളിന്റെ ഡെത്ത് സർട്ടിഫിക്കറ്റുമായി ഭാര്യയോ…പ്രായപൂർത്തിയായ മകനോ മകളോ ആരെങ്കിലും നോമിനിയായി എത്തി സൈൻ ചെയ്താലേ വണ്ടി മാറാൻ പറ്റു…
“ങേ….അതങ്ങനെയല്ലല്ലോ വരേണ്ടത്…സുനീർ എന്റെ ഇക്കയ്ക്കു വാങ്ങിക്കൊടുത്ത വണ്ടിയാണ്…ഒരു മിനിറ്റ്….ആലിയ പറഞ്ഞുകൊണ്ട് ഫോൺ എടുത്ത്….സുനീറിനു ഒരു മിസ് കാൾ കൊടുത്തു….അപ്പോഴേക്കും സോഡാ പൊട്ടിച്ചു ഒഴിച്ചുകൊണ്ടു നാരങ്ങാവെള്ളം അവർക്കു നേരെ ജബ്ബാർ നീട്ടി…അത് വാങ്ങി ഒറ്റവലിക്കാണ് ആലിയ കുടിച്ചത്…..അപ്പോഴേക്കും സുനീർ തിരികെ വിളിച്ചു…..
“എടാ…സുനി …ആലിയ ഇത്തിയാണ്…..