ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Posted by

ആരും പരാതിയുമായി വരാത്തത് മൂലം വർമ്മാജിയുടെ കേസ് എഫ് ഐ ആർ ഇട്ട് ക്ലോസ്സ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.ഏത് ക്രൈമിലും വാദി സർക്കാരാണ്. പക്ഷെ നമ്മുടെ നാട്ടിലെ ഒരു രീതി വച്ച് ആരെങ്കിലും പിന്നാലെ നടന്നു എങ്കിലേ ഒരു കാര്യം മുന്നോട്ട് നീങ്ങു. അല്ലാത്തവയിൽ ചിലത് ഇങ്ങനെ കുട്ടയിൽ കിടക്കും.വർമ്മയുടെ കേസിലും അതാണ് സംഭവിച്ചത്.

സാഹചര്യത്തെളിവുകൾ അനുകൂലമാവാത്തതും മരുന്നിന് പോലും ഒരു ലീഡ് കിട്ടാത്തതും ആ ഉടലിന്റെ ബാക്കി ഭാഗം തിരയുന്നതിൽ നിന്ന് വിക്രമനെ പിന്നോട്ട് വലിച്ചു.

അല്ലെങ്കിൽ യുണിഫോം ഇട്ട ഒരു ഉദ്യോഗസ്‌ഥന്റെ മരണം മൂലം മേലുദ്യോഗസ്ഥരും അക്കാര്യത്തിൽ ശ്രദ്ധിക്കാതെയായപ്പോൾ തന്റെ ശ്രദ്ധ അതിൽ നിന്നും പഴയ വില്ല്യം മർഡർ കേസിൽ പതിപ്പിക്കാൻ വിക്രമനെ പ്രേരിപ്പിച്ചു.

പതിവ് രീതിവച്ച് വർമ്മയുടെ കേസും കെട്ടിക്കിടക്കുന്ന കേസുകൾക്കിടയിൽ ഒരു അംഗമായി
പിന്നീട് പൊടിപിടിച്ചു ഒരു കൂട്ടം ഫയലുകൾക്കിടയിൽ ഒതുങ്ങാനുള്ള വിധി അതിനെയും സ്വാഗതം ചെയ്തു
എന്നത് കാലം മറന്ന സത്യം മാത്രം.

ഇവിടെ വില്ല്യം മർഡർ കേസുമായി മുന്നോട്ട് പോകുവാനുള്ള അവസരം വിക്രമന് ഒരിക്കൽ കൂടി തുറന്നുകിട്ടി. സിറ്റിയിലെ തന്നെ പ്രമുഖ അപ്പാർട്ട്മെന്റുകളിലൊന്നിൽ നടന്ന മർഡർ വിക്രമന് നൽകുന്ന തലവേദനയും ചെറുതല്ലായിരുന്നു.

സത്യാവസ്ഥ എന്തെന്നറിയാൻ അവിടെയുള്ളവർ സെക്രട്ടറിയുടെ നേതൃത്വത്തിൽ നൽകുന്ന പ്രഷർ വളരെ വലുതായിരുന്നു.ദിവസങ്ങൾ ഏറെയായിട്ടും പേരിന് പോലും ഒരു അറസ്റ്റുണ്ടാവാത്തത് വിക്രമന്റെ വിശ്വാസ്യതയെപ്പോലും ചോദ്യം ചെയ്യുന്ന സ്ഥിതിയിലെത്തിച്ചു.

മേലാപ്പിസിലും രാഷ്ട്രീയക്കാർക്കും വരെ നിവേദനം നൽകലും പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചും അപ്പാർട്ട്മെന്റ് നിവാസികൾ നിറഞ്ഞുനിന്നു.
അതുകൊണ്ട് തന്നെ മറ്റേത് കേസ് മാറ്റി വച്ചായാലും വില്ല്യം മർഡർ കേസ് തെളിയിക്കണം എന്നത് വിക്രമന് അഭിമാനപ്രശ്നമായി. അയാളുടെ പേഴ്‌സണൽ വാശിയായി മാറിയിരുന്നു ആ കേസ്.

വ്യക്തമായൊരു ലീഡ് ഇല്ലാതെ എങ്ങനെ മുന്നോട്ട് നീങ്ങും എന്നത് തന്നെയായിരുന്നു അപ്പോഴും വിക്രമനെ അലട്ടയിരുന്ന പ്രശ്നം.
അയാൾ തന്റെ ഓഫിസിലിരുന്ന് കേസിന്റെ നാൾവഴികളിലൂടെ സഞ്ചരിക്കുകയാണ്.തനിക്കെവിടെ
പിഴച്ചു എന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ്.ദൈവത്തിന്റെ കയ്യൊപ്പ് എവിടെയായിരിക്കും പതിഞ്ഞിട്ടുണ്ടാവുക എന്നയാൾക്ക് ഏത്ര ശ്രമിച്ചിട്ടും പിടികിട്ടുന്നുണ്ടായിരുന്നില്ല.

തനിക്കറിയാവുന്ന ചില റൂട്ടുകൾ,
ഒടുവിൽ ഒരു ചൂണ്ടയെറിഞ്ഞിടാൻ തന്നെ വിക്രമൻ തീരുമാനിച്ചു.അത്
എങ്ങനെ,എവിടെ എന്ന് മാത്രം തീരുമാനിച്ചാൽ മതിയായിരുന്നു വിക്രമന്.ഓഫീസിൽ നിന്നുമിറങ്ങുമ്പോൾ ആ ചൂണ്ടയിൽ കൊരുത്തിടെണ്ട ഇരയെപ്പോലും വിക്രമൻ ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
*****
കത്രീനയുടെ പ്രധാമീക അന്വേഷണ

Leave a Reply

Your email address will not be published. Required fields are marked *