ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 40

Shambuvinte Oliyambukal Part 40 |  Author : Alby | Previous Parts

 

രാജീവന്റെ കഴുത്തിന് നേരെ വന്ന ആ നീളമുള്ള കത്തി അയാളുടെ ഞരമ്പ് മുറിച്ചു.ചോര ചീറ്റിത്തെറിച്ചു. കണ്ണ് മിഴിച്ചുകൊണ്ട് രാജീവൻ നിലത്തേക്ക് വീണു.

“നീയെന്തുകരുതി രാജീവാ എന്റെ പുറകെ വരുന്നത് അറിയില്ല എന്ന് കരുതിയൊ?ശരിയാ എന്റെ പെണ്ണിന്റെ ബലത്തിലും മാഷിന്റെ തണലിലുമാ എന്റെ ജീവിതം.അത് മറികടക്കാൻ എളുപ്പമെന്ന് കരുതിയ നിനക്ക് തെറ്റി.”നിലത്തുകിടന്ന് അന്ത്യ ശ്വാസമെടുത്ത രാജീവന്റെ കാതുകളിൽ ശംഭുവിന്റെ വാക്കുകൾ പതിഞ്ഞു.

അധികനേരമെടുത്തില്ല,രാജീവ്‌ ഒരു ഓർമ്മയായി മാറി.

“എന്നാലും പത്രോസ് സാറ് ഇത്ര ഫാസ്റ്റ് ആകുമെന്ന് കരുതിയില്ല.”

“നിനക്കും നിന്റെ മാഷിനും ഇവനെ കളിക്കാൻ വിട്ടിട്ട് നോക്കിനിക്കാം. പക്ഷെ എന്റെ സ്ഥിതി അതല്ല,
ഇവനെന്റെ കഴുത്തിൽ പിടി മുറുക്കുന്നതിന് മുൻപ് എനിക്കിതെ വഴിയുണ്ടായിരുന്നുള്ളൂ.മോനെ ശംഭു എനിക്കും പിടിച്ചു നിക്കണ്ടേ?”ശ്വാസം നിലച്ച രാജീവനെ ഒന്ന് തട്ടിമറിച്ചിട്ട് അയാളിനിയില്ല
എന്നുറപ്പുവരുത്തിക്കൊണ്ട് പത്രോസ് പറഞ്ഞു.

രാജീവന് സമീപം മണ്ണിന്റെ നിറം മാറിത്തുടങ്ങി.രക്തം അയാളുടെ കഴുത്തിനും ശിരസ്സിനും വശങ്ങളിൽ പടർന്നുകൊണ്ടിരുന്നു.ചുടുചോര ഭൂമിദേവിയുടെ ദാഹം ശമിപ്പിച്ചു.

“പറ്റിയത് പറ്റി……..ഇനി ഇതൊന്ന് കഴിച്ചിലാക്കണം.ഇവന്റെ സമയം മാഷിന്റെ കണക്കിൽ ഇപ്പോൾ ആയിരുന്നില്ല.”

“ശംഭു സ്റ്റേഷൻ കത്തിച്ചത് പ്രശ്നമല്ല.
പക്ഷെ ഞാൻ മറിച്ചുവിറ്റ രഘുവിന്റെ വണ്ടിയിവൻ കണ്ടെത്തി എന്നറിഞ്ഞ നിമിഷം മുതൽ ഞാൻ അവസരം നോക്കി ഇവന് പിന്നാലെ തന്നെയുണ്ട്
അതിൽ പിടിച്ചുകയറിയാൽ എന്റെ പല ഇടപാടുകളും പുറത്ത് വരും എനിക്ക് പങ്കില്ലാത്ത പലതിനും ഞാൻ ഉത്തരം പറയേണ്ടിയും വരും
എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
അതിലും ഭേദം ഇവന്റെ വിക്കറ്റിവിടെ വീഴുന്നതാണ് നല്ലത്.”പത്രോസ് കാര്യം നേരെ അങ്ങ് പറഞ്ഞു.

“ഞാൻ പറഞ്ഞോളാം മാഷിനോട്.”

“ശംഭു………നീ ചെല്ല്.ഇനിയും ഇവിടെ നിൽക്കുന്നത് പന്തികേടാണ്.എപ്പോ ആര് ഈ വഴി വരും എന്ന് ഒരു പിടിയുമില്ല.ഒറ്റപ്പെട്ട വഴിയാണ്,പൊട്ടി പൊളിഞ്ഞു കിടക്കുകയുമാണ്. എങ്കിലും ഇതൊരു ഷോട്ട് കട്ടാണ്. ആരെയും പ്രതീക്ഷിക്കാം”

“ഇതിനി എങ്ങനെ………..?”ശംഭു മറയില്ലാതെ തന്നെ ചോദിച്ചു.

“നമ്മളൊന്നുമറിഞ്ഞിട്ടില്ല.രാജീവന് ആരോ പണികൊടുത്തു.അങ്ങനെ വേണം പെരുമാറാൻ.ശത്രുക്കൾ കുറവൊന്നുമല്ല ഇയാൾക്ക്.”

“പക്ഷെ സംശയം വിരൽ ചൂണ്ടുന്നത് ഞങ്ങളിലേക്കാവും പത്രോസ് സാറെ”

“ശംഭു………എനിക്കറിയാം.സൂക്ഷിച്ചു പെരുമാറുക.പറ്റുമെങ്കിൽ കേസിന്റെ ഗതി തന്നെ തിരിച്ചുവിടാൻ നോക്ക്. എന്നെക്കൊണ്ടാവും പോലെ ഞാനും ചെയ്യാം.ഇവൻ തീരേണ്ടത് നമ്മൾ രണ്ടു കൂട്ടരുടെയും ആവശ്യമായിരുന്നു.അതിവിടെ തീർന്നു.ഇനി ഉള്ള പ്രശ്നങ്ങളൊക്കെ തീർത്തു സ്വസ്ഥമാവാനുള്ള വഴി നോക്ക്.”

Leave a Reply

Your email address will not be published. Required fields are marked *