ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Posted by

തന്റെ പ്രൈവറ്റ് സ്യുട്ട് റൂമിൽ ആ ചിന്തകൾക്ക് ചൂടും വീര്യവും പകർന്നു നൽകിക്കൊണ്ട് അയാൾക്കൊപ്പം ചിത്രയുമുണ്ട്.
*****
തിരികെ ഫ്ലാറ്റിലെത്തുമ്പോഴും ഗോവിന്ദ് അസ്വസ്ഥനായിരുന്നു.തന്റെ അവസാനം മുന്നിൽ കണ്ടുകൊണ്ടുള്ള ജീവിതമാണിനി.
അതേതു നിമിഷവും സംഭവിക്കാം.
ഇനിയൊരു റീ ടെക്ക് സാധ്യവുമല്ല.
ഓരോ ചുവടിലും മരണം പതിയിരിക്കുന്നു.കാറ്റിന് പോലും മരണത്തിന്റെ ഗന്ധമാണ്.

അങ്ങനെയോരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ കാളിങ് ബെൽ മുഴങ്ങി.നിർത്താതെ അത് തന്നെ ശല്യം ചെയ്യുന്നു എന്ന് കണ്ടപ്പോൾ താത്പര്യമില്ലാതെയാണ് ഗോവിന്ദൻ വാതിൽ തുറന്നതും.

“സർ……..ഒരാൾ തിരക്കിവന്നിരുന്നു. കുറച്ചു നേരം കാത്തുനിന്നശേഷം തിരികെപ്പോയി.”ഫ്ലാറ്റിലെ സെക്യൂരിറ്റിയായിരുന്നു അത്.

“ഇത് പറയാനാണോ താനിങ്ങോട്ട് വന്നത്.”വേണ്ടായിരുന്നു എന്ന മട്ടിൽ ഗോവിന്ദ് പറഞ്ഞു.അല്ലെങ്കിൽ അതാരെന്നറിയാനുള്ള താത്പര്യം ഗോവിന്ദിന് തോന്നിയില്ല.അതിന്റെ കാര്യമില്ലെന്ന് ചിന്തിച്ചു.സ്വന്തം മരണം പ്രതീക്ഷിച്ചിരിക്കുന്ന താൻ ആരെ കണ്ടിട്ട് എന്ത് കിട്ടാൻ എന്നായിരുന്നു മനസ്സിൽ.

“അതല്ല സർ……..വന്നതൊരു സ്ത്രീ ആയിരുന്നു.സാറിനെ കാണാഞ്ഞ്
ഒരു കത്തെന്നെ ഏൽപ്പിച്ചിട്ടാണ് പോയത്.കിട്ടിയാലുടൻ വിളിക്കണം അത്യാവശ്യമാണെന്ന് പറയാനും പറഞ്ഞേല്പിച്ചു.”അയാളൊരു സീൽ ചെയ്ത കവർ എടുത്തു ഗോവിന്ദന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

ഇനിയെന്ത്‌ പരീക്ഷയാണ്? എന്ന് സ്വയം ചോദിച്ചുകൊണ്ട് കത്ത്
വാങ്ങിയ ഗോവിന്ദ് വാതിലടച്ചു.
സെക്യൂരിറ്റി അയാളുടെ വഴിക്കും പോയി.

മുറിയിലേക്ക് നടക്കവെ ഗോവിന്ദന്റെ കണ്ണുകൾ കത്തിലെ വരികളിലൂടെ സഞ്ചരിക്കുകയായിരുന്നു.”നിനക്ക് ജീവിക്കണോ ഗോവിന്ദ്?”എന്ന ഒരു ചോദ്യം മാത്രമായിരുന്നു അതിൽ.

അത് വായിച്ചുതീർന്നതും അതിൽ കണ്ട നമ്പറിലേക്ക് ഡയൽ ചെയ്ത ഗോവിന്ദ് അപ്പുറം കാൾ അറ്റൻഡ് ചെയ്യുന്നതിനായി കാത്തുനിന്നു.

പ്രതീക്ഷയുടെ വെട്ടം സ്വപ്നം കണ്ട ഗോവിന്ദ് കാൾ കണക്ട് ആവാൻ കാത്തുനിന്നു.ഏത് വിധേനയും പിടിച്ചുനിൽക്കുക എന്ന ലക്ഷ്യമുള്ളവന് അതിനായി ഒരു മാർഗം തുറന്നുകിട്ടുമ്പോൾ അതിലെ പോകുക എന്ന സ്വാഭാവികനിയമം ഇവിടെയും അന്വർത്ഥമായി.

മറുതലക്കൽ “നേരിൽ കാണണം, കഴിയുമെങ്കിൽ നാളെ തന്നെ.”എന്ന് പറഞ്ഞതും തന്റെ നമ്പറിതെങ്ങനെ
……..?എന്ന് ചിന്തിക്കുകയൊ
ചോദിക്കുകയൊ പോലും ചെയ്യാതെ ഗോവിന്ദ് അത് ഫിക്സ് ചെയ്തു.

“സലിം……..നിനക്ക് വയ്യെങ്കിലെന്ത്‌.
എനിക്ക് മറ്റൊരു വഴി തുറന്നുകിട്ടിയിരിക്കുന്നു.അത് നിന്റെ അവസാനത്തിനാവാതിരിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു.”
ഗോവിന്ദ് സ്വയം പറഞ്ഞുകൊണ്ട് കത്തിനുടമയുമായുള്ള കൂടിക്കാഴ്ച്ചക്ക് തയ്യാറെടുത്തു.
*****
രാജീവന്റെ മരണം വിക്രമനും ഒരു തരത്തിൽ അനു:ഗ്രഹമായി മാറി.
ആ ഒരു മരണത്തിന്റെ പുകമറയിൽ അജ്ഞാതനായ ശരീരത്തിനുടമയെ തേടിയുള്ള അന്വേഷണം ഏവരും മറന്ന മട്ടായി.

Leave a Reply

Your email address will not be published. Required fields are marked *