ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Posted by

ഇനി കൂടുതൽ നിക്കുന്നതുകൊണ്ട് കാര്യമില്ല എന്ന് മനസ്സിലായ ഗോവിന്ദ് തന്റെ ഫ്ലാറ്റിലേക്ക് മടങ്ങി.ഗോവിന്ദ് എന്ന ശല്യം അധികം ബുദ്ധിമുട്ടില്ലാതെ ഒഴിഞ്ഞുപോയി എന്ന് കരുതി സലിം സന്തോഷിച്ച നിമിഷങ്ങൾ.

താനിപ്പോഴും സർവീസിലുണ്ട്.ഒന്ന് മനസ്സ് വച്ചാൽ ഗോവിന്ദിനെ ഹെല്പ് ചെയ്യാനും കഴിയും.പക്ഷെ ഇപ്പൊൾ അതിനു മുതിരുന്നത് ബുദ്ധിയല്ല.തടി കേടാവാതെ നോക്കേണ്ടത് തന്റെ മാത്രം ആവശ്യമാണ്.തന്റെ പക അത് തന്റേത് മാത്രമാണ്.അതിന്റെ ഒപ്പം ഗോവിന്ദുമുണ്ടെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വലുതുമാണ്.സലിമിന്റെ ചിന്തകൾ വളരെ ഷാർപ്പ് ആയിരുന്നു.

കൂടാതെ സാഹിലയുടെ ഇഷ്ട്ടക്കേടും ചന്ദ്രചൂഡൻ ഇതെങ്ങനെയെടുക്കും എന്നറിയാത്തതുകൊണ്ടുള്ള
പ്രശ്നങ്ങളും മറ്റൊരു വശത്ത് സലിമിനെ ബുദ്ധിമുട്ടിച്ചിരുന്നു.

ഗോവിന്ദിനോടുള്ള ഇഷ്ട്ടക്കുറവ് സാഹില പലതവണ പറഞ്ഞിട്ടുണ്ട്. തന്നോടും,അളിയനുള്ളപ്പോഴും. പക്ഷെ അളിയന്റെ മുന്നിൽ അത് വിലപ്പോയില്ല എന്ന് മാത്രമല്ല സലിം നിസ്സഹായനാവുകയും ചെയ്തു.

ഇന്ന് അളിയനില്ല,അതുകൊണ്ട് തന്നെ ഗോവിന്ദുമായുള്ള ഇടപാടുകൾ ഇനി വേണ്ട എന്ന സാഹിലയുടെ നിർബന്ധത്തിന് എതിരില്ലാതെയായി.അതിനാൽ സലിം നയത്തിൽ ഗോവിന്ദിനെ ഒഴിവാക്കിവിടുകയായിരുന്നു.

അതുമാത്രമല്ല സലീമിനെ ഇങ്ങനെ ചിന്തിപ്പിച്ചത്.മാധവനും കുടുംബവും
തന്റെയും സാഹിലയുടെയും പ്രധാന
പ്രശ്നമല്ല എന്നുള്ളതാണ്.രാജീവന്റെ അനധികൃത സമ്പാദ്യം മുഴുവൻ
കൈപ്പിടിയിലൊതുക്കി മറ്റൊരിടത്തു സെറ്റിൽ ചെയ്യുക എന്ന വലിയ കടമ്പ അവർക്ക് മുന്നിലുണ്ടായിരുന്നു.
പക്ഷെ അതിന് നേരിടേണ്ടത് മന്ത്രി പീതാമ്പരനെയും.അതുകൊണ്ടാണ് ഗോവിന്ദിനെ തഴഞ്ഞ് ചന്ദ്രചൂഡന് കൈ കൊടുത്തതും.

അതിനിടയിൽ ഗോവിന്ദനുണ്ടായാൽ
……..ജീവനിൽ പോലും ഭയക്കണം.
മാധവനെയും പീതാമ്പരനെയും ഒന്നിച്ചെതിരിടുക എന്നത് ബുദ്ധിയല്ല.
മാധവനുമായി പിടിച്ചു നിൽക്കുക പ്രയാസമുള്ള കാര്യവും.സലിം അത് മനസ്സിലാക്കിയിരുന്നു.

പക്ഷെ തങ്ങളുടെ ഇപ്പോഴുള്ള കൂട്ട്…..
അതും സലിമിന് തലവേദന കൊടുത്തുതുടങ്ങിയിരുന്നു.ശംഭു സാഹിലയെ കണ്ടതുകൂടിയായപ്പോൾ എന്തെന്നില്ലാത്ത ഒരു ഭയം സലീമിൽ ഉടലെടുത്തു.

ചിത്രയെന്ന മുതലിനെ ഒഴിവാക്കാൻ തോന്നുന്നില്ലയെങ്കിലും അതിന്റെ മറ്റു
വശങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ
തങ്ങളുടെ ഭാഗം സേഫ് ആക്കി ഒഴിവാക്കിവിടുക എന്നതിലേക്ക് എത്താൻ സലീമിനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.കാരണം മാധവൻ എന്ന ഘടകം തന്നെ.

തത്കാലം കൂടെ നിന്നെ പറ്റൂ.മറ്റു വഴികളില്ല എന്ന് സലിം മനസ്സിലാക്കി. സൗകര്യം പോലെ ചന്ദ്രചൂഡനെയും ചിത്രയെയും ഒഴിവാക്കുക.കയ്യിൽ ഉള്ളവയൊക്കെ ചേർത്ത് പിടിച്ചു മറ്റെവിടെയെങ്കിലും സേഫ് ആവുക.
അതിനെക്കുറിച്ചാണ് സലീമിന്റെ ചിന്ത മുഴുവൻ.

മറുവശത്ത് മാധവനെതിരെയുള്ള ഗൂഡാലോചനയിലായിരുന്നു ചന്ദ്രചൂഡൻ.തനിക്ക് ലഭിച്ച പുതിയ കരുക്കളാണ് സാഹിലയും സലിമും.
കൃത്യമായി അവരെ ഉപയോഗിച്ചാൽ കാര്യം നടക്കുമെന്നുമറിയാം.
അതിനാണ് ചിത്രയിലൂടെ അവരെ തന്റെയൊപ്പം നിർത്തിയതും.അവരെ ചൂണ്ടയിൽ കൊരുത്തെറിയാനുള്ള പദ്ധതി തയ്യാറാക്കുന്ന തിരക്കിലാണ്
ചന്ദ്രചൂഡൻ.

Leave a Reply

Your email address will not be published. Required fields are marked *