ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Posted by

അവൻ തിരക്കി.

“അപ്പൊ ഭാര്യ കഴിച്ചോ എന്ന് തിരക്കരുത്.”അവൾ ചിണുങ്ങിക്കൊണ്ട് ചോദിച്ചു.

കുറുമ്പുകൾക്കിടയിൽ ഒരു വിധം വീണ ശംഭുവിനെ കുളിമുറിയിൽ
കയറ്റിവിട്ടു.അവളവനുള്ള ഭക്ഷണം എടുത്തുവക്കുമ്പോഴും മാധവൻ കിടന്നിരുന്നില്ല.

“മാഷ് കിടക്കുന്നില്ലേ?”ഭക്ഷണം കഴിക്കുവാൻ പുറത്തേക്ക് വന്ന ശംഭു ഇതുവരെയും മാധവൻ കിടന്നില്ല എന്ന് കണ്ട് അക്കാര്യം ചോദിച്ചു.

“അല്പം കഴിയട്ടെ..നീ കഴിച്ചു കിടന്നോ.
രാവിലെ ഇവിടെയുണ്ടാവണം.എന്ത് എങ്ങനെ വേണമെന്ന് അപ്പോൾ ഞാൻ പറയാം.”മാധവൻ മറുപടി നൽകി.

ശംഭു കഴിച്ചു കിടക്കുമ്പോഴും മാധവൻ തന്റെ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു.
*****
പിറ്റേന്ന് കത്രീന തന്നെ നേരിട്ടെത്തി.
കോശിയും പീറ്ററും രാത്രിമുതൽ തന്നെ അവിടെയുണ്ട്.മുകളിൽ നിന്ന് പ്രത്യേക നിർദേശം തന്നെയുണ്ട് ആ വരവിന് പിന്നിൽ.

ഒരു പ്രാഥമിക റിപ്പോർട്ട്‌ ഉടൻ തന്നെ നൽകണമെന്നാണ് കത്രീനക്ക് ലഭിച്ചിരിക്കുന്ന ഉത്തരവ്.സ്ഥലം എസ് ഐയുടെ മരണം പ്രത്യേകിച്ചും രാജീവന്റെ,അത് നൽകുന്ന സമ്മർദ്ദം വലുതായിരുന്നു.

രാജീവന്റെ ശരീരം മാർക്ക്‌ ചെയ്തു
രാത്രി തന്നെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.ചുറ്റുവട്ടത്തുള്ളവരും കേട്ടറിഞ്ഞവരുമായ ചില നാട്ടുകാർ അവിടെ കൂടിയിട്ടുണ്ട്,അക്കൂട്ടത്തിൽ റപ്പായിയും.

മീഡിയക്ക് ഒരു സെൻസെഷണൽ ന്യൂസ് കിട്ടിയതിന്റെ ത്രില്ലായിരുന്നു.
സീനലേക്ക് കടക്കാൻ കഴിഞ്ഞില്ല എങ്കിലും അവർക്ക് നിശ്ചയിച്ചിട്ടുള്ള പരിധിയിൽ നിന്നുകൊണ്ട് തന്നെ റിപ്പോർട്ടിങ്ങും വിശകലനങ്ങളും നടത്തുന്നുണ്ട്.കൂടാതെ കത്രീനയുടെ പ്രതികരണത്തിനായി കാക്കുകയാണവർ.

“എന്ത് തോന്നുന്നു മിസ്റ്റർ കോശി?”
ക്രൈം സീനിൽ ചുറ്റും കണ്ണുകൾ പായിച്ചു കൊണ്ട് കത്രീന ചോദിച്ചു.
പത്രോസിന്റെ നേതൃത്വത്തിൽ ലോക്കൽ പോലീസ് അവിടെ മറ്റു ജോലികളിൽ മുഴുകിയിരിക്കുന്നതും അവൾ കണ്ടു.

“മാഡം ഈ മാർക്ക്‌ ചെയ്തിരിക്കുന്ന
പൊസിഷനിൽ കമിഴ്ന്നായിരുന്നു ബോഡി കിടന്നിരുന്നത്.റൈറ്റ് ജുഗുലാർ വെയ്ൻ കട്ട് ആയി രക്തം വാർന്നാണ് മരിച്ചിരിക്കുന്നത്.വൺ സിംഗിൾ കട്ട്,കൃത്യമായിത്തന്നെ കത്തി വീശിയിരിക്കുന്നു.ഒരു മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണം ഒന്നും തന്നെയില്ല.”കോശി പറഞ്ഞു നിർത്തി.

“തന്നെയുമല്ല രാത്രിയിൽ ഈ വഴി അധികം സഞ്ചാരമില്ല മാഡം.മോശം റോഡും വിജനമായ സ്ഥലവും തന്നെ കാരണം.ഇതുവഴി രാജീവൻ വരാൻ കാരണം?തന്റെ വഴിയിൽ എന്തിനോ അയാൾ പുറത്തിറങ്ങി,എന്തിനാവും?

ഇനിയുള്ളത് ശ്രദ്ധിച്ചു കേൾക്കണം.
ജീപ്പ് കിടക്കുന്ന പൊസിഷൻ കണ്ടോ?
ആരെയോ ക്രോസ്സ് വച്ചതുപോലെ. അത് കണ്ടോ മാഡം,അവിടെ വഴിയിൽ ടയർ കയറി പുല്ല് ചതഞ്ഞു കിടക്കുന്നത്.ആരോ ജീപ്പ് മറികടന്നുപോയിരിക്കുന്നു.ടയർ പാട് കണ്ടിട്ട് അതൊരു ലക്ഷ്വറി കാറിൽ ഉപയോഗിക്കുന്നതാണെന്നത് വ്യക്തം
അയാളെത്തന്നെയാവും രാജീവ്‌ തടഞ്ഞതും.കണ്ടില്ലേ,അതെ വണ്ടി റിവേഴ്‌സ് എടുത്തതിന്റെ പാടുകൾ.”
കോശി പറഞ്ഞതിനോട്‌ ചേർത്ത് പീറ്റർ പറഞ്ഞുനിർത്തി.

കത്രീന ഒരു നിമിഷം ആലോചിച്ചു നിന്നു.”ഈ വഴി എങ്ങോട്ടുള്ളതാണ്?” അവൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *