ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Posted by

അത് ശരിവച്ച ശംഭു ഉടനെ തന്നെ അവിടം വിട്ടു.അവൻ പോയതിന് എതിർദിശയിലേക്ക് പത്രോസും.ഇത് മാഷിനോട് പറയണം ഉടനെതന്നെ എന്ന ചിന്തയിൽ ശംഭു മുന്നോട്ട് പോകുമ്പോൾ മാധവന്റെ ബന്ധനം താൻ പൊട്ടിച്ചുകളഞ്ഞിരിക്കുന്നു എന്ന സമാധാനത്തിൽ പത്രോസും.
അപ്പോഴും ആ പോലീസ് വാഹനം രാജീവന്റെ ദേഹത്തിന് കാവലായി ആ വഴിയരികിൽ ആരുടെയെങ്കിലും ശ്രദ്ധയെത്തുന്നതും കാത്ത് കിടന്നു.
*****
“അപ്പൊ അവൻ തീർന്നു അല്ലെ?”
തന്റെ നെഞ്ചിൽ തടവി ഗൗരവത്തിൽ തന്നെയാണ് മാധവനപ്പോൾ.

സാവിത്രിയും വീണയും ഗായത്രിയും അതൊക്കെ കേട്ട് പകപ്പോടും പരിഭ്രാന്തിയോടും കൂടെ കുറച്ചു മാറി നിൽക്കുന്നുണ്ട്.ശംഭു തിരികെയെത്തി എന്ന സമാധാനം മാത്രം അവരുടെ മുഖത്തുണ്ട്.

“അതെ മാഷെ…..പെട്ടെന്ന് വരാനുള്ള തിടുക്കത്തിലാ ആ വഴിക്ക് വന്നത്.
എന്നെ പ്രൊവോക്ക് ചെയ്തു സീൻ വഷളാക്കാനായിരുന്നു രാജീവ്‌ ശ്രമിച്ചതും.പക്ഷെ പത്രോസ് അവിടെ വച്ചിങ്ങനെയൊന്ന്…………അല്ലെങ്കിൽ രാജീവനെ മറികടന്നു പോരാനുള്ള തിടുക്കത്തിൽ അയാൾ പിന്തുടർന്നെത്തിയത് ശ്രദ്ധിച്ചതുമില്ല”

“നേരത്തെയായിപ്പോയി………എതിരെ
അവനുള്ളപ്പോൾ കളിക്കാൻ ഒരു വെറിയുണ്ടായിരുന്നു.നേർക്കുനേർ നിന്നു കളിക്കുന്നതുകൊണ്ടൊരു ബഹുമാനം.ഗോവിന്ദ് ഒരു എതിരാളി ആയി തോന്നിയിട്ടുമില്ല.ഇനിയുള്ളത് മറഞ്ഞുനിന്ന് കളിക്കുവാൻ മാത്രം അറിയുന്ന ഒരുവൻ.”

മാധവൻ ഒന്ന് നിർത്തി.
ചന്ദ്രചൂഡനെയാണ് ഉദ്ദേശിച്ചത്,അത് കേൾക്കുന്ന സമയം സാവിത്രിയൊന്ന് തല കുനിച്ചുവെങ്കിലും മുഖഭാവം സ്വന്തം ആങ്ങളയോടുള്ള അടക്കാനാവാത്ത പക തന്നെയായിരുന്നു.മാധവൻ വീണ്ടും പറഞ്ഞുതുടങ്ങുകയായിരുന്നു.

“ചാകേണ്ടവൻ തന്നെയായിരുന്നു
രാജീവ്‌.ഏതായാലും ഈ മരണം നല്ലൊരായുധമാണ്.പരശുരാമന്റെ
മഴു പോലെ,പാശുപതാസ്ത്രം പോലെ
.ഒന്ന് തൊടുത്തുവിട്ടാൽ എതിരെ നിൽക്കുന്ന സകലതും വീഴും,മന്ത്രി
പീതാമ്പരൻ സഹിതം.അതിനുള്ള മരുന്നൊക്കെ അവരായിത്തന്നെ കൊണ്ട് തന്നിട്ടുമുണ്ട്.കൃത്യമായ സമയത്ത് രാജീവന്റെ മരണത്തിന്റെ കൂടെ പ്രയോഗിച്ചാൽ നമ്മൾ സ്വസ്ഥമാവും.നമ്മുടെ പ്രശ്നങ്ങൾ എന്നന്നെക്കുമായി തീരാനുള്ള വഴി. പക്ഷെ റൂട്ട് കാണിച്ചു തരാൻ പത്രോസ് തന്നെ വേണ്ടിവന്നു.”

അത് പറയുമ്പോൾ മാധവന്റെ മുഖം പ്രസന്നമായിരുന്നു.ബ്രഹ്മാസ്‌ത്ര ധാരിയായ യോദ്ധാവിന്റെ ഭാവം.അത് ശ്രദ്ധിച്ച ശംഭു കാര്യം തിരക്കുകയും ചെയ്തു.

“നീയിപ്പോ ചെല്ല്……….. ആ പെണ്ണ് നിന്നെ കാത്തിരുന്ന് ഒരു വഴിയായി.
ഒരു ജീവനുള്ളിൽ വളരുന്നതിന്റെ കൊച്ചു വാശിയൊക്കെയുണ്ട്.അത് കാര്യമാക്കണ്ട.നിറഞ്ഞ സ്നേഹവാ മനസ്സ് നിറയെ.ശ്രദ്ധിക്കേണ്ട സമയം, മനസ്സിലുണ്ടാവണം അത്,എപ്പോഴും.
ചെല്ല്…….ചെന്ന് അതിന്റെ കാര്യം നോക്ക്.ഞാൻ ഒന്നാലോചിക്കട്ടെ.”
മാധവൻ പറഞ്ഞു.അനുവാദം കിട്ടിയതും ശംഭു അകത്തേക്ക് നടന്നു.

“സുരയെ ഒന്ന്………..”മക്കൾ എല്ലാരും അകത്തേക്ക് പോയെന്ന് ഉറപ്പിച്ച ശേഷം മാധവനരികിലെത്തിയ സാവിത്രി തന്റെ അഭിപ്രായം പറഞ്ഞു

“മ്മ്മ്…….”മാധവൻ ഒന്ന് മൂളി.ശേഷം വീണ്ടും പറഞ്ഞുതുടങ്ങി.”സാവിത്രി,
ഏത്ര സമർത്ഥമായി ഒരു കൃത്യം ചെയ്താലും ദൈവത്തിന്റെ ഒരു കൈ അതിലുണ്ടാവും.സുര കാര്യം അറിഞ്ഞിരിക്കുന്നു.അവൻ ഇനി അതുവഴി പോയാലാണ് പ്രശ്നം.

Leave a Reply

Your email address will not be published. Required fields are marked *