“ദേ………ചെത്തിയെടുക്കും ഞാൻ. പറഞ്ഞില്ലെന്ന് വേണ്ട.കൊള്ളാല്ലോ, എന്റെ ചെക്കന്റെയൊരു പൂതി.”
വീണ നിന്ന് വിറച്ചു.
അതെ സമയം
അവരുടെ കുറുമ്പുകൾക്കിടയിലെ ശല്യമായി കത്രീനയുടെ ഫോണെത്തി
ശംഭുവിനെ കാണണം, സംസാരിക്കണം അതാണ് ആവശ്യം.
ഓഫീസിൽ എത്തുവാനാണ് അവൾ ആവശ്യപ്പെട്ടത്.കാര്യമെന്തെന്ന് വീണ
തിരക്കിയെങ്കിലും കത്രീനയൊന്നും വിട്ട് പറഞ്ഞതുമില്ല.
“കത്രീനയെ കാണട്ടെ,ഞാൻ ചോദിക്കുന്നുണ്ട്”ഫോൺ കട്ടായതും
അവൻ അവളോട് പറഞ്ഞു.
“മോനെ കെട്ട്യോനെ ചതിക്കല്ലേ……..
ഞാൻ ചുമ്മാ പറഞ്ഞതാ.തിരിച്ചു വന്നിട്ട് പട്ടിണിക്ക് ഒരാശ്വാസം ഞാൻ തന്നോളാം”
ശംഭുവിനെ ശരിക്കുറിയുന്ന വീണക്ക് അങ്ങനെ സമ്മതിക്കേണ്ടിവന്നു
എങ്കിൽ പോയി കണ്ടുകളയാം എന്ന് ശംഭുവും കരുതി.മാധവനും അതിന് അനുവാദം നൽകി.വീണക്ക് കൂടെപ്പോകണം എന്നുണ്ടായിരുന്നു. പക്ഷെ ദൂരക്കൂടുതലും മറ്റു പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സാവിത്രി അത് മുളയിലേ നുള്ളി.
അതെ സമയം ശംഭു തയ്യാറായിരുന്നു
കത്രീനയുടെ മുന്നിലേക്കെത്തുവാൻ.
ആ സമസ്യയെന്തെന്നറിയുവാൻ അവൻ യാത്ര തുടങ്ങുകയായിരുന്നു.
**********
തുടരും
ആൽബി