ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Posted by

റിപ്പോർട്ടും അതിലെ നിഗമനങ്ങളും കൊള്ളേണ്ടയിടത്ത് കൃത്യമായി കൊണ്ടു.മന്ത്രി പീതാമ്പരന്റെ അഴിമതിയിൽ കുളിച്ച ഭരണം നാട് നീളെ ചർച്ചയായിത്തുടങ്ങിയിരുന്നു.
മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ലഭിച്ച മികച്ച അവസരങ്ങളിലൊന്ന്.
ചന്ദ്രചൂഡന്റെ പ്രൈവറ്റ് സ്യുട്ടിലും ഇത് തന്നെയാണ് ചർച്ച.

“കാര്യങ്ങളാകെ കുഴയുകയാണ് ചിത്ര.അറിഞ്ഞിടത്തോളം കത്രീന നമുക്ക് വെല്ലുവിളിയാണ്.”
ഏറെ നേരത്തെ മൗനത്തിനൊടുവിൽ ചന്ദ്രചൂഡൻ പറഞ്ഞു.

“രാജീവന്റെ മരണം ഇങ്ങനെയൊരു കുടുക്കാകുമെന്ന് കരുതിയതല്ല. ചന്ദ്രേട്ടൻ വിചാരിച്ചാൽ എന്തെങ്കിലും”
വളരെ പ്രതീക്ഷയോടെയുള്ള നോട്ടമായിരുന്നു സാഹിലയുടേത്.

“നിന്റെ കാര്യത്തിൽ സങ്കടമുണ്ട് സാഹില.ജീവനോടെയിരുന്ന രാജീവനെക്കാൾ ശക്തനാണ് തലക്ക് മുകളിൽ നിക്കുന്നത്.നീയായിട്ട് തന്നെയാണ് തെളിവുകൾ അവരിൽ എത്തിച്ചതും.രാജീവന്റെ മരണത്തിന് പോലും ഉത്തരം പറയേണ്ട സ്ഥിതി.
കണക്ക് ബോധിപ്പിക്കേണ്ടി വരുന്നത് പോലീസിന് മുന്നിൽ മാത്രമായിരിക്കില്ല.ഏജൻസികൾ
പലതും ഇതിൽ താത്പര്യം കാണിച്ചു വന്നേക്കാം.കാരണം മർഡർ മാത്രം അല്ല രാജീവനുമായി ബന്ധമുള്ള അഴിമതിയും ബിനാമിയിടപാടുകളും
എല്ലാം അന്വേഷണപരിധിയിൽ വരും.
അന്വേഷിക്കുന്നത് കത്രീനയും.”
ചന്ദ്രചൂഡൻ പറഞ്ഞു

“എന്താ ഒരു പോം വഴി ചന്ദ്രേട്ടാ?”
ചിത്ര ചോദിച്ചു.

“യഥാർത്ഥ കൊലയാളി വെളിച്ചത്ത്
വരണം.പെൻഡ്രൈവ് നഷ്ട്ടമായതാണ് മറ്റൊരു കാരണം.
രാജീവൻ സമ്പാദിച്ചുകൂട്ടിയത് സാഹിലയുടെ പേരിലും.അതിന്റെ വ്യക്തമായ തെളിവുകൾ അവർക്ക്
ലഭിക്കുകയും ചെയ്തു.അതുവച്ച് അവർ കളിച്ചുതുടങ്ങിയതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.”

“എന്നാലും സാഹിലാ…….പാസ്സ്‌വേഡ്‌
പ്രൊടെക്ട് ചെയ്ത ഡ്രൈവ് ഒപ്പൺ ചെയ്ത ബുദ്ധി സമ്മതിക്കണം.”
ചിത്ര പറഞ്ഞു.

“അതിനവൾക്ക് പറ്റും,അതവളുടെ ആവശ്യവുമായിരുന്നു.വീണ,കാഞ്ഞ ബുദ്ധിയാണവൾക്ക്.എംപയർ ഗ്രൂപ്പ്‌ അവളുടെ പിന്നിലുള്ളപ്പോൾ തൊടില്ല എന്ന ധൈര്യവും.”

“നിങ്ങൾ പരസ്പരം പഴിചാരി സമയം കളയാതെ ഇതിൽ നിന്ന് ഊരാനുള്ള
വഴിയാലോചിക്ക് “അത്രയും നേരം അവരെ കേട്ടുകൊണ്ട് അക്ഷമനായിരുന്ന സലിം പറഞ്ഞു.

“ഇതിൽ എനിക്കൊന്നും ചെയ്യാനില്ല സലിം.ഇത് നിങ്ങളുടെ മാത്രം കാര്യം. നമ്മുടെ പൊതുവായ പ്രശ്നത്തിൽ ഞാൻ എന്തെങ്കിലും ചെയ്യുമായിരുന്നു.ഇതിപ്പോൾ രാജീവ്‌ നടത്തിയ ഇടപാടുകളുമായി ബന്ധം വരുന്ന കാര്യങ്ങളാണ്.
സ്വാഭാവികമായും അയാളുടെ മരണം അതിന്റെ പങ്ക് പറ്റിയവരെയും കുഴപ്പത്തിലാക്കും.”ചന്ദ്രചൂഡൻ സമർത്ഥമായി കയ്യൊഴിഞ്ഞു.കാര്യം കൈവിട്ടുപോകുമെന്നും തൊട്ടാൽ പൊള്ളുന്ന ഒന്നാണ് വിഷയമെന്നും ചന്ദ്രചൂഡൻ മനസ്സിലാക്കിയിരുന്നു.

“ഓഹ്……..കൈ കഴുകി അല്ലെ.ഞാൻ
കുറെ ആയി കേൾക്കുന്നു.നിങ്ങളെ

Leave a Reply

Your email address will not be published. Required fields are marked *