പരമുവും ഭൂതവും 2 [Jon snow]

Posted by

ഞാൻ : ” ഹ്മ്മ് ശെരി ശെരി. നീ എന്നെ വേഗം കോളേജിൽ എത്തിക്ക് ”

ജൂബു : ” ഏതാ സാറിന്റെ കോളേജ് ”

ഞാൻ : ” ******** കോളേജ് ”

ജുബു : ” ജമ്പാല ജുമ്പാല സൂൺ ”

അടുത്ത നിമിഷം ഞാൻ കാണുന്നത് ഞാൻ കോളേജിന്റെ മുന്നിൽ നില്കുന്നതാണ്.

ഹെന്റമ്മോ അടിപൊളി.

കോളേജിൽ ഇതിപ്പോ നേരത്തെ എത്തി.

ഞാൻ : ” എന്റെ ജൂബുവേ സമ്മതിച്ചു നിന്നെ ”

ജൂബു : ” ഹിതൊക്കെ ഹെന്ത്…… ബഹുഹു…. ”

ഞാൻ : ” ആ മതി മതി….. ഇനി നീ പൊക്കോ ഞാൻ വിളിച്ചോളാം ”

ഭൂതം ഒന്ന് ചമ്മി എങ്കിലും ആജ്ഞ അല്ലെ അനുസരിക്കാതിരിക്കാൻ പറ്റില്ലല്ലോ. അവൻ ഉടനെ അപ്രത്യക്ഷൻ ആയി.

ഞാൻ നേരെ ക്ലാസ്സിലേക്ക് ചെന്നു. അവിടെ രണ്ട് പെൺപിള്ളേർ മാത്രമേ ഒള്ളു. വീണയും ആരതിയും.

വീണ : ” ങ്ങേ….. മണ്ടൻ പരമു നേരത്തെ എത്തിയോ…… ഇന്നെന്തു പറ്റി പതിവില്ലാതെ ”

ആരതി : ” പൂജയെ കാണാൻ ആയിരിക്കും ”

എനിക്ക് അന്നേരം ദേഷ്യം വന്നു.

ഞാൻ : ” ദേ വെറുതെ ചൊറിയല്ലേ ”

വീണ : ” അയ്യോ അവൻ പേടിപ്പിക്കുന്നു…….. പോടാ ചെക്കാ LKG പിള്ളേർക്ക് പോലും നിന്നെ പേടിയില്ല ”

ഞാൻ നാണിച്ചു പോയി കാരണം ആ പറഞ്ഞത് സത്യം ആണ്.

അന്നേരം വീണ വന്നിട്ട് എന്നെ പിച്ചി. ” ആവു ”

ഇത് ഇവളുമാരുടെ സ്ഥിരം ഏർപ്പാട് ആണ്. ഞാൻ തിരിച്ച് ഒന്നും ചെയ്യാത്തത് കൊണ്ട് എന്റെ മെക്കിട്ട് കേറും. എന്നെ പിച്ചുമ്പോ അവളുമാർക്ക് ഒരു സുഖം. വേറെ ആരെയെങ്കിലും ആണെങ്കിൽ അവന്മാര് വെറുതെ വിടുമോ. നല്ലത് പോലെ കൊടുക്കില്ലേ. ഞാൻ ആയത് കൊണ്ട് പ്രതികരിക്കില്ല എന്ന് അറിയാം.

ഞാൻ പിച്ചിയ ഭാഗം തിരുമ്മി. അത് കണ്ട അവളുമാർ പൊട്ടി ചിരിച്ചു. എനിക്ക് എല്ലാം കൂടി കലി കയറി.

ഞാൻ : ” എടി വെറുതെ എന്നെ ഉപദ്രവിക്കരുത് ”

ആരതി : ” ഹഹഹ പരമുവിന് ദേഷ്യം വന്നോടാ കുട്ടാ…… ”

ആരതിയും വീണയും എന്നെ കളിയാക്കി ചിരിച്ചു. ആരതി എന്നിട്ട് വന്ന് എന്നെ വീണ്ടും പിച്ചി.

ആരതി : ” ഇതും കൂടി വച്ചോ ഹഹഹ ”

എനിക്ക് ദേഷ്യം വന്നു പക്ഷെ ഒരാളെയും ദേഹോപദ്രവം ചെയ്യാൻ എന്നെ കൊണ്ട് പറ്റില്ല. അത്രയ്ക്ക് പാവവും മണ്ടനുമാണ് ഞാൻ. പക്ഷെ…… ഇപ്പൊ എന്റെ കൂടെ ഒരുത്തൻ ഉണ്ടല്ലോ

” ബഹുഹുഹുഹഹഹ…….. കല്പിച്ചാലും സാർ ”

പുല്ല് സ്മരിച്ചാൽ ഉടനെ വരും എന്തൊരു ശുഷ്‌കാന്തി….. ഇവളുമാർ നിക്കുന്നത് കൊണ്ട് ഭൂതത്തിനോട് സംസാരിക്കാൻ പറ്റില്ല. അവളുമാർക്ക് കാണാൻ പറ്റില്ലല്ലോ അതുകൊണ്ട് ഞാൻ ഒറ്റയ്ക്ക് സംസാരിക്കുന്നത് കണ്ടാൽ എനിക്ക് വട്ടാണെന്ന് കൂടി പറയും. അല്ലെങ്കിലേ അര കിറുക്കൻ എന്ന് പറഞ്ഞു പിള്ളേർ കളിയാക്കാറുള്ളതാ..

Leave a Reply

Your email address will not be published. Required fields are marked *