പരമുവും ഭൂതവും 2 [Jon snow]

Posted by

ശ്ശെ ഇനിയിപ്പോ എന്ത് ചെയ്യും.

ഞാൻ : ” എന്നാ ഒരു കാര്യം ചെയ്യ് നീ ഇവിടെ നിൽക്ക്. ഞാൻ ഉറങ്ങട്ടെ….. നിനക്ക് വേണോങ്കിൽ നീ കിടന്നോ ”

ജൂബു : ” കല്പന പോലെ. ”

അടുത്ത നിമിഷം ജൂബു ആ പായിൽ കയറി കിടന്ന് ഉറങ്ങി.
ങേ…. അപ്പൊ ഞാൻ എവിടെ കിടക്കും…….

ഞാൻ : ” ടാ ടാ…. ജൂബു…. എഴുന്നേറ്റെ. നീ അവിടെ കിടന്നാൽ ഞാൻ എവിടെ കിടക്കും ”

ജൂബു : ” എനിക്ക് വേണോങ്കിൽ കിടന്നോളാൻ സാർ പറഞ്ഞിട്ടല്ലേ ”

ഞാൻ : ” ഓഹ്…… നീ ഒരു കാര്യം ചെയ്യ് ദേ ആ കസേരയിൽ ഇരുന്ന് ഉറങ്ങ് ”

ജൂബു : ” കല്പന പോലെ ”

അടുത്ത നിമിഷം ജൂബു കസേരയിൽ ഇരുന്ന് ഉറങ്ങാൻ തുടങ്ങി.

ഞാൻ വായും പൊളിച്ച് അത് നോക്കി നിന്ന് പോയി. എന്തൊരു അനുസരണ.

ഞാൻ നേരെ പായിലേക്ക് ചുരുണ്ടുകൂടി കിടന്ന് ഉറങ്ങി.

ഞാൻ കടുത്ത നിദ്രയിലേക്ക് വീണു.

സ്വപനം കാണാൻ തുടങ്ങിയതാ അപ്പൊ തന്നെ ആരോ തട്ടി വിളിച്ചു.

ഞാൻ : ” എടാ ഇപ്പൊ ഒന്നും വേണ്ടാ……… ഞാൻ വിളിക്കാം നിന്നെ ഉറങ്ങട്ടെ ഇപ്പൊ ”

എന്നാൽ തട്ടി വിളിച്ചത് ഏട്ടത്തി ആയിരുന്നു…..

ഏട്ടത്തി : ” എഴുന്നേക്കട അങ്ങോട്ട്‌…… ” ഏട്ടത്തി എനിക്ക് ഒരു അടി വച്ചു തന്നു.

ഞാൻ : ” ഹീയോ….. അശീര റായി…… അടിക്കല്ലേ…… അടിക്കല്ലേ…….. ”

ഞാൻ കണ്ണ് തുറന്നപ്പോൾ മുന്നിൽ ഏട്ടത്തി. ഏട്ടത്തി വായും പൊളിച്ചു നിൽക്കുന്നു…… പക്ഷെ പെട്ടെന്ന് ഏട്ടത്തിക്ക് നാണം വന്നു.

ഏട്ടത്തി : ” പോടാ ചെക്കാ…. സോപ്പ് ഇടാൻ ഓരോ നമ്പരേ…… എന്നെ നോക്കി അശീര റായി എന്ന്…….. ”

ഞാൻ (മനസ്സിൽ) : “ങേ എങ്ങനെ … ”

ഏട്ടത്തി : ” കൊഞ്ചി കുഴയാതെ അകത്തു പോയി കിടന്നോ ചെക്കാ. അച്ഛനാ എന്നെ പറഞ്ഞു വിട്ടേ. ”

കേൾക്കേണ്ട താമസം ഞാൻ അകത്തേക്ക് ഓടി….. ബെഡിലേക്ക് ചാടി ഒറ്റ ഉറക്കം ഉറങ്ങി.

പിന്നെ എഴുന്നേൽക്കാൻ വൈകി. എഴുന്നേറ്റ് പെട്ടെന്ന് കുളിച്ച് ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അച്ഛന്റെ മുന്നിൽ പെട്ടത്.

അച്ഛൻ എന്നെ രൂക്ഷമായി നോക്കി. ഞാൻ തല കുനിച്ചു കളഞ്ഞു.

അച്ഛൻ : ” ഏതോ അലവലാതി കൂട്ടുകാരുടെ കൂടെ കൂടി നിനക്ക് ഇന്നലെ ഒരു അബദ്ധം പറ്റി എന്ന് ഞാൻ കരുതുവാ…….. ഇനി ഇതാവർത്തിച്ചാൽ…… കൊന്നു കളയും ഞാൻ…. ഹാ ”

ഞാൻ തലയാട്ടി എന്നിട്ട് ഭക്ഷണം പെട്ടെന്ന് കഴിച്ചു തീർത്തു.

ഇനി എന്തായാലും ബസിന് പോയാൽ താമസിക്കും. ഞാൻ പുറത്തേക്ക് ഇറങ്ങിയിട്ട് ഭൂതത്തിനെ സ്മരിച്ചു.

“ബുബഹുഹുഹുഹഹഹ ”

ഞാൻ : ” ഓഹ്…. ഈ ചിരി ഒന്ന് നിർത്താമോ…. ”

ജൂബു : ” അയ്യോ അതെന്റെ മാസ്റ്റർ പീസാ “

Leave a Reply

Your email address will not be published. Required fields are marked *