പരമുവും ഭൂതവും 2 [Jon snow]

Posted by

******

⏱️ണ്രിം…… ണ്രിം…….⏱️
അലാറത്തിന്റെ മൂഞ്ചിയ ഒച്ച കേട്ട് ഞാൻ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. പണ്ടാരം ഞെട്ടിപ്പോയി. നോക്കുമ്പോൾ 5 മണി.

പെട്ടെന്ന് അച്ഛൻ എഴുന്നേൽക്കുന്നതിന് മുന്നേ താഴെ എത്തണം. ഇല്ലെങ്കിൽ സംശയം ആവും. ഞാൻ പെട്ടെന്ന് റൂമിന് പുറത്തേക്ക് ഇറങ്ങി. ബാൽകണി വഴി താഴെ ഇറങ്ങാം. എന്നിട്ട് സിറ്റ് ഔട്ടിലെ പായിൽ കിടന്ന് ഉറങ്ങാം. അപ്പൊ അച്ഛൻ ഉണരുമ്പോൾ ഞാൻ അവിടെ കിടക്കുന്നത് അച്ഛൻ കാണും സംശയം ഒന്നും ഉണ്ടാവില്ല.

ഞാൻ ബാൽക്കണിയുടെ റൈലിങ്ങിൽ പിടിച്ചിട്ട് താഴെ ഒരു വശത്തേക്ക് ഇറങ്ങാൻ തുടങ്ങി.

ശ്ശെടാ ഞാൻ ഇതെന്തുവാ കാണിക്കുന്നത്. ഭൂതത്തിനെ വിളിച്ചാൽ പോരെ…… ഇങ്ങനെ ഒരു മണ്ടൻ ഞാൻ.

പെട്ടെന്ന് ഭൂതം മുന്നിലെത്തി. ശ്ശെടാ ഞാൻ വിളിക്കുന്നതിന്‌ മുന്നേ വന്നോ.

ജൂബു : ” ബുഹുഹുഹഹഹ…… കല്പിച്ചാലും സാർ ”

ഞാൻ : ” നിന്നെ വിളിക്കുന്നതിന്‌ മുന്നേ നീ എത്തിയല്ലോ. ”

ജൂബു : ” അത് എന്നെ സ്മരിച്ചില്ലേ. സ്മരിച്ചാൽ ഉടനെ ഞാൻ ഓടി എത്തും. ”

ഞാൻ : ” ആഹാ….. എന്തായാലും നീ എന്നെ താഴെ എത്തിക്ക്. താഴെ സിറ്റ് ഔട്ടിൽ ”

ജൂബു : ” കല്പന പോലെ ”

അടുത്ത നിമിഷം ഞാൻ സിറ്റ് ഔട്ടിൽ എത്തി.

ഹോ ഈ ഭൂതത്തിന്റെ ഒരു കഴിവ്.

ഞാൻ : ” എന്നാ ശെരി നീ പൊക്കോ. ഇനി ഞാൻ വിളിക്കാം ”

ജൂബു ഉടനെ അപ്രത്യക്ഷനായി. ഞാൻ എന്തായാലും അവിടെ ബാക്കി ഉറങ്ങാം എന്ന് കരുതി. ഞാൻ പായയെടുത്ത് താഴെ വിരിച്ചിട്ട് തലയിണയും വച്ചു കിടന്നു.

അങ്ങനെ കിടന്ന് ഞാൻ ഓരോന്ന് ചിന്തിച്ചു. കോളേജിൽ എനിക്ക് അനുഭവിക്കേണ്ടി വന്ന നാണക്കേട്, പൂജ എന്നെ ഒരിക്കലും കാമുകനായി കാണില്ല എന്ന് മനസ്സിലായത്, വത്സലയും ആര്യയും എന്നെ നാണം കെടുത്തി വിട്ടത്, അതിനു ശേഷം അച്ഛൻ എന്നെ തല്ലിയത്, അതിന് ശേഷം ഭൂതം വന്നത്.

” ബഹുഹുഹുഹഹഹ ”

ഞാൻ പേടിച്ചു ഞെട്ടി എഴുന്നേറ്റു. നോക്കുമ്പോൾ ദേ നിക്കുന്നു ജൂബു. ഉറങ്ങാൻ കിടക്കുമ്പോളാ അവൻ ചെവിയുടെ മൂട്ടിൽ വന്നു കൊലച്ചിരി ചിരിക്കുന്നത്. എനിക്ക് ദേഷ്യം വന്നു.

ഞാൻ : ” ഉറങ്ങാൻ കിടക്കുമ്പോൾ എന്തിനാടാ വന്നിട്ട് ഇങ്ങനെ അട്ടഹസിച്ചു പേടിപ്പിക്കുന്നത്.

ജൂബു : ” അയ്യോ സോറി സാർ ”

ഞാൻ : ” നീ എന്തിനാ ഇപ്പൊ വന്നേ…… ഞാൻ ഉറങ്ങുവല്ലേ ”

ജൂബു : ” അത് എന്നെ സ്മരിച്ചില്ലേ….. സ്മരിച്ചാൽ അപ്പൊ ഞാൻ വരും ”

ഓഹ് പുല്ല്….. ഇവനെ കുറിച്ച് മനസ്സിൽ വിചാരിച്ചാൽ അപ്പൊ ഇവൻ വരുമല്ലോ.

ഞാൻ : ” എടാ ഈ സ്മരിച്ചാൽ വരുന്ന പരിപാടി ഒന്ന് മാറ്റാൻ പറ്റുമോ ”

ജൂബു : ” അത് പറ്റില്ല അത് ഭൂത ഭരണഘടനയിലെ അടിസ്ഥാന നിയമം ആണ് ”

ഞാൻ : ” ശേ…… ഒന്ന് മറ്റേടെയ് ”

ജൂബു : ” ഇല്ല അത് മാറ്റാൻ എനിക്കും പറ്റില്ല “

Leave a Reply

Your email address will not be published. Required fields are marked *