അശീര എന്റെ തലയ്ക്കിട്ട് ഒരു തല്ല് തന്നു. ഭ്രാന്ത് പിടിച്ച പോലെ പെണ്ണുംപിള്ള എന്നെ ചെണ്ട കൊട്ടാൻ തുടങ്ങി. അവരെന്നെ കുനിച്ചു നിർത്തി ഇടിക്കാൻ തുടങ്ങി.
ഞാൻ : ” ഹമ്മേ……… എടാ ജൂബൂ ഭൂതമേ ഈ വട്ട് കേസിനെ തിരിച്ചു കൊണ്ട് വിട് ഇല്ലെങ്കിൽ നമുക്ക് പണിയാകും ”
അടുത്ത നിമിഷം അശീരയുമില്ല ഭൂതവും ഇല്ല. തൊട്ടടുത്ത നിമിഷം ഭൂതം തിരികെ വന്നു.
ഞാൻ : ” ഹോ കൊണ്ട് വിട്ടോ അതിനെ ”
ജൂബു : ” അതെ സാർ ”
ഞാൻ : ” ഹാവു സമാധാനം ആയി…….. അപ്പൊ ഇനി ഞാൻ എന്ത് പറഞ്ഞാലും ജൂബൂ ചെയ്യുമല്ലോ. ”
ജൂബു : ” ചെയ്യും സാർ ”
ആദ്യത്തെ ആവശ്യം നന്നായി ഒന്ന് കിടന്ന് ഉറങ്ങുക എന്നതാണ്. അതിന് മുറിയിൽ പോകണം. എന്നാൽ സുഖമായിട്ട് കിടന്നുറങ്ങാം.
ഞാൻ : ” എന്നെ എന്റെ മുറിയിൽ കൊണ്ട് പോകു ”
ജൂബു : ” ഏതാണ് സാർ അങ്ങയുടെ മുറി. ”
ഞാൻ : ” ദേ മുകളിലത്തെ നിലയിൽ. ആ കാണുന്നത്. ”
അടുത്ത നിമിഷം ഞാൻ കണ്ണുതുറക്കുമ്പോൾ ഞാൻ മുറിയിൽ…….
ആഹാ കൊള്ളാമല്ലോ….. ഒപ്പം ഭൂതവുമുണ്ട്.
ഞാൻ : ” ഹയ്യോ….. എങ്ങനെ സാധിക്കുന്നു ജൂബു ഇതൊക്കെ ”
ജൂബു : ” അതൊക്കെ ഭൂതങ്ങളുടെ കഴിവാണ് സർ….. ബഹുഹുഹുഹഹഹ ”
ഞാൻ : ” ആ മതി മതി ”
എന്തായാലും ഒന്ന് നന്നായിട്ട് ഉറങ്ങണം. എന്നിട്ട് മതി ഇനി എന്തും. പക്ഷെ അച്ഛൻ ഉണരുന്നതിന് മുന്നേ പോയി സിറ്റ് ഔട്ടിൽ കിടക്കണം. ഇല്ലെങ്കിൽ സംശയം ആകും.
ഞാൻ : ” അപ്പോൾ ജൂബു. എനിക്ക് നന്നായിട്ട് ഉറങ്ങണം. പക്ഷെ എന്റെ അച്ഛൻ ഉണരുന്നതിന് മുൻപ് നീ എന്നെ വിളിച്ചുണർത്തണം ”
ജൂബു : ” അത് പറ്റില്ല. ഇപ്പോൾ ഞാൻ പോയാൽ പിന്നെ സർ സ്മരിക്കാതെ എനിക്ക് വരാൻ പറ്റില്ല ”
ഞാൻ : ” ആണോ ശ്ശെ…….”
എന്നാൽ പിന്നെ അലാറം വച്ചു കിടക്കാം. പക്ഷെ അതിന് അലാറം ഇല്ല. എന്റെ പഴഞ്ചൻ ഫോണിലെ അലാറം ഒരിക്കലും അടിക്കാറില്ല. ഇനിയിപ്പോ എന്ത് ചെയ്യും….. ശ്ശെടാ ഞാൻ എന്ത് മണ്ടനാ….. ഭൂതം അല്ലെ മുന്നിൽ നിൽക്കുന്നത്.
ഞാൻ : ” എടാ ജൂബൂ നീ ഒരു അലാറം ക്ലോക്ക് താ ”
ജൂബു : ” കല്പന പോലെ ”
ജൂബു അപ്രത്യക്ഷനായി വീണ്ടും ഒരു അലാറം ക്ലോക്ക് കൊണ്ട് പ്രത്യക്ഷനായി..
ടൈറ്റാൻ കമ്പനിയുടെ അലാറം ക്ലോക്കോ…….. ആ എന്തേലും ആവട്ടെ. ഞാൻ ഭൂതത്തിനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. ഞാൻ 5 മണിക്ക് അലാറം വച്ചിട്ട് കിടന്നുറങ്ങി. ഹാ സുഖനിദ്ര….
******