ഞാൻ : ” ഓഹ് അതൊന്നും സാരമില്ല…. താൻ എന്നെ പരമു….. അല്ലെങ്കിൽ വേണ്ട സർ എന്ന് വിളിച്ചോ ”
ഭൂതം : ” ഓക്കേ സർ …. ഇനി ഏത് രൂപത്തിലേക്ക് ഞാൻ മാറണം ”
ഞാൻ : ” മനുഷ്യ രൂപത്തിലേക്ക് മാറാൻ പറ്റുമോ ”
ഭൂതം : ” ഓഹ് പറ്റുമല്ലോ….. ജമ്പാല ജുമ്പാല സും ”
ഉടനടി എന്റെ മുന്നിൽ ഒരു മനുഷ്യൻ പ്രത്യക്ഷപ്പെട്ടു. സ്വർണ നിറത്തിലെ ഉടുപ്പും പൈജാമ പാന്റും അതിന്റെ മേലെ ഒരു കോട്ടും തലയിൽ ഒരു തൊപ്പിയും കട്ട മീശയും താടിയുമുള്ള ഒരു രൂപം. മെലിഞ്ഞ നല്ല ഒരു സുന്ദരൻ. പെണ്ണുങ്ങൾ കണ്ടാൽ കൊതികൊണ്ട് പോകും. നല്ല താടിയും പിരിച്ചു വയ്ക്കാൻ പറ്റുന്ന ഒരു മീശയും.
ഞാൻ : ” ഇതെന്താ താൻ ഫാൻസി ഡ്രെസ്സിന് പോകുവാണോ. ”
ഭൂതം : ” ഇത് ഞങ്ങളുടെ ഭൂതങ്ങളുടെ പരമ്പരാഗത വേഷമാണ്. സർ പേടിക്കണ്ട എന്നെ സാറിന് മാത്രമേ കാണാൻ പറ്റു. ഈ വിളക്കിൽ നിന്നും എന്നെ രക്ഷിച്ചത് കൊണ്ട് ഇനി ഞാൻ അങ്ങയെ സേവിക്കും. ഇനി എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ സ്മരിച്ചാൽ മതി. അപ്പോൾ തന്നെ ഞാൻ മുന്നിലെത്തും. പിന്നെ ഈ വിളക്ക് സാറിന്റെ കയ്യിൽ തന്നെ സൂക്ഷിക്കണം. മറ്റാരെങ്കിലും എടുത്താൽ എനിക്ക് അയാളുടെ അടിമ ആകേണ്ടി വരും ”
ആഹാ അപ്പൊ ഇനി ഇവിൻ എന്റെ അടിമ…….. പൊളിച്ചു.
ഞാൻ : ” ഓക്കേ ഭൂതത്തിന്റെ പേര് എന്താ.”
ഭൂതം : ” എന്റെ പേര് ജുബൈഹു എന്നാ. സാർ ജൂബു എന്ന് വിളിച്ചോ ”
ഞാൻ : ” ഓഹ്. എന്നാലും എനിക്ക് അങ്ങോട്ട് വിശ്വാസം വരുന്നില്ല ”
ജൂബു : ” അയ്യോ സത്യമായിട്ടും ഞാൻ ഭൂതമാണ്. വിശ്വസിക്കണം. ”
ഞാൻ : ” ഹ്മ്മ്മ്…… എന്തെങ്കിലും കഴിവ് ഇപ്പോ കാണിക്കാൻ പറ്റുമോ ”
ജൂബു : ” പിന്നെന്താ. സാർ പറയുന്ന ഒരാളെ ഞാൻ ഇപ്പോ മുന്നിൽ കൊണ്ടുവന്നു നിർത്താം ”
ഞാൻ : ” ആണോ…. ആരെ വേണമെങ്കിലും കൊണ്ടുവരുമോ ”
ജൂബു : ” ഇന്ന് ജീവിച്ചിരിക്കുന്ന ആരെ വേണമെങ്കിലും കൊണ്ടുവരാം ”
ആഹാ അങ്ങനെ ആണെങ്കിൽ ഏതെങ്കിലും സിനിമ നടിമാരെ കാണണം. എന്റെ വല്യ ആഗ്രഹമാണ് അത്. ഒരുപാട് വാണറാണിമാർ ഉണ്ട്…… ആരെ കാണണം……
ഞാൻ : ” ഓഹോ…… എന്നാ ദിവ്യാ മാധവൻ…. ശ്ശെ ശ്ശെ അത് വേണ്ട. ജാവന…. വേണ്ട..സയൻതാര….. വേണ്ട വേണ്ട….. ബണ്ണി ലിയോൺ….. വേണ്ട…..ആാ അശീര റായിയെ കാണിച്ചു തരാമോ. ”
ജൂബു : ” അശീര റായ് അല്ലെ…… ഒരു നിമിഷം ഞാനൊന്ന് നോക്കട്ടെ ”
ഭൂതം കണ്ണടച്ചു…….. ഒരു നിമിഷം അനങ്ങാതെ നിന്നു.
ജൂബു : ” ഇപ്പോൾ ലോകത്ത് മുഴുവൻ 132 അശീര റായ് ഉണ്ട്. ഇതിൽ ആരെയാണ് കാണേണ്ടത് ”
ഹമ്പടാ….. പേര് വച്ചു സ്കാൻ ചെയ്തു കളഞ്ഞല്ലോ….. ഇവൻ കൊള്ളാം.
ഞാൻ : ” ഓഹ്…… ലോകസുന്ദരി ഒക്കെ ആയ….. ”
ജൂബു എന്നെ നോക്കി ഒരു കള്ളച്ചിരി പാസ്സ് ആക്കി….. കൊച്ചുകള്ളാ എന്നായിരുന്നു അതിന്റെ അർത്ഥം. ഞാനും നാണിച്ചു പോയി.
ജൂബു : ” കല്പന പോലെ “