പരമുവും ഭൂതവും 2 [Jon snow]

Posted by

ജൂബു : ” സാർ ബൈക്ക് ചോദിച്ചിട്ട് ”
ഞാൻ : ” എടാ അത് മോഷണം അല്ലെ ”

ജൂബു : ” ആയിരിക്കും പക്ഷെ എനിക്ക് അതൊന്നും അറിയണ്ട. സാറിന്റെ കല്പന അനുസരിക്കുക അത് മാത്രേ എനിക്ക് പറ്റു ”

ഞാൻ ആ ബൈക്ക് ഒന്നുകൂടി നോക്കി. നമ്പർ പ്ലേറ്റ് ഉണ്ട്. 4000 കിലോമീറ്റർ ഓടിയ വണ്ടിയുമാണ്.

ഇത് ഞാൻ ഉപയോഗിച്ചാൽ എന്നെ പോലിസ് പിടിക്കും.

ഞാൻ : ” അപ്പൊ ഉച്ചയ്ക്ക് കൊണ്ടുവന്ന ചിക്കൻ ബിരിയാണി…. ”

ജൂബു : ” അത് അടുത്ത ഒരു ഹോട്ടലിൽ നിന്ന് എടുത്തതാ ”

ഞാൻ : ” അപ്പൊ ഡ്രസ്സ്‌….. ”

ജൂബു : ” അത് അടുത്തൊരു തുണിക്കടയിൽ നിന്ന്…. ”

ശെരിയാണ് അതാണ് അതിൽ തുണിക്കടയിൽ നിന്നുള്ള സ്റ്റിക്കർ കണ്ടത്.

ഞാൻ : ” അപ്പൊ അലാറം……. ”

അത് അടുത്ത വീട്ടിലെയാ.

ദൈവമേ…… എല്ലാം മോഷണ സാധനം…. തുണിയും ഭക്ഷണവും പിന്നെ പോട്ടെ എന്ന് വയ്ക്കാം പക്ഷെ ബൈക്ക് സീൻ ആകും. അലാറം പിന്നെ തിരിച്ചു വയ്ക്കാം കുഴപ്പം ഇല്ല.

പെട്ടെന്നാണ് വെള്ളിടി വെട്ടിയത് പോലെ എനിക്ക് പൈസയുടെ കാര്യം ഓർമ്മ വന്നത്.

ഞാൻ പേടിയോടെ ഭൂതത്തോട് ചോദിച്ചു : ” ടാ പൈസ നീ എവിടുന്നാ എടുത്തേ ”

ജൂബു : ” അത് അടുത്ത ബാങ്കിൽ നിന്നാ ”

ഞാൻ പേടിച്ചു വിറച്ചു.

” എന്തെടെ മണ്ടൻ പരമു ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്നത് വട്ടായ ”

” അവനു അല്ലേലും അര കിറുക്ക് അല്ലേടാ ഹഹഹ ”

നടന്നു പോകുന്ന പിള്ളേര് എന്നെ കമന്റ്‌ അടിക്കാൻ തുടങ്ങി.

ഞാൻ ഒരു ഒഴിഞ്ഞ മൂലയിലേക് മാറി.

ഞാൻ : ” ടാ ജൂബു ഇതൊക്കെ പ്രശ്നം ആകും. ”

ജൂബു : ” ഞാൻ എന്ത് ചെയ്യണം…… സാർ ഓരോന്ന് ആവശ്യപ്പെട്ടു. ഞാൻ അത് തന്നു. ഞങ്ങൾ ഭൂതങ്ങൾക്ക് പുതിയതായി ഒന്നും സൃഷ്ടിക്കാൻ പറ്റില്ല. എവിടെയെങ്കിലും ഉള്ള വസ്തുക്കൾ എടുത്തു കൊണ്ടുവന്ന് തരാനെ പറ്റു ”

ഞാൻ നിരാശയോടെ ഒരു നെടുവീർപ്പിട്ടു.

അതായത് ഭൂതത്തിൽ നിന്ന് ഞാൻ സ്വന്തമാക്കിയത് എല്ലാം കള്ള മുതൽ ആണ്. എന്തൊക്കെ മനക്കോട്ട ആയിരുന്നു.

ഞാൻ : ” ടാ ജൂബു. ഈ പണം പിന്നെ ഈ ബൈക്ക് പിന്നെ ആ അലാറം എല്ലാം ഇപ്പോ തന്നെ എടുത്ത സ്ഥലത്ത് തിരിച്ചു വയ്ക്കണം ”

ജൂബു : ” കല്പന പോലെ ”

ജൂബു അപ്രത്യക്ഷൻ ആയി. അതോടൊപ്പം ആ ബൈക്കും പണവും കാണാതെ ആയി.

ഞാൻ നിരാശയോടെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.

ഇനി എന്താ ചെയ്യുക………

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *