ബോബി : ” ആ പെൺപിള്ളേരും നീയും അടയും ശർക്കരയും പോലെ ആണല്ലോ നടന്നു വന്നത്. ”
ഞാൻ : ” ഫ്രണ്ട്‌സ് ആയി അത്രേ ഒള്ളു ”
ബോബി : ” മൈരേ അത് വിട്…… എന്തോ ഡിങ്കോൾഫി ഉണ്ട്….. ”
ഞാൻ : ” ഒന്നുമില്ലെടാ ”
കിരൺ : ” മണ്ടൻ പരമു നമ്മളെ മണ്ടൻ ആക്കാൻ നോക്കുവാ അല്ലെ. ശെരിയാക്കി തരാം ”
ബോബി : ” അതേടാ ഇവനെ ശ്രദ്ധിക്കാൻ കുറച്ചു പെൺപിള്ളേർ വന്നപ്പോ അവനു ജാട ”
ഞാൻ : ” ഓഹ് ഒന്ന് പോടാ ”
അവന്മാര് പിന്നെ ഒന്നും മിണ്ടിയില്ല.
ഞാൻ വൈകുന്നേരം വരെ എങ്ങനെയോ ക്ലാസ്സിൽ ഇരുന്നു.
കോളേജ് വിട്ടപ്പോ എനിക്ക് ഭയങ്കര സന്തോഷം ആയിരുന്നു. ഇന്ന് ബുള്ളറ്റ് ഓടിച്ചു വീട്ടിൽ പോകാമല്ലോ. ബുള്ളറ്റ് ഓടിച്ച് ഒന്ന് ഷൈൻ ചെയ്യണം എനിക്ക്. എല്ലാ പിള്ളേരും ഞെട്ടണം.
ഞാൻ ഓടി പാർക്കിങ് സ്ഥലത്ത് എത്തി. ഏത് ബുള്ളറ്റ് ആണ് ഇവൻ കൊണ്ടുവന്നത്.
” ബഹുഹുഹുഹഹഹ”
അവനെ പറ്റി വിചാരിച്ചേ ഒള്ളു ഉടനെ വന്നു.
ഞാൻ : ” ടാ ഏതാ നമ്മുടെ വണ്ടി.”
ജൂബു : ” ദേ അതാ ”
ഞാൻ അങ്ങോട്ട് ചെന്നു. ആ വണ്ടിയിൽ ഞാനൊന്ന് തഴുകി. നല്ല ബ്ലാക്ക് നിറത്തിലെ എല്ലാ പ്രൗഡിയും ഉള്ള കലക്കൻ റോയൽ എൻഫീൽഡ്.
ആഹാ എത്ര കാലത്തെ സ്വപ്നം.
ഞാൻ : ” താക്കോൽ എവിടെ….. നമുക്ക് പോയേക്കാം ”
ജൂബു : ” താക്കോൽ എടുക്കാൻ സാർ പറഞ്ഞില്ലല്ലോ ”
ഞാൻ : ” ങേ ”
ജൂബു : ” അല്ല ബൈക്ക് മാത്രം കൊണ്ടുവരാൻ അല്ലെ പറഞ്ഞുള്ളു. ”
ഞാൻ : ” ങേ അപ്പൊ താക്കോൽ ഇല്ലെ ”
ജൂബു : ” ഇല്ല വേണോങ്കിൽ ഇപ്പൊ പോയി എടുത്തു കൊണ്ടുവരാം ”
എനിക്ക് എന്തൊക്കെയോ സംശയം തോന്നി.
ഞാൻ : ” നില്ല് നില്ല്…… നീ സൃഷ്ടിച്ചതല്ലേ ഈ വണ്ടി ”
ജൂബു : ” ബഹുഹുഹുഹാഹാ…… സാർ എന്തൊക്കെയാ പറയുന്നേ…… ഞാൻ വെറുമൊരു ഭൂതം ആണ്. എനിക്ക് സൃഷ്ടിക്കാൻ കഴിയില്ല. ”
ഞാൻ : ” അപ്പൊ ഈ ബൈക്ക്……. ”
ജൂബു : ” അടുത്ത ഒരു വീട്ടിൽ നിന്ന് ഞാൻ എടുത്തുകൊണ്ടു വന്നതാ….. ”
ഞാൻ ഞെട്ടി….. അതായത് മോഷണം.
ഞാൻ : ” എന്തിനാ നീ അവിടുന്ന് എടുത്തേ “