അത് കേട്ട് ഞാൻ ചൂളി പോയി. ശ്ശെ……
ആരതി അത് കേട്ടതും വീണയുടെ കയ്യിൽ ഒരു അടി വച്ചു കൊടുത്തു.
ആരതി : ” ച്ചി വൃത്തികേട് പറയല്ലേ പെണ്ണെ ”
വീണ : ” ഹ്മ്മ്മ്…… ആശാൻ കാണുന്ന പോലെ ഒന്നും അല്ല നോക്കി സൈസ് കണ്ട് പിടിക്കുന്ന ഇനം ആണ് ”
ഞാൻ വീണ്ടും ചൂളി.
ഞാൻ ദയനീയമായി അവരേ നോക്കി.
വീണ : ” അയ്യേ നീ സീരിയസ് ആയി എടുത്തോ ഞാൻ തമാശ ആയിട്ട് പറഞ്ഞതാ…… ”
വീണ എന്റെ മുടിയിൽ ഒന്ന് കയ്യോടിച്ചു.
ഗായത്രി : ” അതെ ഫ്രണ്ട്‌സ് ആയാൽ എന്തും പറയാൻ പറ്റണം പരസ്പരം. അതുപോലെ തമ്മിൽ തമ്മിൽ സീക്രെട്സ് ഒന്നും ഉണ്ടാവാനും പാടില്ല.”
വീണ : ” അതാണ് ”
ഞാൻ : ” ഓക്കേ ഞാനും സമ്മതിച്ചു ”
വീണ : ” എന്നാൽ മോൻ സത്യം പറ നിനക്ക് പൂജയെ ഇഷ്ടമാണോ ”
ഞാൻ : ” അങ്ങനെ ചോദിച്ചാൽ……….. ”
വീണ : ” ആ പോരട്ടെ …….. ”
ഞാൻ : ” എനിക്ക് ഇഷ്ടം ഒക്കെ തന്നെയാ……. പക്ഷെ അവൾക്ക് എന്നെ ഒരിക്കലും അങ്ങനെ കാണാൻ പറ്റില്ല. അതുകൊണ്ട് ഇനി അവളെ ശല്യം ചെയ്യണ്ട എന്ന് വിചാരിച്ചു ”
ആരതി : ” അയ്യേ……. എടാ എല്ലാ പെൺപിള്ളേരും അങ്ങനെ ആണ്. നീ വീണ്ടും വീണ്ടും ട്രൈ ചെയ്യണം. അപ്പൊ അവള് വീഴും ”
ഞാൻ : ” ഓഹ് ഇനി വേണ്ട ”
വീണ : ” ഓഹ് പിന്നെ……. ഞങ്ങൾ വളച്ചു തരും അവളെ നിനക്ക് ”
ഞാൻ : ” ഏയ് അതൊന്നും വേണ്ട”
വീണ : ” നിന്റെ സമ്മതം ഒന്നും വേണ്ട ഞങ്ങൾക്ക്…… അവളെ ഞങ്ങൾ വളച്ച് ഒടിച്ച് നിന്റെ കയ്യിൽ തരും. അല്ലെടി ”
ഗായത്രി : ” അതെ ”
പിന്നെയും കൊറേ നേരം അവിടെ ഇരുന്ന് സംസാരിച്ചിട്ട് ഞങ്ങൾ ക്ലാസ്സിലേക്ക് പോയി. വീണ എന്റെ കയ്യിൽ തൂങ്ങി ആണ് നടന്നത്. ആരതി എന്റെ തോളിൽ കയ്യിട്ടു.
അന്നാണ് ക്ലാസിൽ എല്ലാ കുട്ടികളും വാ പൊളിച്ചു നികുന്നത് ഞാൻ കണ്ടത്. കാരണം മറ്റൊന്നുമല്ല. കാണാൻ കൊള്ളിലാത്ത മണ്ടനായ ആരും കൂട്ടുകൂടാത്ത മണ്ടൻ പരമു എന്ന ഞാൻ ഇതാ മൂന്ന് സുന്ദരി പിള്ളേരുടെ കൂടെ കത്തിയടിച്ചു നടന്നു വരുന്നു. എല്ലാവരും അന്തം വിട്ടാണ് ആ കാഴ്ച കണ്ടത്.
പൂജ എന്നെ രൂക്ഷമായി നോക്കുന്നത് ഞാൻ കണ്ടു. ശെടാ ഇതിപ്പോ എന്തിനാണ്. ആാാാ
ആൺപിള്ളേരുടെ ഒക്കെ കണ്ണ് ഊരി തറയിൽ വീഴും ഇപ്പൊ.
എന്റെ സീറ്റിലേക്ക് ഞാൻ ചെന്ന് ഇരുന്നപ്പോ തന്നെ എല്ലാ ആണ്പിള്ളേരും എന്നെ പൊതിഞ്ഞു.
കൂട്ടത്തിൽ കിരണും ബോബിയും ഉണ്ടായിരുന്നു.
കിരൺ : ” ടാ ഇതെങ്ങനെ…… ”
ഞാൻ : ” എന്ത് “