ഇപ്പൊ എന്തായാലും ആരും കാണാതെ ഈ പൈസ എന്റെ ബാഗിൽ എത്തിക്കണം. എങ്ങനെ കൊണ്ടുപോകും. പാന്റിന്റെ ഉള്ളിൽ വയ്ക്കാം ആരും കാണില്ല.
ശ്ശെ ഞാനെന്ത് മണ്ടനാ ഭൂതത്തിനോട് പറഞ്ഞാൽ പോരെ.
ഞാൻ : ” ടാ നീ ഇത് എന്റെ ബാഗിൽ കൊണ്ട് പോയി വയ്ക്കണം ”
ജൂബു : ” കല്പന പോലെ. ”
അവൻ അപ്രത്യക്ഷനായി.
ഞാൻ ഒന്നും അറിയാത്ത പോലെ തിരിച്ചു ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിൽ എത്തിയിട്ട് ഞാൻ ആരും കാണാതെ ബാഗ് തുറന്നു നോക്കി. അതിൽ പൈസ ഇരിപ്പുണ്ട്. അല്ലെങ്കിലും ഭൂതം വയ്ക്കും എന്ന് ഉറപ്പാണ്.
എനിക്ക് സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നി. എന്റെ ദൈവമേ എനിക്ക് ഇത്രയും കളിയാക്കൽ തന്നത് അവസാനം ഇങ്ങനെ ഒരു ഭാഗ്യം തരാൻ ആണല്ലോ. ഇപ്പൊ നേരിട്ട് കണ്ടാൽ കെട്ടിപിടിച്ചു ഒരു ചക്കര ഉമ്മ ഞാനങ്ങു വച്ചു തരും.
ഇനിയിപ്പോ കൊറേ കാര്യങ്ങൾ പ്ലാൻ ചെയ്യണം. കൊറേ ട്രിപ്പ് പോണം. കൊറേ പെണ്ണുങ്ങളെ വിളിച്ചു വരുത്തി കളിക്കണം. അതിൽ എന്നും എന്റെ വാണറാണിമാർ ആയ കൊറേ നാടികളും വേണം. പിന്നെ കൊറേ ഫുഡ് തിന്നണം. പിന്നെ കൊറേ കുളിസീൻ കാണണം…… ആഹാ എന്ത് രസമായിരിക്കും
ക്ലാസ്സിൽ അങ്ങനെ ഇരുന്ന് മനക്കോട്ട കെട്ടിയതിന് വീണ്ടും സാർ എന്നെ പൊക്കി. എന്നാൽ ഇതൊന്നും എനിക്കിപ്പോ ഒരു വിഷയമല്ല.
ഉച്ച ഇന്റർവെൽ സമയത്ത് ഞാൻ ക്യാന്റീനിൽ പോയി ഊണ് കഴിക്കാൻ ഒന്നും നിന്നില്ല. ഞാൻ ബാഗ് കയ്യിൽ എടുത്തു. അതിൽ പൈസ ഉണ്ടല്ലോ. ക്ലാസ്സിൽ വച്ചിട്ട് പോരാൻ പറ്റില്ല. ഒരിക്കൽ ഒരു ബുക്ക് തുറന്ന് വച്ചതിനു തന്നെ മുട്ടൻ പണി കിട്ടിയതാ.
ഞാൻ ആളൊഴിഞ്ഞ ഒരു മരച്ചുവട്ടിൽ പോയിരുന്നു. ഞാൻ ഭൂതത്തെ സ്മരിച്ചു.
“ബഹുഹുഹുഹഹഹ ”
ജൂബു : ” കല്പിച്ചാലും സാർ ”
ഞാൻ : ” എനിക്ക് കഴിക്കാൻ ഒരു ചിക്കൻ ബിരിയാണി……. പിന്നെ ഒരു പൈനാപ്പിൾ ജൂസും ആയിക്കോട്ടെ ”
ജൂബു : ” കല്പന പോലെ ”
പതിവ് പോലെ അടുത്ത നിമിഷം എന്റെ മുന്നിൽ ബിരിയാണിയും ജൂസും എത്തി.
ഞാൻ അതെടുത്ത് ആർത്തിയോടെ വിഴുങ്ങാൻ തുടങ്ങി. സാധാരണ ആ ക്യാന്റീനിൽ കിട്ടുന്ന പന്ന ചോർ ആണ് തിന്നുന്നത്. ആ എനിക്ക് ബിരിയാണി കിട്ടിയപ്പോൾ ആർത്തി മൂത്തു.
ഞാൻ : ” ജൂബു നീയും എന്തെങ്കിലും കഴിക്കട ”
ജൂബു : ” ഓഹ് ഞങ്ങൾ ഭൂതങ്ങൾക്ക് ആഹാരം ഒന്നും വേണ്ട. ഞങ്ങൾക്ക് സൂര്യപ്രകാശവും ചന്ദ്ര പ്രകാശവും ഊർജ്ജം തരും ”
ഞാൻ : ” ആഹാ കൊള്ളാലോ….. അപ്പൊ നീ ഒരു സോളാർ ഉൽപ്പനം ആണ്. ”
ജൂബു : ” നിങ്ങളും അത് തന്നെ അല്ലെ ”
ഞാൻ : ” അത് പിന്നെ…… ദേ വിവരം ഇല്ലാത്തവരെ കളിയാക്കരുത് കേട്ടല്ലോ ”
ജൂബു : ” കല്പന പോലെ ”
ങേ അതെനിക്കിട്ട് ഒന്ന് ആക്കിയതല്ലേ എന്ന് എനിക്ക് തോന്നി.