ഞാൻ : ” ഹാ ഇതെന്തൊരു കഷ്ടം……. ശെരി പോട്ടെ ഈ കൊലച്ചിരി ഒന്ന് നിർത്താമോ ”
ജൂബു : ” അയ്യോ അതും പറ്റില്ല……. എന്റെ മാസ്റ്റർ പീസാ അത് ”
ഞാൻ : ” ശ്ശെടാ…… ഞാൻ നിന്റെ യജമാനൻ അല്ലെ അപ്പൊ ഞാൻ പറയുന്നത് അനുസരിക്കണം ഇല്ലെങ്കിൽ നിന്നെ കൊണ്ട് ഞാൻ നാണംകെടും ”
ജൂബു : ” പ്ലീസ് സാർ…….. ”
ഞാൻ : ” ശ്ശെടാ നിന്നെ കിട്ടിയതോടെ എനിക്ക് കിട്ടുന്ന കളിയാക്കൽ എല്ലാം കുറയും എന്നാണ് ഞാൻ വിചാരിച്ചത്. ഇപ്പൊ നീ കാരണം ഞാൻ വീണ്ടും കോമാളി ആകുമല്ലോ ”
ജൂബു : ” എല്ലാ സാധനങ്ങൾക്കും എന്തെങ്കിലും പോരായ്മകൾ ഇല്ലേ സാർ ”
അത് കേട്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. ഭൂതം പറഞ്ഞത് എത്ര ശെരിയാ. ഭൂതത്തിനെ കൊണ്ട് നൂറു ഗുണം ഉണ്ടാകുമ്പോൾ ആണ് ഒരു നഷ്ടം ഉണ്ടാകുന്നത്. ഹാ അവൻ ചിരിക്കുന്നെങ്കിൽ ചിരിച്ചോട്ടെ.
ഞാൻ : ” ഹാ അത് വിട്……. അതേയ് നേരത്തെ ഞാൻ പറഞ്ഞപ്പോ നീ അലാറവും ചുരിദാറും ഒക്കെ കൊണ്ടുവന്നല്ലോ ”
ജൂബു : ” അതെ ”
ഞാൻ : ” അതുപോലെ എന്ത് ചോദിച്ചാലും കൊണ്ടുവരുമോ ”
ജൂബു : ” ഈ ഭൂമിയിൽ ഉള്ള എന്തും കൊണ്ടുവരാൻ എനിക്ക് പറ്റും ” പറഞ്ഞിട്ട് ഭൂതം അവന്റെ കൊമ്പൻ മീശ ഒന്ന് തഴുകി.
ഞാൻ : ” എന്നാൽ ഒരു ബുള്ളറ്റ് ബൈക്ക് കൊണ്ടുവരാൻ പറ്റുമോ ”
ജൂബു : ” കല്പന പോലെ. ”
അടുത്ത നിമിഷം ആ ബാത്റൂമിന്റെ അകത്ത് ഒരു ബുള്ളറ്റ് എത്തി. ആ ചെറിയ മുറിയിൽ ആ ബൈക്ക് കഷ്ടിച്ചേ നിൽക്കുന്നുള്ളു. ഫ്രണ്ട് വീൽ ഭൂതം പൊക്കി പിടിച്ചു നിൽക്കുവാണ്.
എന്റെ ദൈവമേ ഇങ്ങനെ ഒരുത്തൻ. ഉടനെ ഇതിനകത്ത് കൊണ്ടുവന്നു.
ഞാൻ : ” ശ്ശെടാ……. എടാ ഇതിനകത്തോട്ട് കൊണ്ടുവരണ്ട…….. നീയിത് പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വച്ചിട്ട് വാ ”
എന്റമ്മേ എന്തൊരു അനുസരണ. പറഞ്ഞാൽ ഉടനെ കൊണ്ടുവരും സ്ഥലവും സമയവും പോലും നോക്കില്ല.
ജൂബു : ” കല്പന പോലെ ”
അടുത്ത നിമിഷം ഭൂതവും ബൈക്കും അപ്രത്യക്ഷമായി. ഭൂതം പെട്ടെന്ന് തിരികെ എത്തി.
ഞാൻ : ” ബൈക്ക് അവിടെ കൊണ്ടുപോയി വച്ചോ ”
ജൂബു : ” വച്ചു സാർ ”
ഞാൻ : ” ഹ്മ്മ്……… ഇനിയിപ്പോ…………ആ കുറച്ച് പൈസ വേണം ”
ജൂബു : ” എത്ര വേണം സാർ. കല്പിച്ചാലും ”
ഞാൻ : ” എത്ര വേണോങ്കിലും കിട്ടുവോ ”
ജൂബു : ” ഭൂമിയിൽ ഉള്ള അത്രയും കിട്ടും ”
ഞാൻ : ” ഓഹോ എന്നാ ഒരു 5 ലക്ഷം കിട്ടുമോ ”
ജൂബു : ” കല്പന പോലെ ”
അടുത്ത നിമിഷം എന്റെ കയ്യിലേക്ക് ഭൂതം 5 ലക്ഷം രൂപ വച്ചു തന്നു. ഞാൻ ഞെട്ടി. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
ആഹാ ഇനിയെന്ത് സുഖം ആയിരിക്കും. കാശിനു കാശ് ബൈക്കിനു ബൈക്ക് എനിക്ക് വയ്യ. ഞാൻ ഇനി ഒരു പൊളി പൊളിക്കും.