ജൂബു ഒരു നാണിച്ച ചിരി ചിരിച്ചു. അടുത്ത നിമിഷം അവന്റെ കൈയിൽ ഒരു ചുവന്ന പാന്റി എത്തി. അവൻ അത് എന്റെ കയ്യിലേക്ക് തന്നു.
ഞാൻ : ” അയ്യേ എടാ ഇതിന് പൊതി ഒന്നുമില്ലേ……. ഇത് എങ്ങനെ കൊണ്ടുപോയി കൊടുക്കും. ദൈവമേ ആരെങ്കിലും കണ്ടാൽ. പെട്ടെന്ന് ഒരു കവർ താടാ ”
അടുത്ത നിമിഷം കവർ എത്തി. ഞാൻ അപ്പോൾ തന്നെ ആ കവർ കൊണ്ട് പോയി വീണയ്ക്ക് കൊടുത്തു. എന്നിട്ട് നേരെ ക്ലാസിൽ പോയി. അപ്പോഴേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു. പൂജ അപ്പോളേക്കും വന്നിരുന്നു. അവൾ എന്നെ കണ്ടപ്പോൾ ഒന്നു പുഞ്ചിരിച്ചു. ഇപ്പോൾ അവൾക്ക് എന്നോട് നല്ല സൗഹൃദം പോലെയാണ്.
കുറച്ച് കഴിഞ്ഞപ്പോ വീണയും ആരതിയും ഗായത്രിയും കൂടി കയറി വന്നു. ആരതി എന്നെ ഒന്ന് നോക്കി. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ നോട്ടം താങ്ങാൻ ആവാതെ അവൾ തല താഴ്ത്തി. പാവം അവളെ കണ്ടാൽ അറിയാം ഒരുപാട് കരഞ്ഞ ലക്ഷണം ഉണ്ട്.
പിന്നെ അന്നത്തെ ദിവസം ഉച്ച വരെ ക്ലാസ്സിൽ കുത്തിയിരുന്നു.
ഇടയ്ക്ക് ഒരു സമയത്ത് ക്ലാസ്സിൽ ഇരുന്ന് ഞാൻ അറിയാതെ ഭൂതത്തെ ഓർത്തു പോയി. അപ്പൊ തന്നെ ഭൂതം വീണ്ടും വന്നു.
” ബഹുഹുഹുഹഹഹ ”
ഞാൻ പെട്ടെന്ന് ഞെട്ടി ചാടി എഴുന്നേറ്റു.
എന്നാൽ ബാക്കി ആർക്കും അവനെ കാണാനോ കേൾക്കാനോ പറ്റില്ലല്ലോ. എല്ലാവരും നോക്കുമ്പോ ഞാൻ ഒരു കാര്യവുമില്ലാതെ ചാടി എഴുന്നേറ്റു.
എന്റെ കഷ്ടകാലത്തിന് തമാശ ഒക്കെ പറഞ്ഞു പിള്ളേരോട് കമ്പനി അടിക്കുന്ന ഒരു സാർ ആയിരുന്നു അന്നേരം.
സാർ : ” എന്താ പരമു…… ഇരിക്കാൻ ബുദ്ധിമുട്ടുള്ള അസുഖം ആണോ ”
അത് കേട്ടതും ക്ലാസ്സിൽ പൊട്ടിച്ചിരി പടർന്നു.
ശ്ശെ വീണ്ടും നാണക്കേട്……. എനിക്ക് എന്നും ഇങ്ങനെ പരിഹാസം ഏറ്റു വാങ്ങാൻ തന്നെ വിധിയോ ദൈവമേ……
ഞാൻ ഭൂതത്തിനെ തറപ്പിച്ചോന്ന് നോക്കി.
ജൂബു : ” കല്പിച്ചാലും സാർ….. ”
കല്പന അല്ല ഉർവശി….. അവന്റെ ഒരു…. എനിക്ക് ചൊറിഞ്ഞു വന്നു. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല. മിണ്ടാൻ പറ്റില്ലല്ലോ. ഞാൻ അവിടെ തന്നെ നിന്നു.
ഞാൻ : ” സാർ ”
ഞാൻ ചെറുവിരൽ മാത്രം സാറിനെ ഉയർത്തി കാണിച്ചു.
അത് കണ്ടിട്ട് പിള്ളേര് വീണ്ടും ചിരി.
സാർ : ” ആ പോയിട്ട് വാ ”
ഞാൻ പെട്ടെന്ന് പുറത്തിറങ്ങി ബാത്റൂമിലേക്ക് ചെന്നു കയറി. ഭൂതത്തിനെ സ്മരിച്ചു.
” ബഹുഹുഹുഹഹഹ ”
ഞാൻ : ” ഓഹ് നിർത്ത് നിന്റെ ഒരു ചിരി ”
ജൂബു : ” സോറി സാർ…… കല്പിച്ചാലും ”
ഞാൻ : ” എടാ ഞാൻ ഇങ്ങനെ സ്മരിക്കുമ്പോൾ വരുന്ന പരിപാടി നിർത്തണം…….. ഇല്ലെങ്കിൽ എനിക്ക് നാണക്കേട് ആവും. ”
ജൂബു : ” അയ്യോ അത് പറ്റില്ല…… അത് ഭൂതലോകത്തെ നിയമം ആണ് “