പരമുവും ഭൂതവും 2 [Jon snow]

Posted by

വീണ : ” നിനക്ക് എന്താടാ ഗേൾസ് ന്റെ ബാത്‌റൂമിന്റെ അടുത്ത് കാര്യം. പോയെ ഇവിടുന്ന് ”

ഞാൻ : ” അയ്യോ ഞാൻ പോയേക്കാമേ……… പിന്നെ പാറ്റയെ കണ്ട് നിലവിളിച്ചു അല്ലെ ”

വീണയ്ക്ക് ദേഷ്യം വന്നു.

വീണ : ” ദേ മണ്ടാ എന്റെ കയ്യീന്ന് കിട്ടുമെ. പോയെടാ ഇവിടുന്ന് ”

ഞാൻ : ” ഹാ തിളയ്ക്കാതെ പെണ്ണെ…….. അത് പോട്ടെ അകത്തു നിക്കുന്നവൾ ഷെഡ്‌ഡിയിൽ മുള്ളി അല്ലെ ”

അത് കേട്ട് വീണയും ഗായത്രിയും അകത്തു കരഞ്ഞുകൊണ്ട് നിക്കുന്ന ആരതിയും ഞെട്ടി.

ആരതി ഉറക്കെ കരയാൻ തുടങ്ങി.

വീണയുടെ നോട്ടം ദയനീയമായി.

ഞാൻ : ” ഹോ ഇവൾ ഷെഡ്‌ഡിയിൽ മുള്ളിയ കാര്യം ഞാൻ എല്ലാരോടും പറഞ്ഞാൽ എല്ലാരും ഇവളെ കളിയാക്കും അല്ലെ ”

ആരതി : ” നോ……. ”

വീണ : ” പരമു…… പ്ലീസ് ”

ഞാൻ : ” നീ എന്നെ അങ്ങനെ അല്ലല്ലോ വിളിക്കാറ്. എപ്പോളും മണ്ടൻ പരമു എന്നല്ലേ വിളിക്കാറ് ”

അത് കേട്ട വീണയുടെ തല താഴ്ന്നു പോയി. ആരതി അകത്തു നിന്ന് കരയുകയാണ്.

ഞാൻ : ” ഹോ നിന്നെയൊക്കെ പിള്ളേര് കൂട്ടം കൂടി നിന്ന് കൂവി ഷെഡ്‌ഡിയിൽ മുള്ളി എന്ന് വിളിക്കുന്നത് ഓർത്ത് നോക്കിക്കേ എന്ത് രസമായിരിക്കും ”

ആരതി : ” നോ…… പ്ലീസ് ”

വീണ : ” പരമു പ്ലീസ് ടാ…… ആരോടും പറയല്ലേ……. എന്ത് വേണോങ്കിലും തരാം ”

ഞാൻ : ” എന്നെ നീയൊക്കെ എന്തോരം കളിയാക്കിയതാ. ഇപ്പൊ പൂജയെ കൂടി ചേർത്താണ് കളിയാക്കൽ. അപ്പൊ ഞാൻ ഇത്രയെങ്കിലും തിരിച്ചു ചെയ്യണ്ടേ ”

ഗായത്രി : ” ടാ അങ്ങനെ ചെയ്യല്ലേ അവളൊരു പെണ്ണല്ലേ മാനം പോകും ”

ഞാൻ : ” ആഹാ പെണ്ണുങ്ങളുടെ മാനത്തിന് ആണുങ്ങളെക്കാൾ വല്ല കൊമ്പും ഉണ്ടോ……… ഇപ്പൊ ഇത് പറയുന്ന നീയൊന്നും എന്നെയും പൂജയെയും ചേർത്ത് കോളേജ് മുഴുവൻ ഗോസിപ് പാട്ടാക്കിയപ്പോ പൂജ എന്ന പെണ്ണിന്റെ മാനം ഒന്നും ഓർത്തില്ലേ ”

വീണയും ഗായത്രിയും ഉത്തരമില്ലാതെ തലകുനിച്ചു.

ഞാൻ : ” എന്തേയ് നാവിറങ്ങി പോയോ ”

വീണ : ” സൊ…… സോറി ”

ഞാൻ : ” അയ്യ……. ഒരു ചോറി. ”

അവര് രണ്ടും അകത്തു നിക്കുന്നവളും എന്റെ മുന്നിൽ നിന്ന് ഉരുകി.

അത്രയും ആയപ്പോൾ എനിക്കും തോന്നി മതിയാക്കാം എന്ന്.

ഞാൻ : ” എനിക്ക് നിങ്ങളോട് ദേഷ്യം ഒന്നുമില്ല. ഒറ്റ കാര്യം ഇനി മേലാൽ പൂജയെയും എന്നെയും ചേർത്ത് ഒരക്ഷരം മിണ്ടിപ്പോകരുത്. ”

വീണയും ഗായത്രിയും തലകുലുക്കി.

ഞാൻ : ” ഹാ….. എന്നാ ഞാൻ അവൾക്ക് ഡ്രസ്സ്‌ കൊണ്ടു വരാം ”

ഞാൻ അത് പറഞ്ഞിട്ട് ആളൊഴിഞ്ഞ ഒരു മൂലയിൽ പോയി. ഞാൻ ഭൂതത്തിനെ സ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *