അതിൽ ഒന്നാമൻ സെൽവൻ, വയസു 65 റിട്ടയർ പോലീസുകാരൻ ആണ്. സെൽവൻ സാറിനെ സെൽവണ്ണൻ എന്നാണ് പലരും വിളിക്കുക. രണ്ടാമൻ ജാഫർ, അവൻ നാട്ടിലെ സലീമിക്കയുടെ അകന്ന ബന്ധുവാണ് വയസ് 19.
സലീമിക്കയുടെ പഴയ തല്ലു കേസൊക്കെ ഒതുക്കി കൊടുത്തത് സെൽവണ്ണൻ ആണ് . കുഴപ്പം പിടിച്ച നാട്ടിലെ പ്രശ്നങ്ങൾ ഒതുക്കി തീർത്തുകൊണ്ട് ടൗണിലേക്ക് വന്ന സലീമിക്ക മര്യാദക്കാരനായി പാൽക്കച്ചവടമൊക്കെ നടത്തി ജീവിക്കുകയാണ്. അതിന്റെ നന്ദി ഇപ്പോഴും സലീമിക്കയ്ക്ക് സെൽവ്വണ്ണനോട് ഉണ്ട് .
സലീമിക്ക അവരെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു, എന്നിട്ട് അവരുടെ ഗ്രാമത്തെയും മറ്റ് കാര്യങ്ങളെയും കുറിച്ച് സംസാരിച്ചു.
“എന്തെ അത്യാവശ്യമുണ്ട് എന്ന് പറഞ്ഞത് അണ്ണൻ” സലീമിക്ക ചോദിച്ചു.
“അത്യവശ്യം ഒന്നുമില്ലെടാ, എന്റെ ബുള്ളറ്റ് ഒന്ന് നനന്നാക്കാൻ വന്നതാടാ ടൗണിലേക്ക്.”
“അത് ശരി മെക്കാനിക് എന്ത് പറഞ്ഞു”
“കുഴപ്പമില്ല..സലീമേ ശെരിയാക്കി, പിന്നെ ഞങ്ങൾ കുറച്ചു കുപ്പി മേടിച്ചു നാട്ടിലേക്ക്”
“പിന്നെ നീയിവിടെ ഉണ്ടെങ്കിൽ ഒരു കമ്പനി കൂടിയിട്ട്പോകാം എന്ന് വെച്ചു”
“അത് ശരി, എനിക്ക് ഇപ്പൊ വേണ്ട അണ്ണാ.”
“അതെന്താ സലീമേ, ബീവി ഇവിടെയില്ലാലോ പിന്നെന്താ?”
ഒഴിയാൻ പറ്റില്ല എന്നു മനസിലായപ്പോൾ
“ശരി കഴിക്കാം” എന്ന് പറഞ്ഞു.
സലീമിന്റെ ഭാര്യ വീട്ടിലില്ലാത്തതിനാൽ അവർ കൊണ്ടുവന്ന റം ആ വീട്ടിൽ വെച്ച് കുടിക്കാൻ തുടങ്ങി. പക്ഷെ ജാഫർ കുടിച്ചില്ല സെൽവനും സലീമും അത്യാവശ്യം കഴിച്ചു .
അവർ സംസാരം തുടർന്നു, സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സലീം ആകസ്മികമായി താൻ രണ്ട് ദിവസമായി ഒരു ഹൈ ക്ലാസ്സുകാരനാണെന്ന് പറഞ്ഞു.
“ഹൈ ക്ലാസ് ഓ.”അതെന്താണ് എന്ന് സെൽവൻ സാർ കള്ള് മോന്തിക്കൊണ്ട് ചോദിച്ചു.
“എടോ എനിക്കൊരു പണക്കാരി കാമുകിയെ കിട്ടിയെന്നു” രണ്ടാളോടും കൂടി സലീമിക്ക വീരവാദം പറഞ്ഞു.