“ഇന്നുമുതല്‍ നീ എന്റെ ഭാര്യയാണ്. ഇനി ജീവിതത്തിലൊരിക്കലും കരയാന്‍ ഇടവരുത്തില്ല ഞാന്‍. നിന്‍റെ ആഗ്രഹം പോലെ തന്നെ നമ്മുടെ കല്യാണം എല്ലാരെയും അറിയിച്ചിട്ടു നടക്കും. ഇനി കരയരുത് ഒരിയ്ക്കലും. നിന്‍റെ ഇഷ്ടങ്ങള്‍ എന്തു തന്നെ ആയാലും എന്‍റെ ജീവന്‍ കളഞ്ഞായാലും ഞാന്‍ സാധിച്ചു തരും.”
അതും പറഞ്ഞു രാജേഷ് മായയെ നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു.
“ഞാന്‍ ഒരു ഉമ്മ തന്നോട്ടേ?”
“ഉം”
രാജേഷ് മായയുടെ നെറുകയില്‍ ഉമ്മ വെച്ചു. പിന്നെ രണ്ടു കവിളുകളിലും.
“ഇനി ഒരാള്‍ക്കും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല. ലവ് യൂ മൈ ഡിയര്‍”
“ഏട്ടാ.. നമുക്ക് പോകാം?”
“ഇപ്പോഴേ പോകണോ? കുറച്ചു സമയം ഇവിടിരുന്നിട്ടു പോയാല്‍ പോരേ?”
“ഇവിടെ ഇരുന്നിട്ടെന്ത് ചെയ്യാനാ?”
“ചെയ്യാനോ? ചെയ്യാനാണെങ്കില്‍ എന്തൊക്കെ ഉണ്ട്.. മനോജ് പറഞ്ഞ പോലെ ആദ്യപകല്‍ ആഘോഷിക്കാം” കള്ളചിരിയോടെ രാജേഷ് പറഞ്ഞു.
“അയ്യോ. അതൊന്നും വേണ്ട. അതൊക്കെ കല്യാണം കഴിഞ്ഞു”
“അപ്പോ നേരത്തെ കഴിഞ്ഞതോ? കല്യാണമല്ലേ? നമ്മളുടെ കല്യാണം കഴിഞ്ഞെടോ. മാര്യേജ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഒരാഴ്ച എടുക്കും എന്നല്ലേ ഉള്ളൂ.”
“ഞാന്‍ അതല്ല ഉദ്ദേശിച്ചത്. എല്ലാവരുടെയും സമ്മതത്തോടെ കല്യാണം കഴിക്കുന്ന കാര്യമാ”
“ഇനി ഇപ്പോ അതിന്‍റെ ആവശ്യമൊക്കെ ഉണ്ടോ?” രാജേഷ് കളിയായി പറഞ്ഞു.
“ഏട്ടാ.. കളിക്കല്ലേ. ഇങ്ങനെ ചെയ്യാന്‍ ആയിരുന്നെങ്കില്‍ കല്യാണത്തിന് ഞാന്‍ സമ്മതിക്കുമായിരുന്നില്ല.”