ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 39

Shambuvinte Oliyambukal Part 39 |  Author : Alby | Previous Parts

 

 

ജി പി എസിൽ സ്ഥലം സെറ്റ് ചെയ്തു കത്രീന മുന്നോട്ട് നീങ്ങി.ഏത്രയും വേഗം ലക്ഷ്യത്തിലെത്തുക എന്ന ചിന്ത മാത്രം.ഒന്നര മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ അവൾ ആ തറവാട്ടുമുറ്റത്തെത്തി.വീണ പുറത്തുതന്നെയുണ്ട്.
യൂണിഫോമിൽ തന്റെ മഹിന്ദ്ര താർ തുറന്നു പുറത്തേക്കിറങ്ങിയ എസ് പി കത്രിനയെ കണ്ട വീണയുടെ മുഖത്ത് ഒരു ആശ്വാസം നിഴലിച്ചു.

“എന്താടി……..എന്താടി പെട്ടെന്ന്?”
ഉമ്മറത്തേക്ക് കയറിയതും തന്നെയും കാത്ത് നിൽക്കുന്ന വീണയോട് കത്രീന ചോദിച്ചു.എന്തോ ഗൗരവം നിറഞ്ഞ കാര്യമാണെന്ന് മാത്രം അവൾക്കറിയാം.അതിന്റെ ടെൻഷൻ കത്രീനയുടെ മുഖത്തുണ്ട്.

ഇതുവരെ വീണ തന്നോട് ഒരു സഹായവും ചോദിച്ചിട്ടില്ല,തനിക്ക് ചെയ്തുതന്നതല്ലാതെ.അതൊക്കെ കത്രീന ഒരു നിമിഷം ഓർത്തു.പക്ഷെ ഇപ്പോൾ…തക്കതായ ഒരു കാരണവും ഇല്ലാതെ അവൾ തന്നെ വിളിക്കില്ല.
അല്ലെങ്കിൽ തനിക്കവളെ സഹായിക്കാൻ കഴിയും എന്നവൾ വിശ്വസിക്കുന്നു.അവളുടെ വിശ്വാസം സംരക്ഷിക്കണം എന്ന് കത്രീന തീരുമാനിച്ചു.മറിച്ച് കത്രീനയെ കണ്ട വീണക്ക് ഒരു ധൈര്യം കിട്ടിയ ഫീലും.

“നീ അകത്തേക്ക് വാ……ഞാൻ
പറയാം.”ഒരു പരിഭ്രമവും പുറത്ത് കാട്ടാതെ വീണ അവളുടെ കയ്യും പിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു.

“ജാനകിയമ്മേ…….ഒരു ഗസ്റ്റ് ഉണ്ട്. വരവ് കണ്ടാൽ അറിയാം ഊണ് കഴിച്ചിട്ടുണ്ടാവില്ല.”വീണ അടുക്കള നോക്കി വിളിച്ചുപറഞ്ഞു.

“മോളെ ഒരു മുക്കാൽ മണിക്കൂർ.
ഊണ് മേശയിലുണ്ടാവും.”ജാനകി അതിന് മറുപടി നൽകി.

“നിന്റെ വിളി കേട്ട് ഓടി വന്നതാ ഞാൻ.ഇതുവരെ നിന്റെ ശബ്ദത്തിൽ അങ്ങനെയൊരു വ്യത്യാസം ഞാൻ അറിഞ്ഞിട്ടില്ല.എന്നിട്ട് നീ ആളെ വടിയാക്കുവാ?”കത്രീന അവളെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

“ശരിയാണ്…..പ്രശ്നമാണ് മാൻ.അത് എന്നെ ശ്വാസം മുട്ടിക്കുന്ന അവസ്ഥ വരെ എത്തി.ഒറ്റക്കായിരുന്നു എങ്കിൽ വിളിക്കില്ലായിരുന്നു ഞാൻ,ഇതിപ്പോ എന്റെ കുഞ്ഞിനും എന്റെ ശംഭുനും കൂടിയുള്ളതാവുമ്പോൾ………വിളിച്ചു പോയി.ഒറ്റ വാക്കിൽ പറഞ്ഞു തീർക്കേണ്ട ഒന്നല്ല അതൊന്നും.”
അവളുടെ മുഖത്ത് ഗൗരവമായിരുന്നു അപ്പോൾ.

“എവിടാ ഒന്ന് സ്വസ്ഥമായിട്ട്…….?”
അവൾക്ക് കാര്യമായിത്തന്നെ പറയാൻ ഉണ്ടെന്ന് മനസ്സിലാക്കി കത്രീന ചോദിച്ചു.

“മുറിയിലിരിക്കാം.നീ വാ……..”

Leave a Reply

Your email address will not be published. Required fields are marked *