പ്രണയകാലങ്ങളിൽ [ജോർജി]

Posted by

 

അവളോട് അതും പറഞ് അപ്പുവിന്റെ അടുത്തേയ്ക്ക് ഞാൻ ഓടി. അവൾ എന്നെ നോക്കി മോന്തയും വീർപ്പിച്ചു നിൽപ്പുണ്ട്. ഞാൻ അടുത്ത് എത്തിയപ്പോഴേക്കും അവൾ നടക്കാൻ തുടങ്ങി. ബസ് സ്റ്റോപ്പിൽ നിന്നും 5 മിനിറ്റ് നടക്കാൻ ഉള്ള ദൂരമേ ഞങ്ങളുടെ വീട്ടിലേക്കുള്ളൂ

 

‘ഞാൻ എത്ര നേരമായി നിന്നേം നോക്കി നിക്കാൻ തുടങ്ങിട്ടു, നീ അന്നേരം കണ്ട അവളുമാരുമായിട്ടു കിന്നാരം പറഞ്ഞൊണ്ട് നിൽക്കുന്നു’

 

‘നീ ഒന്ന് അടങ്ങു എന്റപ്പു അവൾ ഒന്നു കാണണം എന്ന്‌ പറഞ്ഞു, കണ്ടു അതേ ഉള്ളൂ’

 

‘ഉഹ്മ് എന്താ കാര്യം, നീ എയ്ഞ്ചലിനെ വിട്ടു ഇവളെ പിടിച്ചോ, ഇവളുടെ ആങ്ങളമാര് നിന്നെ എടുത്ത് പഞ്ഞികിടും’

 

‘അയ്യേ…. അതൊന്നുമല്ല, നിനക്ക് അവളുടെ കൂടെ പഠിക്കുന്ന ഒരു രേഷ്മനെ അറിയുമോ ?’

 

‘അഹ്ഹ് കണ്ടിട്ടുണ്ട് വലിയ പരിചയം ഒന്നുമില്ല’

 

‘അവൾക്ക് എന്നോട്‌ മുടിഞ്ഞ പ്രേമം അതു ഈ കുരിപ്പു ഇപ്പോൾ പറഞ്ഞതാ’

 

‘ഒന്നു പോയെടാ നീ ആരാ കുഞ്ചാക്കോ ബോബനോ പെണ്ണ്പിള്ളേര് ഇങ്ങോട്ട് വന്നു ഇഷ്ടം പറയാൻ’

 

‘നീ വെണേൽ വിശ്വസിച്ചാൽ മതി, അതിരിക്കട്ടെ കക്ഷി കാണാൻ എങ്ങനെ?’

 

‘തരക്കേടില്ല നിനക്ക് ചേരും ഇനാംപേച്ചിയും മരപട്ടിയും പോലെ’

 

‘പോടി… നിനക്ക് അസൂയയാ’

 

അപ്പോഴേക്കും വീടിന്‌ അടുത്ത് എത്തിയതിനാൽ ഞങ്ങൾ സംസാരം അവസാനിപ്പിച്ചു വീടുകളിലേക്ക് പിരിഞ്ഞു. അടുത്ത ദിവസം ഞാൻ നേരത്തെ സ്കൂളിൽ എത്തി, സനുജിനോടും നേരത്തെ വരാൻ ഫോൺ വിളിച്ചു പറഞ്ഞതിനാൽ അവനും നേരത്തെ എത്തി. ഇന്നലത്തെ സംഭവം മുഴുവൻ അവനോട് പറഞ്ഞു.

 

‘എടാ ഞാൻ ഇപ്പൊ എന്താടാ ചെയ്യണ്ടേ, നീ എന്തേലും പറ’

 

‘ഇതിപ്പോ ഞാൻ എന്തു പറയാനാ, നീ രേഷ്മയെ കണ്ടിട്ടില്ലലോ, കണ്ടിട്ടു നിനക്ക് ഇഷ്ടപെട്ടാൽ എസ് പറ. അല്ലാതെ എന്ത്‌ ചെയ്യാനാ’

Leave a Reply

Your email address will not be published. Required fields are marked *