പ്രണയകാലങ്ങളിൽ [ജോർജി]

Posted by

‘എന്താടാ നിന്റെ ഉദ്ദേശ്യം’

 

ഞാൻ ഒന്ന് അവളെ ഇളിച്ചു കാണിച്ചു.

 

‘എടി പ്ലീസ് നീ പറ, എന്തു വേണങ്കിലും ഞാൻ മേടിച്ചു താരം’

 

‘ഓ പിന്നെ മേടിച്ചു തരുന്ന ഒരാള്, നീ കൂടുതൽ കെഞ്ചി കുളമാകണ്ട, അതിന്റെ പേര് എയ്ഞ്ചൽ. കൂടുതൽ വലതും അറിയാൻ ഉണ്ടോ’

 

‘എയ്ഞ്ചൽ അടിപൊളി പേരണാലോ, എനിക് ഇഷ്ടമായി’

 

‘അതേ മോനെ മോനു ഇക്കാര്യത്തിൽ എന്റെ സഹായം ചോദിച്ചു വരരുത് പ്ലീസ്’

 

‘ഒന്നും പോയെടി, എനിക്ക് നിന്റെ സഹായം ഒന്നും വേണ്ട ഇതു ഞാൻ ഒറ്റയ്ക് നോക്കികൊള്ളാം നീ പാരാ വേകാതിരുനാൽ മതി’

 

‘ആ കണ്ടാൽ മതി’

 

അന്ന് മുതൽ എയ്ഞ്ചലിന്റെ പുറകെ വായിനോക്കി നടക്കാൻ തുടങ്ങി.കുറേ ദിവസം പുറകെ നടന്നത് അല്ലാതെ അവളുടെ ഭാഗത്ത്‌ നിന്ന് ഒരു പോസിറ്റീവ് റെസ്പോൻസും കിട്ടിയില്ല. അവസാനം സനുജിന്റെ സഹായം ചോദിച്ചു, അവൻ പറഞ്ഞു നേരെ പോയി ഇഷ്ടം പറയാൻ. അതിനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു.

 

‘വല്ല തല്ലുണ്ടാക്കാൻ ആണെകിൽ കുഴപ്പമില്ല, ഇതിന് എന്നെ കൊണ്ട് പറ്റില്ല’

 

ഞാൻ തീർത്തു പറഞ്ഞു. അവൻ കുറെ നേരം ആലോചിച്ചിട്ട് പറഞ്ഞു

 

‘നമുക്ക് വേറെ ആരെകൊണ്ടെങ്കിലും പറയിപ്പിക്കാം’

 

അതു നല്ല ഒരു തീരുമാനം ആയി എനിക്ക് തോന്നി.

 

‘പക്ഷേ ആരെ കൊണ്ട് പറയിപ്പിക്കും’

 

‘എടാ ജോ നീ നീനുവിനെ കൊണ്ടു പറഞ്ഞു നോക്ക്’

 

(ജോർജിടെ ഷോർട്ട് ആയി  ജോ എന്നാണ് കൂട്ടുകാർ എന്നെ വിളിക്കുന്നത്)

 

‘അതു നടക്കുലടാ, അവളോട് ഞാൻ പറഞ്ഞു നോക്കിത അവൾ എന്നെ കളിയാക്കി നടക്കുവ, ധൈര്യം ഇല്ലെന്നു പറഞ്ഞു. അവളുടെ മുഖത്ത് നോക്കാൻ പറ്റത്തില്ല. നീ വേറെ വല്ല ഐഡിയയും പറ’

Leave a Reply

Your email address will not be published. Required fields are marked *