‘ഞാൻ എന്റെ പെണ്ണിനോട് പറയാം അവളോട് എന്തേലും വഴി കണ്ടു പിടിക്കാൻ’
‘ആ അങ്ങനെ നോക്കാം’
അവൾക്ക് എയ്ഞ്ചൽനെ നേരിട്ട് പരിചയം ഇല്ലാത്തതിനാൽ അവളുടെ കൂട്ടുകാർ വഴി എന്തെക്കെയോ നീക്കങ്ങൾ നടത്തുണ്ടായിരുന്നു. ആയിടക്കാണ് എന്റെ നാട്ടിൽ തന്നെയുള്ള ഒരു പെണ്കുട്ടി ബസ്സിൽ വെച്ചു എന്നോട് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു. ബസ് ഇറങ്ങിയത്തിനു ശേഷം കാണണം എന്നും.
ബസ് ഇറങ്ങിയ ശേഷം അവളെ കണ്ടു പിടിച്ചു അടുത്തോട്ടു ചെന്നു. അവൾ എന്നെ മാറ്റി നിർത്തി. അവൾ എന്റെ ജൂനിയർ ആണ് ഹ്യൂമാനിറ്റീസ് ആണ് പഠിക്കുന്നത്, കാണാൻ വലിയ തരക്കേടില്ലാത്ത കുട്ടിയാണ്. ഇനി ഇവൾക്ക് എന്നോട് വല്ല പ്രേമവും അണ്ണോ. നാട്ടിൽ തന്നെ ഉള്ള കുട്ടി ആയതുകൊണ്ട് നാട്ടിൽ അറിഞ്ഞാൽ അപ്പൻ എന്നെ തട്ടും. എന്റെ ചിന്തകൾ കാടുകയറി, ഈ കുരിപ്പ് ആന്നെങ്കിൽ ഒന്നും മിണ്ടുന്നുമില്ല.
‘താൻ കാര്യം പറയഡോ’
‘ചേട്ടൻ എന്നെ തെറ്റിദ്ധരിക്കരുത് വേറെ വഴി ഒന്നും ഇല്ലാത്തതുകൊണ്ട് ആണ് ഞാൻ പറയുന്നത്’
‘താൻ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ എന്താ പറയാനുള്ളത് എന്നുവെച്ച പറ’
‘അത് … പിന്നെ….’
അവൾ എന്റെ മുഖത്തേക്ക് നോക്കി ശാസം എടുത്തിട്ട് തുടർന്ന്.
‘എന്റെ ക്ലാസ്സിൽ പഠിക്കുന്ന രേഷ്മയെ ചേട്ടൻ കണ്ടിട്ടുണ്ടോ’
‘ഏത് രേഷ്മ, എനിക്ക് അറിയില്ലഡോ, ചിലപ്പോൾ കണ്ടിട്ടുണ്ടാവും’
‘അവൾക്ക് ചേട്ടനോട് ഒരു ഇഷ്ടം, അതു നേരിട്ടു പറയാൻ മടിയായിട്ട് എന്നെക്കൊണ്ട് പറയിപ്പിച്ചതാ’
അപ്പോൾ അതാണ് കാര്യം, ഈ രേഷ്മ ഏതാണവോ ഞാൻ ചിന്തിച്ചിട്ടുന്നേൽ ഒരു പിടിയും കിട്ടുന്നില്ല. ഈ കുരിപ്പിനോട് എന്ത് പറയും, അപ്പുവണേൽ അവിടെ എന്നെ നോക്കി നിക്കുണ്ട്.
‘താൻ ഒരു കാര്യം ചെയ് നാളെ കക്ഷിയെ എനിക്ക് ഒന്ന് കാണിച്ച് താ, എന്നിട്ട് നമുക്ക് നോക്കാം. അപ്പൊ ശെരി പിന്നെ കാണണം’